Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മറ്റുള്ളവരെ കൂടി കയറ്റി ഇനി സ്വകാര്യ വാഹനയാത്ര ടാക്‌സി മാതൃകയിലും; ഊബറിനേയും ഓലയേയും ബന്ധിപ്പിച്ചുള്ള അമേരിക്കൻ-സിംഗപ്പൂർ മോഡലിന് കേന്ദ്രത്തിന്റെ നീക്കം; സ്വകാര്യ വാഹനങ്ങളെ ടാക്സിയാക്കാൻ നയങ്ങളിൽ മാറ്റം വരുത്തും; വാഹനപ്പെരുപ്പം നിയന്ത്രിക്കാനും വായു മലിനീകരണം കുറയ്ക്കാനും പുതിയ പദ്ധതി

മറ്റുള്ളവരെ കൂടി കയറ്റി ഇനി സ്വകാര്യ വാഹനയാത്ര ടാക്‌സി മാതൃകയിലും; ഊബറിനേയും ഓലയേയും ബന്ധിപ്പിച്ചുള്ള അമേരിക്കൻ-സിംഗപ്പൂർ മോഡലിന് കേന്ദ്രത്തിന്റെ നീക്കം; സ്വകാര്യ വാഹനങ്ങളെ ടാക്സിയാക്കാൻ നയങ്ങളിൽ മാറ്റം വരുത്തും; വാഹനപ്പെരുപ്പം നിയന്ത്രിക്കാനും വായു മലിനീകരണം കുറയ്ക്കാനും പുതിയ പദ്ധതി

ന്യൂഡൽഹി : സ്വകാര്യ വാഹനങ്ങൾ ഇനി ടാക്‌സിയായി ഓടിക്കാം. ഇന്റർനെറ്റ് അധിഷ്ഠിത ടാക്‌സി സേവനദാതാക്കളായ ഊബർ, ഒല എന്നിവയുമായി ബന്ധിപ്പിച്ചു സ്വകാര്യ വാഹനങ്ങളെ ടാക്‌സികളാക്കാനാണു സമിതിയുടെ ശുപാർശ. മറ്റുള്ളവരെ കൂടി കയറ്റി സ്വകാര്യവാഹനയാത്ര ചെയ്യാവുന്ന തരത്തിലാകും നയം മാറ്റം.

ഇതിനുള്ള പെർമിറ്റ് നടപടിക്രമങ്ങൾ ലളിതമാക്കാൻ ഉന്നതല സമിതി കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തോടു ശുപാർശ ചെയ്തു. വാഹനപ്പെരുപ്പം നിയന്ത്രിക്കാനും വായു മലിനീകരണം കുറയ്ക്കാനും ലക്ഷ്യമിട്ടാണിത്. ഡൽഹി ഉൾപ്പെടെ മെട്രോ നഗരങ്ങളിൽ തിരക്കേറിയ ഓഫിസ് സമയത്തു ഭൂരിപക്ഷം വാഹനങ്ങളിലും ഒരാൾ മാത്രമാണു സഞ്ചരിക്കുന്നതെന്നും ഇത് ഗതാഗതക്കുരുക്കിനും അന്തരീക്ഷ മലിനീകരണത്തിനും കാരണമാകുന്നുവെന്നും സമിതി വിലയിരുത്തി.

സ്വകാര്യ വാഹനങ്ങൾ ടാക്‌സിയാകുമ്പോൾ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക നയങ്ങൾ രൂപീകരിക്കും. സ്വകാര്യ ടാക്‌സി സമ്പ്രദായത്തിന് ഊബർ പിന്തുണ അറിയിച്ചിട്ടുണ്ട്. നിലവിൽ യുഎസ്, ഓസ്‌ട്രേലിയ, സിംഗപ്പുർ എന്നിവിടങ്ങളിൽ ഈ സംവിധാനമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP