Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പഞ്ചാബ് മുഖ്യമന്ത്രി പാക് ഹൈക്കമ്മീഷണറുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി; തീരുമാനം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ

ചണ്ഡീഗഡ്: പാക്ക് ഹൈക്കമ്മീഷണർ അബ്ദുൽ ബാസിദുമായി പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദൽ നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കി. ഗുർദാസ്പൂരിൽ നടന്ന ഭീകാരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണു തീരുമാനം.

ഈ മാസം പാക്കിസ്ഥാൻ ഹൈക്കമ്മീഷണർ ചണ്ഡീഗഡ് സന്ദർശിക്കാനിരിക്കുകയായിരുന്നു. 29 മുതൽ ഓഗസ്റ്റ് ഒന്നുവരെയായിരുന്നു സന്ദർശനത്തിനായി തീരുമാനിച്ചിരുന്നത്.

ഗുർദാസ്പൂരിൽ പൊലീസ് സ്റ്റേഷനു നേരെ ഇന്നലെയുണ്ടായ ഭീകരാക്രമണത്തിൽ ഏഴു പൊലീസുകാരും രണ്ടു ഭീകരരുമടക്കം 10 പേർ കൊല്ലപ്പെട്ടിരുന്നു. പാക്കിസ്ഥാൻ ആസ്ഥാനമായ ലഷ്‌കറെ തയിബ, ജയ്‌ഷെ മുഹമ്മദിന്റെ സഹായത്തോടെയാണ് ആക്രമണം നടത്തിയതെന്നാണു കേന്ദ്രത്തിന്റെ നിഗമനം. ഭീകരാക്രമണത്തിനു പിന്നാലെ അതിർത്തിയിൽ പാക്ക് പട്ടാളം വെടിവയ്‌പ്പു നടത്തുകയും ചെയ്തിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP