Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭാരതീയ ജനതാ പാർട്ടിയെക്കുറിച്ച് ഉപന്യാസം എഴുതണം; ആം ആദ്മിയെ കുറിച്ചും ഉണ്ട് ചോദ്യങ്ങൾ; ബനാറസ് ഹിന്ദു സർവകലാശാലയിലെ എംഎ പൊളിറ്റിക്കൽ സയൻസിലെ ചോദ്യപേപ്പറിൽ വിവാദ ചോദ്യങ്ങൾ

ഭാരതീയ ജനതാ പാർട്ടിയെക്കുറിച്ച് ഉപന്യാസം എഴുതണം;  ആം ആദ്മിയെ കുറിച്ചും ഉണ്ട് ചോദ്യങ്ങൾ;  ബനാറസ് ഹിന്ദു സർവകലാശാലയിലെ എംഎ പൊളിറ്റിക്കൽ സയൻസിലെ ചോദ്യപേപ്പറിൽ വിവാദ ചോദ്യങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ലഖ്നൗ: എം.എ. പൊളിറ്റിക്കൽ സയൻസ് പരീക്ഷാ പേപ്പറിൽ കൗടില്യന്റെ കാലത്തെ ജി.എസ്.ടി.യെക്കുറിച്ചും മനുസ്മൃതി എഴുതിയ മനുവിന്റെ ആഗോളീകരണ കാഴ്ചപ്പാടിനെക്കുറിച്ചും ഉപന്യസിക്കാൻ നിർദ്ദേശിച്ച ബനാറസ് ഹിന്ദു സർവകലാശാലയിൽ ബിജെപി.യെക്കുറിച്ചും ചോദ്യം. പൊളിറ്റിക്കൽ സയൻസ് ഒന്നാം സെമസ്റ്റർ പരീക്ഷയിലാണ് ഭാരതീയ ജനതാ പാർട്ടിയെക്കുറിച്ച് 15 മാർക്കിന്റെ ഉപന്യാസം എഴുതാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞദിവസം നടന്ന പൗരാണിക ചരിത്രവിഷയ പരീക്ഷയ്ക്കാണ് കൗടില്യന്റെ കാലത്തെ ജി.എസ്.ടി.യെക്കുറിച്ച് വിവരിക്കാനും ആഗോളീകരണം എന്ന ചിന്ത മനുവിൽനിന്നാണ് ആദ്യമായി ഉണ്ടായത്, ഇക്കാര്യം ചർച്ചചെയ്യുക എന്നുമുള്ള ചോദ്യങ്ങൾ നൽകിയത്. എന്നാൽ, ഇന്ത്യൻ രാഷ്ട്രീയവ്യവസ്ഥയുടെ രൂപഘടനയും സിദ്ധാന്തങ്ങളും പഠിക്കുന്ന പേപ്പറിലാണ് ബിജെപി.യെക്കുറിച്ച് വിവരിക്കാനുള്ള ചോദ്യം.

അറിയാവുന്ന പാർട്ടികളെക്കുറിച്ചായതിനാൽ രണ്ടു ചോദ്യങ്ങളും ലളിതമായിരുന്നുവെന്ന് വിദ്യാർത്ഥികൾ പ്രതികരിച്ചു. ആം ആദ്മി പാർട്ടിയെക്കുറിച്ച് വിവരിക്കാനും ചോദ്യപ്പേപ്പറിൽ നിർദ്ദേശമുണ്ട്. രണ്ടു മാർക്കിന്റെ ചോദ്യമായിരുന്നു ഇത്. അതേസമയം പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥികൾ പാർട്ടികളെക്കുറിച്ച് അറിഞ്ഞിരിക്കണമെന്നതിനാലാണ് ഇത്തരമൊരു ചോദ്യം നൽകിയതെന്ന് ചോദ്യപ്പേപ്പർ തയ്യാറാക്കിയ അദ്ധ്യാപകൻ പ്രൊഫ. കൗശൽ കിഷോർ മിശ്ര പറഞ്ഞു. ഒരു വിദ്യാർത്ഥിയും പരാതി ഉന്നയിച്ചില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP