Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

22 വർഷം കാമുകിയാക്കി വച്ചു പീഡിപ്പിച്ചു; കല്ല്യാണം കഴിക്കാൻ ആവശ്യപ്പെട്ടപ്പോൾ റിവോൾവർ ചൂണ്ടി പേടിപ്പിച്ചു; ബിജെപി നേതാവിനെതിരെ എയർ ഹോസ്റ്റസിന്റെ പരാതി

22 വർഷം കാമുകിയാക്കി വച്ചു പീഡിപ്പിച്ചു; കല്ല്യാണം കഴിക്കാൻ ആവശ്യപ്പെട്ടപ്പോൾ റിവോൾവർ ചൂണ്ടി പേടിപ്പിച്ചു; ബിജെപി നേതാവിനെതിരെ എയർ ഹോസ്റ്റസിന്റെ പരാതി

അമൃത്സർ: എയർഇന്ത്യയിലെ എയർ ഹോസ്റ്റസിന്റെ പരാതിയിൽ ബിജെപി നേതാവിനെതിരെ മാനഭംഗത്തിന് പൊലീസ് കേസ് എടുത്തു. പഞ്ചാബിലെ ബിജെപിയിലെ പ്രമുഖ നേതാവായ സ്വരൺ സലാരിയയാണ് കേസിൽ കുടുങ്ങിയത്. മുബൈ പൊലീസാണ്് കേസ് രജിസ്റ്റർ ചെയ്തത്.

സലാരിയയും എയർഹോസ്റ്റസുമായി 1980 മുതൽ ബന്ധമുണ്ട്. പ്രശ്‌നമൊന്നുമില്ലാതെ 2013വരെ അത് തുടർന്നു. വിവാഹം കഴിക്കാമെന്ന വാഗ്ദാനവുമായി എയർഹോസ്്റ്റസിനെ ശാരീരികമായും ഉപയോഗിച്ചു. എന്നാൽ കല്ല്യാണമെന്ന ആവശ്യം മുന്നോട്ട് വയ്ക്കുമ്പോൾ ചെറു ന്യായങ്ങൾ പറഞ്ഞ് ഒഴിവാക്കി. പിന്നീടാകാമെന്ന് വാക്കും നൽകി. ഒടുവിൽ താൻ ചതിക്കപ്പെടുകയാണെന്ന് എയർഹോസ്റ്റസിന് മനസ്സിലായി. തന്നെ പറഞ്ഞു പറ്റിക്കുന്ന വ്യക്തി വിവാഹിതനാണെന്ന് എയർ ഇന്ത്യാ ജീവനക്കാരി തിരിച്ചറിഞ്ഞു. ഇതോടെ സലാരിയയെ ഇവർ ചോദ്യം ചെയ്തു.

ഇതോടെ ബിജെപി നേതാവിന്റെ സ്വഭാവം മാറി. റിവോൾവർ ചൂണ്ടി പേടിപ്പെടുത്തി. ശാരീരികമായി ആക്രമിക്കുകയും ചെയ്തു. കാലിനെ അടിച്ചൊടിച്ചെന്നും പരാതിയുണ്ട്. ഇതിനെല്ലാം ശേഷവും ബലപ്രയോഗത്തിലൂടെ തന്നെ സ്ഥിരമായി ബലാൽസംഘത്തിന് ഇയാൾ വിധേയമാക്കിയെന്നാണ് എയർഹോസ്റ്റസ് പൊലീസിന് നൽകിയ പരാതി. എന്നാൽ ആക്ഷേപങ്ങളെല്ലാം തെറ്റാണെന്നാണ് ബിജെപി നേതാവിന്റെ പക്ഷം.

മുബൈയിലെ സാന്റാ ക്രൂസ് ഈസ്റ്റിൽ തന്റെ ഫഌറ്റിലാണ് എയർ ഹോസ്റ്റസ് താമസിക്കുന്നത്. ഈ ഫഌറ്റ് ഒഴിഞ്ഞു നൽകാതിരിക്കാനാണ് പുതിയ ആരോപണങ്ങളെന്നാണ് ബിജെപി നേതാവ് പറയുന്നത്. തന്റെ സ്വത്ത് കൈക്കലാക്കാൻ വേണ്ടി മാനസികമായ തകർക്കാൻ ആക്ഷേപം ഉന്നയിക്കുകയാണെന്നാണ് സലാരിയയുടെ വിശദീകരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP