Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാശ്മീരിൽ ജിഹാദിന് ആഹ്വാനം ചെയ്ത് പാക് തീവ്രവാദികൾ; നിയന്ത്രണ രേഖയ്ക്ക് പത്ത് കിലോമീറ്റർ ചുറ്റളവിലുള്ള ജനങ്ങളെ ഒഴിപ്പിച്ചു തുടങ്ങി; സ്‌കൂളുകൾക്ക് അവധി; അവധിയിലുള്ള സൈനികരെ തിരിച്ചു വിളിച്ചു: അതിർത്തിയിൽ യുദ്ധസമാനമായ മുന്നൊരുക്കങ്ങൾ

കാശ്മീരിൽ ജിഹാദിന് ആഹ്വാനം ചെയ്ത് പാക് തീവ്രവാദികൾ; നിയന്ത്രണ രേഖയ്ക്ക് പത്ത് കിലോമീറ്റർ ചുറ്റളവിലുള്ള ജനങ്ങളെ ഒഴിപ്പിച്ചു തുടങ്ങി; സ്‌കൂളുകൾക്ക് അവധി; അവധിയിലുള്ള സൈനികരെ തിരിച്ചു വിളിച്ചു: അതിർത്തിയിൽ യുദ്ധസമാനമായ മുന്നൊരുക്കങ്ങൾ

ന്യൂഡൽഹി: അതിർത്തി കടന്ന് ഇന്ത്യൻ സൈന്യം ഭീകരവാദികളുടെ കേന്ദ്രങ്ങൾളിൽ വൻനാശനഷ്ടം വരുത്തിവച്ചതോടെ ഇന്ത്യ-പാക് അതിർത്തിയിൽ യുദ്ധസമാനമായ അന്തരീക്ഷം. അതിർത്തിയിൽ സംഘർഷം പെരുകുമ്പോൾ യുദ്ധത്തിനുള്ള മുന്നൊരുക്കങ്ങളെന്ന വിധത്തിലാണ് മുന്നൊരുക്കങ്ങൾ. രാജ്യത്തെ നഗരങ്ങളിലെല്ലാം സുരക്ഷ വർദ്ധിപ്പിക്കാൻ നിർദേശിച്ചതിന് പിന്നാലെ പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പാക്കിസ്ഥാൻ, കാശ്മീർ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയത്.

ഗുജറാത്ത് മുതൽ ജമ്മു വരെ നീണ്ടുകിടക്കുന്ന ഇന്ത്യപാക് അതിർത്തിയിൽ ബിഎസ്എഫ് സുരക്ഷ ശക്തമാക്കയിട്ടുണ്ട്. പ്രദേശത്തെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു കഴിഞ്ഞു. അതിനിടെ അവധിയിൽ പോയ മുഴുവൻ ജവാന്മാരോടും എത്രയും പെട്ടെന്ന് തിരികെ ജോലിയിൽ പ്രവേശിക്കാൻ ബിഎസ്എഫ് ആവശ്യപ്പെട്ടിട്ടു. അടിയന്തര സാഹചര്യം മുന്നിൽകണ്ട് വൻ തയ്യാറെടുപ്പുകളാണ് ഇന്ത്യ-പാക് അതിർത്തിയിൽ നടക്കുന്നത്. പഠാൻകോട്ടിലെ ആശുപത്രികളിൽ എമർജൻസി വാർഡുകൾ പ്രവർത്ത സജ്ജമാക്കിയിട്ടുണ്ട്.

സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി പഞ്ചാബിലെ അന്താരാഷ്ട്ര അതിർത്തിക്ക് പത്ത് കിലോമീറ്റർ ചുറ്റളവിലുള്ള ജനങ്ങളെ ഒഴിപ്പിച്ചു തുടങ്ങി. അതിർത്തിയുടെ പത്ത് കി.മീ ചുറ്റളവിലുള്ള സ്‌കൂളുകൾക്കും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അവധി പ്രഖ്യാപിച്ചു. ജമ്മുകശ്മീരിലെ അതിർത്തി മേഖലകളിലും ജനങ്ങളെ ഒഴിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.

പഞ്ചാബിൽ ഫിറോസെപുർ, ഫസിൽക, അമൃത്സർ, ട്രാൻ തരൺ, ഗുരുദാസ്പുർ, പഠാൻകോട്ട് എന്നീ ആറു ജില്ലകളിൽ നിന്നാണ് ആളുകളെ ഒഴിപ്പിക്കുന്നത്. താൽക്കാലിക ക്യാമ്പുകളിലാണ് ഒഴിപ്പിച്ചവരെ താമസിപ്പിക്കുന്നത്. മന്ത്രിമാരോടും നിയമസഭാംഗങ്ങളോടും ഒഴിപ്പിക്കൽ നടപടികൾക്ക് നേതൃത്വം നൽകാൻ മുഖ്യമന്ത്രി ബാദൽ ആവശ്യപ്പെട്ടു.അടിയന്തര ധനസഹായമായി ഓരോ ജില്ലയ്ക്കും ഒരു കോടി രൂപ വീതം അനുവദിച്ചിട്ടുണ്ട്. കശ്മീരിലെ ഉറി കേന്ദ്രീകരിച്ചാണ് ഒഴിപ്പിക്കൽ നടക്കുന്നത്. പ്രാദേശിക ഭരണകൂടങ്ങളുടെ സഹായത്തോടെയാണ് ഇവിടുത്തെ ഒഴിപ്പിക്കൽ.1965, 1971 വർഷങ്ങളിലെ ഇന്ത്യപാക് യുദ്ധങ്ങളിൽ ഏറ്റവും കനത്ത പോരാട്ടമുണ്ടായത് പഞ്ചാബ് പ്രവിശ്യയിലായിരുന്നു. പാക്കിസ്ഥാനുമായി 553 കിമീ ദൈർഘ്യമുള്ള അതിർത്തിയാണ് പഞ്ചാബ് പങ്കിടുന്നത്.

അതിനിടെ ഇന്ത്യൻ സൈന്യത്തിന് നേരെ തിരിച്ചടിക്കാൻ പാക് ഭീകര സംഘടനയായ തെഹരീക്കെ താലിബാൻ ആഹ്വാനം ചെയ്തിട്ടുണ്ട്. പാക് അധീന കശ്മീരിലെ തീവ്രവാദ ക്യാമ്പുകൾ ഇന്ത്യൻ സൈന്യം ആക്രമിച്ചുവെന്ന ചീഫ് മിലിട്ടറി ഓഫീസർ രൺബീർ സിംഗിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് പാക് താലിബാന്റെ ആഹ്വാനം. കശ്മീരിൽ ജിഹാദികളെ വിന്യസിക്കണമെന്നും ഇന്ത്യൻ സുരക്ഷ സൈന്യത്തിന് നേരെ തിരിച്ചടിക്കണമെന്നും പാക് താലിബാൻ ആഹ്വാനം ചെയ്‌തെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

നേരത്തെ, പാക് താലിബാന് കശ്മീർ വിഷയത്തിൽ ഇടപെടാൻ താത്പര്യമില്ലെന്നും മുജാഹിദ്ദീനുകൾക്കെതിരായ പോരാട്ടത്തിൽ പ്രതിബന്ധം സൃഷ്ടിക്കുന്ന പാക് സൈന്യമാണ് തങ്ങളുടെ വലിയ ശത്രുവെന്നും പാക് താലിബൻ വ്യക്തമായിരുന്നു. പാക് സൈന്യത്തിനെതിരെ പാക് ഗോത്ര വർഗ മേഖലകളിലും ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലുമായുള്ള വിവിധ സംഘടനകളുടെ പോരാട്ടത്തെ ഏകോപിപ്പിച്ച് കൊണ്ടാണ് 2007 ൽ തെഹരീക്കെ താലിബൻ രൂപീകരിച്ചത്.

ഏറെ കാലമായി പാക്അമേരിക്കൻ സൈന്യങ്ങൾക്കെതിരെ മേഖലയിൽ ആക്രമണം തുടർന്നിരുന്ന താലിബാൻ, അപ്രതീക്ഷിതമായാണ് കശ്മീരിൽ ജിഹാദിന് ആഹ്വാനം നൽകിയിരിക്കുന്നത്. എന്നാൽ മേഖലയിൽ ഇന്ത്യ തിരിച്ചടി ആരംഭിച്ചതിന്റെ പശ്ചാത്തലത്തിൽ താലിബാന്റെ നീക്കം പ്രവചനാതീതമാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP