Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മറ്റൊരു ബ്രിട്ടീഷ് സ്മരണ കൂടി ഇന്ത്യയിൽ നിന്നും പടിയിറങ്ങുമോ? പഞ്ചാബ് പൊലീസിന്റെ ടർബൻ ഉപേക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു

മറ്റൊരു ബ്രിട്ടീഷ് സ്മരണ കൂടി ഇന്ത്യയിൽ നിന്നും പടിയിറങ്ങുമോ? പഞ്ചാബ് പൊലീസിന്റെ ടർബൻ ഉപേക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു

ബ്രിട്ടീഷ് ഭരണം ഇന്ത്യയിൽ നിന്നും കെട്ടുകെട്ടിയിട്ട് വർഷങ്ങളായെങ്കിലും ബ്രിട്ടീഷ് ഭരണത്തിന്റെ സ്മരണ നിലനിർത്തുന്ന പല സംഗതികളും ഇവിടെ ഇന്നും അവശേഷിക്കുന്നുണ്ട്. സായിപ്പന്മാർ നിർമ്മിച്ച മന്ദിരങ്ങൾ, പാലങ്ങൾ, അണക്കെട്ടുകൾ അങ്ങിനെയങ്ങനെ. അതിന് പുറമെ സായിപ്പന്മാർ ആവിഷ്‌കരിച്ച നടപ്പിലാക്കിയ ചില ചട്ടങ്ങളും നിയമങ്ങളും ശീലങ്ങളും ഇന്നും നാം വൃഥാ ഒരു ആചാരമെന്നോണം പിന്തുടരുന്നതായി കാണാം. ടർബൻ ധരിക്കുന്ന പഞ്ചാബ് പൊലീസിന്റെ ശീലം അത്തരത്തിലുള്ള ഒന്നാണ്. ബ്രിട്ടീഷ് ഭരണകാലത്ത് ആരംഭിച്ച ആ സമ്പ്രദായം ഉപേക്ഷിക്കാൻ പഞ്ചാബ് പൊലീസിനെ അനുവദിക്കണമെന്ന ആവശ്യം ഇപ്പോൾ ശക്തമായിരിക്കുകയാണ്. അധികം വൈകാതെ തലപ്പാവ് ധരിക്കാത്ത പഞ്ചാബ് പൊലീസിനെ കാണാൻ കഴിഞ്ഞേക്കാം.

നീലനിറത്തിൽ ചുവപ്പ് കരയോട് കൂടിയ തലപ്പാവിനോട് വല്ലാത്തൊരു വിധേയത്വമാണ് പഞ്ചാബ് പൊലീസിനുള്ളത്. സൗകര്യത്തിനനുസരിച്ചാണ് ഒരു സുരക്ഷാ സേനയുടെ യൂണിഫോം നിശ്ചയിക്കാറുള്ളതെന്നും അതിനാൽ കാലത്തിനനുസരിച്ച് സൗകര്യപ്രദമായി ധരിക്കാവുന്ന തൊപ്പിയണിയാൻ പഞ്ചാബ് പൊലീസിനെ അനുവദിക്കണമെന്നുമുള്ള ആവശ്യമുയരുന്നുണ്ട്. പ്രസ്തുത ടർബൻ ധരിക്കാൻ മണിക്കൂറുകൾ എടുക്കുമെന്നാണ് സേനയിൽ നിന്നും പെൻഷനായ പൊലീസുകാർ പറയുന്നത്. അടിയന്തിര സാഹചര്യങ്ങളിൽ ഈ ടർബൻ ധരിക്കാൻ നിൽക്കുകയാണെങ്കിൽ യഥാസമയത്ത് എവിടെയും എത്താൻ പൊലീസുകാർക്ക് സാധിക്കുകയുമില്ല.

കോളനികാലത്ത് പ്രതീകമായ ഈ ടർബൻ പഞ്ചാബ് പൊലീസ് ഇനിയും പേറി നടക്കേണ്ടതില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയ ചരിത്രകാരൻ സുരീന്ദർ കൊച്ചാറിന്റെ നിരന്തര ശ്രമഫലമായാണ് ടർബൻ പിൻവലിക്കാനുള്ള നീക്കമുണ്ടായിരിക്കുന്നത്. ഈ ആവശ്യം ഉന്നയിച്ച് താൻ പഞ്ചാബ് മുഖ്യമന്ത്രിക്ക് തുടർച്ചയായി എഴുതിയിരുന്നെങ്കിലും ഫലമുണ്ടായില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. മാർച്ചിനിടെ ഇത് സംബന്ധിച്ച് അനുകൂലമായ തീരുമാനമെടുത്തില്ലെങ്കിൽ പ്രധാമന്ത്രിയുടെ സഹായം തേടാനാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്. സാങ്കേതികമായി തടസ്സങ്ങളോ നിയമപരമായ നിബന്ധകളോ നിലനിൽക്കുന്നില്ലെന്നതിനാൽ ഈ ടർബൻ ഉപേക്ഷിക്കാൻ സേനയെ അനുദവിക്കണമെന്നാണ് സുരീന്ദർ ആവശ്യപ്പെടുന്നത്. ഇന്ത്യൻ സ്വാതന്ത്യ സമരക്കാലത്ത് 1857ൽ രക്തസാക്ഷിയായവരുടെ മൃതദേഹങ്ങൾ അജനാലയിലെ കിണറ്റിൽ അടക്കം ചെയ്ത പ്രശ്‌നം ഉയർത്തി ശ്രദ്ധേയമായ വ്യക്തിയാണ് സുരീന്ദർ കൊച്ചാർ.

തലപ്പാവ് മാറ്റി തൊപ്പി വയ്ക്കുന്നത് സിഖ്മത വിശ്വാസവുമായി ബന്ധപ്പെട്ട നിയമങ്ങൾക്ക് (സിഖ് മര്യാദ) വിരുദ്ധമായ പ്രവൃത്തിയാണെന്ന് ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി(എസ്ജിപിസി) പഞ്ചാബ് പൊലീസിനോട് പറഞ്ഞിരുന്നു.ഈ വിഷയം താൻ ഉപമുഖ്യമന്ത്രിയായ സുഖ്ബീർ സിംഗുമായി ചർച്ച ചെയ്തിട്ടുണ്ടെന്നാണ് എസ്ജിപിസി പ്രസിഡന്റ് അവ്താർ സിങ് മക്കാർ പറയുന്നത്. ഈ തലപ്പാവ് ധരിക്കുന്നത് പൊലീസുകാരുടെ ദൈനംദിന പ്രവൃത്തികൾ ചെയ്യാൻ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നാണ് മുൻ പൊലീസ് സൂപ്രണ്ടും ഡിസ്ട്രിക് പൊലീസ് പെൻഷനേഴ്‌സ് പ്രസിഡന്റുമായ എസ്എസ്. ചിന്ന പറയുന്നത്. ഈ തലപ്പാവ് ധരിക്കാൻ രണ്ട് മണിക്കൂറെങ്കിലുമെടുക്കുമെന്നാണ് അമൃത് സർ പൊലീസ് കമ്മീഷണറായ ജെഎസ് ഔലഖ് പറയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP