1 usd = 63.53 inr 1 gbp = 88.11 inr 1 eur = 78.33 inr 1 aed = 17.41 inr 1 sar = 17.40 inr 1 kwd = 212.83 inr

Jan / 2018
21
Sunday

സംവരണം ആവശ്യപ്പെട്ട് തടിച്ചുകൂടിയത് ഗുജറാത്ത് ഇതേവരെ കണ്ടതിൽ ഏറ്റവും വലിയ ജനസഞ്ചയം; എങ്ങും അക്രമവും തീവെപ്പും കലാപവും; സ്‌കൂളുകൾ അടച്ച് പ്രതിഷേധം; ഒമ്പതിടത്ത് കർഫ്യൂ പ്രഖ്യാപിച്ച് പൊലീസ്: സമ്പന്നരായ പട്ടേൽമാർ കാര്യം കണ്ടേ മടങ്ങൂവെന്ന് സൂചന

August 26, 2015 | 08:18 AM | Permalinkസ്വന്തം ലേഖകൻ

അഹമ്മദാബാദ്: പിന്നാക്ക വിഭാഗ (ഒബിസി) സംവരണം ആവശ്യപ്പെട്ട് പട്ടേൽ സമുദായക്കാർ അഹമ്മദാബാദിൽ നടത്തിയത് ഗുജറാത്ത് ഇന്നേവരെ കണ്ടതിൽവച്ച് ഏറ്റവും വലിയ പ്രകടനം. ലക്ഷക്കണക്കിനാളുകൾ പങ്കെടുത്ത പ്രകടനം പലേടത്തും അക്രമത്തിലേക്ക് വഴിമാറി. സംവരണം നൽകിയില്ലെങ്കിൽ ഗുജറാത്തിൽ 2017-ൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്കു പരാജയമായിരിക്കുമെന്നു മുന്നറിയിപ്പും നൽകി.

പട്ടേൽമാരുടെ സംവരണാവശ്യത്തെ എതിർക്കുന്ന ദലിത് വിഭാഗങ്ങൾ പലേടത്തും റാലിക്കുനേരെ അക്രമം നടത്തി. റാലിയിൽ പങ്കെടുത്തവരും ദലിത് വിഭാഗങ്ങളുമായി സംഘട്ടനം നടന്നതിന് പുറമെ, പ്രകടനക്കാർ പലേടത്തും പൊലീസുമായും ഏറ്റുമുട്ടി. പൊലീസ് ചില സ്ഥലങ്ങളിൽ ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും നടത്തി. സംഘട്ടനങ്ങളുണ്ടായതിനെ തുടർന്ന് പൊലീസ് ഹർദീക് പട്ടേലിനെ അറസ്റ്റ് ചെയ്തു.

ഗുജറാത്തലുടനീളം അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഹർദിക്കിന്റെ അറസ്റ്റ് വാർത്ത പുറത്തുവന്നതിനെത്തുടർന്നാണ് അക്രമങ്ങൾ ആരംഭിച്ചത്. ഹർദിക്കിനെ ഏതാനും മണിക്കൂറിനുശേഷം വിട്ടയച്ചു. ഇതിനിടെ, മൂന്ന് പൊലീസ് ചെ്ക് പോസ്റ്റുകൾ അക്രമികൾ തീവച്ചുനശിപ്പിച്ചു. മന്ത്രിമാരായ രജനീകാന്ത് പട്ടേൽ, നിതിൻ പട്ടേൽ, ബിജെപി എംഎൽഎ ജയശ്രീ പട്ടേൽ എന്നിവരുടെ വീടുകൾക്കുനേരെ അക്രമവുമുണ്ടായി.

സൂറത്തിലും മെഹ്‌സാന ജില്ലയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അഹമ്മദാബാദിലെ എല്ലാ സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സ്ഥിതിഗതികൾ അങ്ങേയറ്റം ദുഃഖകരമാണെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി പി.കെ.തനേജ പറഞ്ഞു.

റാലിക്ക് ശേഷം ഹർദിക് നിരാഹാര സമരത്തിനൊരുങ്ങിയതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. ജിഎംഡിസി ഗ്രൗണ്ടിൽ അഞ്ചുമണിവരെ റാലി നടത്താൻ മാത്രമേ അനുമതിയുള്ളൂവെന്നും റാലിയിൽ പങ്കെടുത്തവർ ഒഴിഞ്ഞുപോകണമെന്നും പൊലീസ് ആവശ്യപ്പെട്ടു. ജനക്കൂട്ടം ചെറുത്തുനിന്നതോടെ പൊലീസ് ലാത്തിച്ചാർജ് നടത്തുകയായിരുന്നു. ഒരുഡസനോളം പ്രകടനക്കാർക്കും അഞ്ച് മാദ്ധ്യമപ്രവർത്തകർക്കും പരിക്കേറ്റു.

ലാത്തിച്ചാർജിനെക്കുറിച്ച് അറിഞ്ഞതോടെ, റാലി കഴിഞ്ഞ് തിരികെപ്പോവുകയായിരുന്ന സംഘങ്ങൾ അതാത് റോഡുകൾ ഉപരോധിച്ച് പ്രതിഷേധം തുടഹ്ങി. വഡോദര-അഹമ്മദാബാദ് എക്സ്‌പ്രസ് ഹൈവേയും ഉപരോധിച്ചു. ഇതേത്തുടർന്ന് പത്തു കിലോമീറ്റർ നീളത്തിൽ ട്രാഫിക് ബ്ലോക്കുണ്ടായി. അഹമ്മദാബാദ്, രാജ്‌കോട്ട്, സൂറത്ത്, ഗാന്ധിനഗർ, മെഹ്‌സാന, വഡോദര എന്നിവിടങ്ങളിലെല്ലാം അക്രമങ്ങൾ അരങ്ങേറി.

സമ്പന്ന വിഭാഗമായ പട്ടേൽമാരുടെ റാലിക്ക് വൻ ജനസഞ്ചയമായിരിക്കുമെന്ന് നേരത്തെതന്നെ സൂചനകളുണ്ടായിരുന്നു. ഇതനുസരിച്ചുള്ള മുൻകരുതലുകളും പൊലീസ് സ്വീകരിച്ചിരുന്നു. എന്നാൽ, പ്രതീക്ഷിച്ചതിലും അധികം ആളുകൾ മഹാ ക്രാന്തി റാലിയിൽ പങ്കെടുത്തു. 21-കാരനായ ഹർദീക് പട്ടേലാണ് റാലിക്ക് നേതൃത്വം നൽകിയത്. സംവരണം ആവ്ശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭത്തിന്റെ തലവനാണ് ഹർദിക്.

പട്ടേൽ സമുദായത്തിന്റെ ആവശ്യങ്ങൾ അവഗണിച്ചാൽ ഗുജറാത്തിൽ ഇനി താമര വിരിയില്ലെന്ന് ഹർദീക് പട്ടേൽ പറഞ്ഞു. പട്ടേൽ സമുദായത്തിന് സംവരണം വേണമെന്ന ആവശ്യമുന്നയിക്കുന്ന പടിദാർ അനാമത് ആന്ദോളൻ സമിതി നേതാവു കൂടിയായ ഇദ്ദേഹം, തങ്ങളുടെ പരാതി ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെൻ പട്ടേൽ നേരിട്ടെത്തി സ്വീകരിക്കുന്നതുവരെ നിരാഹാരസമരം നടത്തുമെന്നും പ്രഖ്യാപിച്ചു.

സംവരണം തന്നില്ലെങ്കിൽ അതു പിടിച്ചുവാങ്ങുമെന്നാണ് സമ്മേശനം പ്രഖ്യാപിച്ചത്. ''1985-ൽ ഗുജറാത്തിൽ കോൺഗ്രസിനെ അധികാരത്തിൽ നിന്നു ഞങ്ങൾ പുറത്താക്കി. 2017-ൽ ഇനി ബിജെപിയെ പുറത്താക്കും.''-ഹർദീക് പട്ടേൽ പറഞ്ഞു.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ഭർത്താവിനെ കാണാനില്ലെന്ന് പരാതി നൽകിയ നാൽപ്പതുകാരി; ഭർത്താവിനെ കണ്ടെത്തിയപ്പോൾ കേട്ടത് ഒൻപതാം ക്ലാസിൽ പഠിപ്പ്് നിർത്തിയ പയ്യൻ ഭാര്യയെ ബലാത്സംഗം ചെയ്ത സംഭവവും; പോൺ സൈറ്റുകളിലെ വീഡിയോ കണ്ട് ലൈംഗിക സുഖം നുകരാനുള്ള നെട്ടോട്ടം തന്നെ പീഡകനാക്കിയെന്ന് സമ്മതിച്ച് ബാലകനും; ഊന്നുകൽ പൊലീസിനെ ഞെട്ടിച്ച പതിഞ്ചുകാരന്റെ കുറ്റസമ്മതം ഇങ്ങനെ
അമ്മ ധൈര്യമായിരിക്കണം, മകനു വേണ്ടി ബാക്കിയുള്ള കാര്യം നമുക്കു ചെയ്യണം...; ധീര ജവാന്റെ അമ്മയുടെ കണ്ണുകളിൽ നോക്കി എല്ലാം കേട്ടിരുന്നു; മനസാന്നിധ്യം വീണ്ടെടുത്ത് ആശ്വാസമേകി മടക്കം; പാക് വെടിവയ്പിൽ വീരമൃത്യു വരിച്ച സാം എബ്രഹാമിന്റെ വീട്ടിലെത്തിയ കളക്ടർ അനുപമയും വിങ്ങിപ്പൊട്ടി; സാം ഏബ്രഹാമിന് വിടനൽകാനൊരുങ്ങി മാവേലിക്കര
അന്ധവിശ്വാസത്തിന് അടിമ; സാത്താൻ വിശ്വാസത്തെക്കുറിച്ചുള്ള ചിന്തകളും വിഷാദവും ജയമോളെ പിടികൂടിയിരുന്നുവെന്നും മൊഴി; അനുജന്റെ കൊലയ്ക്ക് കാരണം സ്വത്ത് തർക്കമെന്ന് വിശദീകരിച്ച് ചേച്ചിയും; സ്വഭാവ ദൂഷ്യമുണ്ടെന്ന പ്രചരണവും മകന്റെ സ്‌നേഹം നഷ്ടപ്പെടുമോ എന്ന ഭയവും അമ്മയെ മാനസിക രോഗിയാക്കിയെന്ന് വിശദീകരിച്ച് ടീന; കുറ്റസമ്മത മൊഴി സോഷ്യൽ മീഡിയയിൽ എത്തിയതിലും അന്വേഷണം; കൊട്ടിയത്തെ ക്രൂര കൊലയിൽ ജയമോളുടെ മൊഴി വിശ്വസിക്കാതെ പൊലീസ്
വെന്റിലേറ്റർ പ്രയോഗം നടത്തിയ കാനത്തെ ശവക്കുഴി പ്രയോഗത്തിലൂടെ മാണി നേരിട്ടത് സിപിഎമ്മിന്റെ ഉറപ്പിന്റെ പുറത്ത്; ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ പുറത്തു നിന്നുള്ള പിന്നതുണ നൽകി മാണി ലോക്‌സഭക്ക് മുമ്പ് അകത്തു കയറും; വീരേന്ദ്രകുമാറിന് പിന്നാലെ മാണിയേയും എൽഡിഎഫിൽ എത്തിക്കാനുള്ള സിപിഎം നീക്കം തിരിച്ചറിഞ്ഞ് യുഡിഎഫിലേക്ക് പാലം ഇട്ട് സിപിഐയും; കോൺഗ്രസ് നേതാക്കളുമായി കാനം ചർച്ച തുടരുന്നു
പതിനാലു വയസ് വരെ വളർത്തിയ മകനെ ഒരു പിടി ചാരമാക്കിയത് സ്വന്തം അമ്മ തന്നെ; വീട്ടു വഴക്കിനെ തുടർന്ന് കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നെന്ന് അമ്മ ജയമോളുടെ കുറ്റസമ്മതം; കാലുകൾ രണ്ടും ശരീരത്തിൽ നിന്നും വെട്ടി മാറ്റി; അദ്ധ്യാപകന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നു; കൊല്ലത്തു നിന്നും മൂന്ന് ദിവസം മുമ്പ് കാണാതായ ജിത്തുവിന്റെ മരണത്തിലെ ദുരൂഹത നീങ്ങുമ്പോൾ ഞെട്ടിത്തരിച്ച് അന്വേഷണ ഉദ്യോഗസ്ഥരും
പെരുമാറ്റ ദൂഷ്യം ചോദ്യം ചെയ്തത് വാക്കേറ്റത്തിന് തുടക്കമിട്ടു; വീട്ടിലിട്ട് കൊന്ന മകന്റെ കാലും കൈയും അറുത്തു മാറ്റി ചാക്കിലാക്കി പെട്രോൾ ഒഴിച്ചു കത്തിച്ചു; ഭാവഭേദങ്ങളൊന്നുമില്ലാതെ പുത്രൻ കാണാതായെന്ന് ഏവരേയും പറഞ്ഞു വിശ്വസിപ്പിച്ചു; കൈയിലെ പൊള്ളൽ സത്യം വിളിച്ചു പറഞ്ഞപ്പോൾ അന്വേഷകരെത്തിയത് കാമുകനായ അദ്ധ്യാപകനിലേക്ക്; സത്യം പുറത്തുവന്നിട്ടും കൂസലില്ലാത്തെ ജയമോൾ; കുണ്ടറയിലെ കൊലയിൽ പ്രതി അമ്മ മാത്രമോ?
കൃത്യം വിവരിക്കുമ്പോൾ മകനെ കുഞ്ഞെന്ന് വിളിച്ച് നിസ്സംഗതയോടെ കുറ്റസമ്മതം; കഴുത്തിൽ ഷാൾ മുറുക്കിയതെങ്ങനെയെന്ന് ഭാവ ഭേദമില്ലാതെ പൊലീസിന് കാട്ടികൊടുത്ത് മൊഴി നൽകൽ; പതിനാലുകാരനെ ഒറ്റയ്ക്ക് കൊന്ന് തള്ളിയ വിവരണം വിശ്വസിക്കാനാവാതെ പൊലീസും; കുണ്ടറയിലെ കൊലയിൽ ജയമോളുടേത് പഠിപ്പിച്ച് പറയിച്ച മൊഴിയോ? ജിത്തു ജോബിന്റെ കൊലയിൽ ശാസ്ത്രീയ തെളിവിനായി കാത്തിരിക്കാൻ തീരുമാനിച്ച് പൊലീസും; അമ്മയുടെ കുറ്റസമ്മത വീഡിയോ കാണാം
വേട്ടക്കാരനും ഇരയും മാത്രമുള്ള വീഡിയോയിൽ വേട്ടക്കാരനു നിർദ്ദേശം നൽകുന്നത് സ്ത്രീ ശബ്ദം! എത്രമനോഹരമായ പീഡനം; ആ 85 ദിവസങ്ങൾക്ക് എണ്ണി എണ്ണി മറുപടി പറയിച്ചിരിക്കുമെന്നും വെല്ലുവിളി; മാർട്ടിന്റെ ചാഞ്ചാട്ടം തുണയാകുന്നത് ദിലീപിന് തന്നെ; നടിയെ കിഡ്‌നാപ്പ് ചെയ്ത കാർ ഡ്രൈവറുടെ മൊഴി മാറ്റത്തിൽ ഞെട്ടി പ്രോസിക്യൂഷനും; എല്ലാം നടന് അനുകൂലമാകുമെന്ന പ്രതീക്ഷയിൽ ആരാധകരും
മൂന്ന് വയസുള്ള മകനെ ജുവല്ലറിയിൽ ഉപേക്ഷിച്ച് പ്രവാസിയുടെ ഭാര്യ ഒളിച്ചോടിയത് ആത്മാർത്ഥ സുഹൃത്തിന്റെ ഭർത്താവിനൊപ്പം; ആതിര വിവാഹിതനായ കാമുകനൊപ്പം നാടുവിട്ടത് ഭർത്താവ് കഷ്ടപ്പെട്ടുണ്ടാക്കിയ പണവും സ്വർണവുമായി; ലിജിനുമായി അടുത്തത് സുഹൃത്തിനൊപ്പം വീട്ടിൽ സ്ഥിരം സന്ദർശകരായതോടെ; സൈബർ സെല്ലിന്റെ സഹായത്തിൽ അന്വേഷണം പുരോഗമിക്കുന്നു
സീറ്റ് കിട്ടിയത് മുൻവശത്ത് ഡൈവറുടെ പിന്നിൽ; ആദ്യം കണ്ണാടിയിലൂടെ നോക്കി ചിരി; പിന്നെ കുപ്പിയിൽ വിരൽ കയറ്റി ആക്ഷനെത്തി; യാത്രയിലുടനീളം രതിവൈകൃതം തുടർന്നപ്പോൾ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; സോഷ്യൽ മീഡിയ വീഡിയോ എറ്റെടുത്തപ്പോൾ വനിതാ ഡോക്ടറെ അശ്ലീല ആംഗ്യം കാട്ടിയ സ്വകാര്യ ബസ് ഡ്രൈവർക്ക് എട്ടിന്റെ പണി ഉറപ്പായി
പതിനേഴുകാരന്റെ രാത്രികാല വികൃതികൾ നാട്ടുകാർ കൈയോടെ പൊക്കി; പ്രായപൂർത്തിയാകും മുമ്പേ കശുവണ്ടി തൊഴിലാളിയായ യുവതിയുമായി നിക്കാഹ്; മൊഴി ചൊല്ലി വീണ്ടും കെട്ടി; പരസ്ത്രീ ബന്ധത്തിൽ ഉലഞ്ഞ് രണ്ടാം കല്ല്യാണവും; ഓട്ടോ ഓട്ടത്തിനിടെയും സ്ത്രീകളെ വെറുതെ വിട്ടില്ല; ടിപ്പറോട്ടിക്കുമ്പോഴും ഞരമ്പ് രോഗത്തിന് പഞ്ഞിക്കിട്ടു; വനിതാ ഡോക്ടറെ അശ്ലീല ആംഗ്യം കാട്ടി അപമാനിച്ച ബസ് ഡ്രൈവർ നൗഷാദിന്റെ കഥ
ജീവിക്കാൻ പറ്റിയ മികച്ച സമയമാണ്! എല്ലാവരുടേയും തനി നിറം പുറത്തുവന്നു; പോപ്പ്കോണും കഴിച്ച് ഇതെല്ലാം കണ്ട് രസിച്ചിരിക്കുന്നുവെന്ന് പാർവതിയുടെ ട്വീറ്റ് പൊട്ടിത്തെറിയായി; വനിതാ കൂട്ടായ്മയിലെ തർക്കത്തിൽ 'അമ്മ' പക്ഷം പിടിക്കില്ല; കളികൾ അതിരുവിട്ടാൽ എല്ലാം തുറന്നു പറയാനുറച്ച് മഞ്ജു വാര്യരും; മമ്മൂട്ടിയെ തൊട്ടപ്പോൾ ദിലീപിനെ അഴിക്കുള്ളിലാക്കാൻ ഒരുമിച്ച ഡബ്ല്യൂസിസി അകാലചരമത്തിലേക്ക്
പതിനാലു വയസ് വരെ വളർത്തിയ മകനെ ഒരു പിടി ചാരമാക്കിയത് സ്വന്തം അമ്മ തന്നെ; വീട്ടു വഴക്കിനെ തുടർന്ന് കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നെന്ന് അമ്മ ജയമോളുടെ കുറ്റസമ്മതം; കാലുകൾ രണ്ടും ശരീരത്തിൽ നിന്നും വെട്ടി മാറ്റി; അദ്ധ്യാപകന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നു; കൊല്ലത്തു നിന്നും മൂന്ന് ദിവസം മുമ്പ് കാണാതായ ജിത്തുവിന്റെ മരണത്തിലെ ദുരൂഹത നീങ്ങുമ്പോൾ ഞെട്ടിത്തരിച്ച് അന്വേഷണ ഉദ്യോഗസ്ഥരും
അമ്മയെ തലയ്ക്ക് അടിച്ചത് ആക്ഷൻ ഹീറോ ബിജു മോഡലിൽ; സഹോദരിയെ സ്‌കൈപ്പിൽ വിളിച്ചത് ദൃശ്യത്തിലെ ജോർജ് കുട്ടിയുടെ ആവേശത്തിൽ; കൊന്ന ശേഷം കുഴിയിലിട്ട് കത്തിച്ചത് അവിഹിതം ചർച്ചയാക്കി അമ്മ ഒളിച്ചോടിയെന്ന് വരുത്തി തീർക്കാൻ; രണ്ട് ദിവസം ചോദ്യം ചെയ്തിട്ടും കുറ്റബോധവും കൂസലുമില്ലാതെ എഞ്ചിനിയറിങ് കോളേജിലെ ചാത്തൻ കൂട്ടായ്മയുടെ തലവൻ; ക്രൂരകൃത്യം ചെയ്തത് മയക്കുമരുന്നിന്റെ ലഹരിയിലെന്ന് പൊലീസ്; ദീപയുടെ കൊലയിൽ അക്ഷയ് അശോക് ലക്ഷ്യമിട്ടത് എന്ത്?
പെരുമാറ്റ ദൂഷ്യം ചോദ്യം ചെയ്തത് വാക്കേറ്റത്തിന് തുടക്കമിട്ടു; വീട്ടിലിട്ട് കൊന്ന മകന്റെ കാലും കൈയും അറുത്തു മാറ്റി ചാക്കിലാക്കി പെട്രോൾ ഒഴിച്ചു കത്തിച്ചു; ഭാവഭേദങ്ങളൊന്നുമില്ലാതെ പുത്രൻ കാണാതായെന്ന് ഏവരേയും പറഞ്ഞു വിശ്വസിപ്പിച്ചു; കൈയിലെ പൊള്ളൽ സത്യം വിളിച്ചു പറഞ്ഞപ്പോൾ അന്വേഷകരെത്തിയത് കാമുകനായ അദ്ധ്യാപകനിലേക്ക്; സത്യം പുറത്തുവന്നിട്ടും കൂസലില്ലാത്തെ ജയമോൾ; കുണ്ടറയിലെ കൊലയിൽ പ്രതി അമ്മ മാത്രമോ?