Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അക്രമങ്ങൾ ഒന്നിനും പരിഹാരമല്ല; കാവേരി വിഷയത്തിലുണ്ടായ അക്രമങ്ങൾ വേദനയുണ്ടാക്കി; നിയമപരമായേ വിഷയം പരിഹരിക്കാനാകൂ എന്നും പ്രധാനമന്ത്രി; സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കുന്നതു വരെ കർണാടകത്തിൽ നിന്നു പകൽ കെഎസ്ആർടിസി സർവീസില്ല; കണ്ണൂരിലേക്കുള്ള ട്രെയിൻ വൈകിട്ട് 6.30ന്

അക്രമങ്ങൾ ഒന്നിനും പരിഹാരമല്ല; കാവേരി വിഷയത്തിലുണ്ടായ അക്രമങ്ങൾ വേദനയുണ്ടാക്കി; നിയമപരമായേ വിഷയം പരിഹരിക്കാനാകൂ എന്നും പ്രധാനമന്ത്രി; സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കുന്നതു വരെ കർണാടകത്തിൽ നിന്നു പകൽ കെഎസ്ആർടിസി സർവീസില്ല; കണ്ണൂരിലേക്കുള്ള ട്രെയിൻ വൈകിട്ട് 6.30ന്

ന്യൂഡൽഹി/ബംഗളൂരു: കാവേരി വിഷയത്തിൽ പ്രതികരിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. അക്രമങ്ങൾ ഒന്നിനും പരിഹാരമല്ലെന്നു മോദി പറഞ്ഞു.

കാവേരി വിഷയത്തിലുണ്ടായ അക്രമങ്ങൾ വേദനയുണ്ടാക്കി. നിയമപരമായേ വിഷയം പരിഹരിക്കാനാകൂ എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കുന്നതു വരെ കർണാടകത്തിൽ നിന്നു പകൽ കെഎസ്ആർടിസി സർവീസ് നടത്താൻ കഴിയില്ലെന്ന് അധികൃതർ അറിയിച്ചു. കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥന മാനിച്ച് ഏർപ്പെടുത്തിയ ആദ്യ ട്രെയിൻ യാത്ര തിരിച്ചു. രണ്ടാമത്തെ ട്രെയിൻ കണ്ണൂരിലേക്ക് വൈകിട്ട് 6.30ന് യാത്ര തിരിക്കും.

സംഘർഷത്തെ തുടർന്ന് പകൽ സമയങ്ങളിൽ മതിയായ സുരക്ഷയില്ലാതെ സർവ്വീസുകൾ നടത്തേണ്ടതില്ലെന്ന് കെ.എസ്.ആർ.ടി.സി തീരുമാനിച്ചതോടെ ബംഗളുരുവിൽ നിന്നുള്ള മലയാളികൾ ട്രെയിനിനെ ആശ്രയിക്കേണ്ടി വരും. തിരുവനന്തപുരത്തേക്കുള്ള സ്പെഷ്യൽ ട്രെയിൻ രാവിലെ 11:15നാണ് ബംഗളുരുവിൽ നിന്നു യാത്ര തിരിച്ചത്. ബാംഗ്ലൂർ കലാപത്തിനിടെ വഴിയിൽ കുടുങ്ങിയ യാത്രക്കാരുമായി നാലു കേരള റോഡ് ട്രാൻസ്‌പോർട്ട് ബസുകൾ ഹാസൻ മംഗളൂരു വഴി കാസർകോട് എത്തി.

ബംഗലുരുവിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾക്ക് സഹായമെത്തിക്കാനായി കേരള സർക്കാർ ബംഗലുരുവിൽ കോ-ഓർഡിനേറ്ററെ നിയമിച്ചു. കുടുങ്ങിക്കിടക്കുന്നവർക്ക് ഭക്ഷണവും താമസവും ക്രമീകരിക്കും. വിവരങ്ങൾക്കായി 09535092715 എന്ന നമ്പറിൽ വിളിക്കാം.

തമിഴ്‌നാട്ടിൽ നിന്നും കർണ്ണാടകത്തിലക്കുള്ള ബസ്സ് സർവ്വീസുകളും നിർത്തിവച്ചിരിക്കുകയാണ്.തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷൻ ബസ്സുകൾ ഹൊസൂരിൽ സർവ്വീസ് അവസാനിപ്പിക്കുകയാണ്. ചെന്നൈയിലെ കർണ്ണാടക സ്വദേശികളുടെ സ്ഥാപനങ്ങൾക്ക് കനത്ത സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്.

കാവേരി നദീജലം പങ്കുവയ്ക്കുന്നതിന്റെ പേരിൽ കർണാടകയും തമിഴ്‌നാടും തമ്മിൽ ഉടലെടുത്ത പ്രശ്‌നങ്ങളിൽ കേന്ദ്ര സർക്കാരും ഇടപെടുകയാണ്. സമാധാനം പുനഃസ്ഥാപിക്കാൻ ഇരു സംസ്ഥാനത്തേയും സർക്കാരുകൾ മുൻകൈ എടുക്കണമെന്ന് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. കാവേരി പ്രശ്‌നത്തിന്റെ പേരിൽ ഇപ്പോൾ ഉണ്ടായ അക്രമങ്ങളെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കാവേരി പ്രശ്‌നം സുപ്രീംകോടതിയുടെ പരിഗണനയിലുള്ളതാണ്. അതിനെ തെരുവിലേക്ക് വലിച്ചിഴയ്ക്കുന്നത് ശരിയല്ല. കോടതി വിധിയുടെ പേരിൽ തമിഴ്‌നാട്ടിലും കർണാടകയിലും ഉണ്ടായ അക്രമങ്ങൾ ആശങ്കപ്പെടുത്തുന്നതാണ്. പൊതുമുതൽ നശിപ്പിക്കുന്നതും അക്രമങ്ങൾ നടത്തുന്നതും സാധാരണക്കാരെയാണ് ബാധിക്കുന്നത് എന്ന കാര്യം മറക്കരുതെന്നും മന്ത്രി പറഞ്ഞു. പ്രശ്‌നങ്ങളെ വൈകാരികമായി നേരിടുന്നതിന് പകരം അതാത് കക്ഷികൾ ചർച്ചയിലൂടെ പരിഹരിക്കുകയാണ് വേണ്ടത്. കാവേരി പ്രശ്‌നത്തിൽ കോടതിയുടെ നിർദ്ദേശം ഇരു സംസ്ഥാനങ്ങളും അംഗീകരിക്കുകയാണ് വേണ്ടതെന്നും നായിഡു ചൂണ്ടിക്കാട്ടി.

അതേസമയം, കടുത്ത സംഘർഷവും ഏറ്റുമുട്ടലുകളും ഭീതിപരത്തിയ മണിക്കൂറുകൾക്കു ശേഷം ബംഗളൂരുവിൽ സ്ഥിതി ശാന്തമാകുന്നതായി റിപ്പോർട്ട്. നഗരത്തിൽ സമാധാനാന്തരീക്ഷം തിരികെ വന്നതായി ബംഗളൂരു പൊലീസ് പറഞ്ഞു. സംഘർഷ സാധ്യത ഇല്ലെന്നും പൊലീസ് കടുത്ത നടപടികൾ സ്വീകരിച്ചുവരികയാണെന്നും ഇന്നലെ രാത്രിക്കു ശേഷം അക്രമ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും പൊലീസ് കമ്മീഷണർ അറിയിച്ചു. നഗരത്തിന്റെ ചിലയിടങ്ങളിൽ വാഹനങ്ങൾ ഓടിത്തുടങ്ങി. നഗരത്തിൽ പതിനയ്യായിരത്തോളം പൊലീസ്-കേന്ദ്ര സേനകളെ വിന്യസിച്ചിട്ടുണ്ട്. അതേസമയം, ബംഗളൂരു നഗരത്തിൽ പ്രഖ്യാപിച്ച കർഫ്യൂ ഇന്ന് കൂടുതൽ പ്രദേശങ്ങളിലേയ്ക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. പ്രദേശത്തെ 16 പൊലീസ് സ്റ്റേഷൻ പരിധികളിൽ 144 പ്രഖ്യാപിച്ചു. നിരോധനാജ്ഞ ബുധനാഴ്ച വരെ നീട്ടിയിട്ടുണ്ട്. സമരക്കാരോട് സംയമനം പാലിക്കണമെന്നും പ്രതിഷേധം സമാധാനപരമായിരിക്കണമെന്നും കർണാടക ആഭ്യന്തരമന്ത്രി ജി.പരമേശ്വര പറഞ്ഞു.

  • തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (14.09.2016) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP