Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുടുംബബന്ധങ്ങൾ തകരാൻ കാരണം ഫെമിനിസം; ഫെമിനിസത്തിനെതിരെ പൂജയുമായി പുരുഷന്മാർ; വ്യത്യസ്തമായ പ്രതിഷേധസമരത്തിൽ പങ്കെടുത്തത് 150ലധികം പേർ

കുടുംബബന്ധങ്ങൾ തകരാൻ കാരണം ഫെമിനിസം; ഫെമിനിസത്തിനെതിരെ പൂജയുമായി പുരുഷന്മാർ; വ്യത്യസ്തമായ പ്രതിഷേധസമരത്തിൽ പങ്കെടുത്തത് 150ലധികം പേർ

മറുനാടൻ ഡെസ്‌ക്‌

ലക്നൗ: രാജ്യത്ത് എല്ലാ കുടുംബബന്ധങ്ങളും തകരാൻ കാരണം ഫെമിനിസമെന്ന് ആരോപിച്ച് പെമിനിസത്തിനെതിരെ പ്രതിഷേധ സമരവുമായി ഒരുകൂട്ടം പുരുഷൻന്മാർ. തങ്ങളുടെ വൈവാഹിക ജീവിതം തകരാന് കാരണമായ ഫെമിനിസ്റ്റ ആശയങ്ങൾക്കെതിരെ ഗംഗാ തീരത്ത് പൂജ നടത്തിയാണ് പുരുഷന്മാർ പ്രതിഷേധിച്ചത്. തങ്ങളുടെ വൈവാഹിക ജീവിതത്തെ ഫെമിനിസ്റ്റ് ആശയങ്ങൽ തകർത്തെന്ന് ആരോപിച്ചാണ് 150 ലധികം പുരുഷന്മാരുടെ നേതൃത്വത്തിൽ പൂജ നടത്തിയത്. പൂജയ്ക്ക് പിന്തുണയുമായി നിരവധി പേർ രംഗത്തു വന്നു.

സ്ത്രീയെ പുരുഷൻ സംരക്ഷിക്കുന്ന പാരമ്പര്യ വ്യവസ്ഥയിലേക്ക് തിരിച്ച് പോകാൻ തങ്ങൾ ആഗ്രഹിക്കുന്നില്ല. സമത്വത്തെ സ്വാഗതം ചെയ്യുന്നുവരാണ് തങ്ങൾ എന്നാൽ ഫെമിനിസ്റ്റ് ആശയങ്ങൾ സത്രീപുരുഷ ബന്ധങ്ങളിൽ വിള്ളൽ വരുത്തുകയാണെന്നാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയ അമിത് ദേശ്പാണ്ഡെ പറഞ്ഞത്.സമത്വ പൂർണ്ണമായ സമൂഹമാണ് ഞങ്ങൾക്ക് വേണ്ടത്. ഇപ്പോൾ രാജ്യത്ത് നിലനിൽക്കുന്നത് പുരുഷന്മാരെ ചൂഷണം ചെയ്യുന്ന ഫെമിനിസ്റ്റ് ആശയങ്ങളാണ് എന്നും ദേശ്പാണ്ഡെ ചൂണ്ടിക്കാട്ടി.

അതേസമയം പുരുഷന്മാരുടെ അവകാശങ്ങൾക്കായാണ് തങ്ങൾ പ്രവർത്തിക്കുന്നത്. പുരുഷന്മാരോടുള്ള പക്ഷപാതിത്വം അവസാനിപ്പിക്കണമെന്നും പ്രതിഷേധത്തിൽ പങ്കെടുത്തവർ പറഞ്ഞു.എല്ലാ കുടുംബങ്ങളുടെയും തകർച്ചയ്ക്ക് കാരണം ഫെമിനിസമാണെന്നും സമത്വത്തിനായാണ് തങ്ങളുടെ ശ്രമമെന്നുമാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയവരുടെ വാദം.അതേസമയം, പുരുഷന്മാർക്കെതിരെ സ്ത്രീധന പീഡനത്തിന്റെ പേരിലും മറ്റും വ്യാജപരാതികൾ രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ട്. ഇതിനെല്ലാം പ്രധാന ഇരയായി മാറുകയാണ് പുരുഷന്മാരെന്നും പ്രതിഷേധക്കാർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP