Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യേശുദാസിന്റെ പാതയിൽ ബംഗളൂരു സന്ന്യാസിനിയും; പെൺകുട്ടികൾ വസ്ത്രധാരണത്തിൽ ശ്രദ്ധിക്കണമെന്ന് മാതാ മഹാദേവി; വേശ്യാവൃത്തി നിയമവിധേയമാക്കണമെന്നും ആവശ്യം

യേശുദാസിന്റെ പാതയിൽ ബംഗളൂരു സന്ന്യാസിനിയും; പെൺകുട്ടികൾ വസ്ത്രധാരണത്തിൽ ശ്രദ്ധിക്കണമെന്ന് മാതാ മഹാദേവി; വേശ്യാവൃത്തി നിയമവിധേയമാക്കണമെന്നും ആവശ്യം

ബംഗളൂരു: വർധിച്ചുവരുന്ന ലൈംഗിക അതിക്രമങ്ങൾ തടയാൻ വേശ്യാവൃത്തി നിയമവിധേയമാക്കണമെന്ന് ആത്മീയാചാര്യ മാതാ മഹാദേവി. കോളേജിലും ജോലിസ്ഥലത്തും പെൺകുട്ടികൾ പ്രലോഭനകരമായ വസ്ത്രധാരണം ഒഴിവാക്കണമെന്നും അവർ പറഞ്ഞു. മാതാ മഹാദേവിയുടെ അഭിപ്രായപ്രകടനം ഇതിനോടകം വിവാദമായിട്ടുണ്ട്.

വനിതാസംഘടനകളും പുരോഗമന സംഘടനകളുമാണ് പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഏത് വസ്ത്രം ധരിക്കണമെന്നത് വ്യക്തികളുടെ സ്വതന്ത്ര്യമാണെന്നാണ് വിവിധ സംഘടനാ ഭാരവാഹികൾ പറയുന്നത്.

ഗായകൻ യേശുദാസ് സ്ത്രീകളുടെ വേഷവിധാനം സംബന്ധിച്ച് നടത്തിയ പരാമർശം വിവാദമായിരുന്നു. കർണാടകത്തിലും യേശുദാസിന്റെ പരാമർശം വാർത്താപ്രാധാന്യം നേടി. ഇതിന് പിന്നാലെയാണ് മാതാ മഹാദേവിയുടെ അഭിപ്രായപ്രകടനവും വിവാദവും.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായി നടക്കുന്ന ലൈംഗിക അതിക്രമങ്ങൾ തടയാൻ വേശ്യാവൃത്തി നിയമവിധേയമാക്കണമെന്നാണ് മഹാദേവി പറഞ്ഞത്. ലൈംഗികാതിക്രമങ്ങളും മാനഭംഗക്കേസുകളും കുറയ്ക്കാൻ വേശ്യാവൃത്തി നിയമപരമായി അംഗീകരിക്കലാണ് മാർഗം.

പെൺകുട്ടികൾ ശരീരത്തോട് ഒട്ടിപ്പിടിച്ച് നില്ക്കുന്ന വസ്ത്രങ്ങൾ ഒഴിവാക്കണം. കോളേജുകളിലും ജോലിസ്ഥലത്തും യുവതികൾ ധരിക്കുന്ന വസ്ത്രം മറ്റുള്ളവരുടെ ശ്രദ്ധപിടിച്ചുപറ്റുന്ന തരത്തിലാണ്. ഇത് അപകടം ചെയ്യും. ലൈംഗികാതിക്രമ വാസനയുള്ളവരെ പ്രലോഭിപ്പിക്കുന്ന വസ്ത്രധാരണരീതി ഒഴിവാക്കുന്നതാണ് നല്ലത്. ഇത്തരം അവസരങ്ങൾ ഒഴിവാക്കാനുള്ള ശ്രമം സ്ത്രീകളിൽ നിന്നുണ്ടാകണം. രാജ്യത്തിന്റെ മഹത്തായ പാരമ്പര്യം പുതിയ തലമുറ മനസ്സിലാക്കണം. മാതാപിതാക്കൾ ഇക്കാര്യത്തിൽ പെൺകുട്ടികളെ ബോധവൽക്കരിക്കണം. രാത്രിവൈകി പെൺകുട്ടികളെ വീട്ടിൽനിന്ന് പുറത്തുപോകാൻ അനുവദിക്കരുത്. മാന്യമായ വസ്ത്രധാരണരീതി സ്വീകരിക്കണമെന്നും മഹാദേവി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP