Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡൽഹി വിമാനത്താവളത്തിൽ ആണവ ചോർച്ച; വികിരണമുണ്ടായത് ഇസ്താംബുളിൽ നിന്നെത്തിച്ച സ്‌കാനിങ് മെഷിനിൽ നിന്ന്; രണ്ടു ജീവനക്കാർക്കു പരിക്ക്

ഡൽഹി വിമാനത്താവളത്തിൽ ആണവ ചോർച്ച; വികിരണമുണ്ടായത് ഇസ്താംബുളിൽ നിന്നെത്തിച്ച സ്‌കാനിങ് മെഷിനിൽ നിന്ന്; രണ്ടു ജീവനക്കാർക്കു പരിക്ക്

ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ ആണവ വികിരണത്തെ തുടർന്ന് രണ്ട് ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു കരാർ ജീവനക്കാർക്കാണ് പരിക്കേറ്റത്. ഇസ്താംബുളിൽ നിന്നെത്തിച്ച സ്‌കാനിങ് ഉപകരണത്തിൽ നിന്നാണ് ആണവ ചോർച്ചയുണ്ടായത്.

ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുവന്നതാണ് സ്‌കാനിങ് ഉപകരണം. ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലാണ് റേഡിയോ ആക്ടീവ് വികിരണ ചോർച്ചയുണ്ടായത്.

പുലർച്ചെ 4.35ന് തുർക്കിയിലെ ഈസ്താംബൂളിൽ നിന്ന് എത്തിയ ചരക്ക് വിമാനത്തിൽ കൊണ്ടുവന്ന മഞ്ഞ നിറത്തിലുള്ള റേഡിയോ ആക്ടീവ് ദ്രാവകമാണ് ചോർന്നത്. പത്ത് പായ്ക്കറ്റുകളിലായാണ് കൊണ്ടുവന്നത്. ഇതിൽ നാലെണ്ണമാണ് ചോർച്ചയ്ക്കിടയാക്കിയത്. ഡൽഹിയിലെ ഫോർട്ടിസ് ആശുപത്രിയിലേക്ക് കൊണ്ടുവന്ന മരുന്നുകളായിരുന്നു ഇവ. കാൻസർ രോഗം ചികിത്സിക്കുന്നതിന് ഉപയോഗിക്കുന്ന മരുന്നുകളായിരുന്നു പായ്ക്കറ്റിൽ.

ഉടൻ തന്നെ, ദേശീയ ദുരന്ത നിവാരണ സേനയും ആണവ ചോർച്ച തടയുന്നതിനുള്ള സംഘവും സ്ഥലത്ത് എത്തി ചോർച്ച നിയന്ത്രണ വിധേയമാക്കി. ആർക്കും ആണവ വികരണം ഏറ്റിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. എന്നാലും, സംഭവ സമയത്ത് കാർഗോയിൽ ജോലി ചെയ്തിരുന്നവരെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് കണ്ണിൽ അസ്വസ്ഥത ഉണ്ടായതിനെ തുടർന്നായിരുന്നു ഇത്.

ചോർച്ച അനുഭവപ്പെട്ടത് കാർഗോ മേഖലയിലെ ചെറിയൊരു ഭാഗത്തു മാത്രമാണ്. ആന്റി സബോട്ടാഷ് ടീമും ദേശീയ ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി.  ആണവ വികിരണം ഉണ്ടായ കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗും സ്ഥിരീകരിച്ചു. എന്നാൽ, ആശങ്ക വേണ്ടെന്നും ചോർച്ച തടഞ്ഞതായും മന്ത്രി പറഞ്ഞു.

2010ലും ഡൽഹിയിലെ മായാപുരി പ്രദേശത്ത് ആണവ വികരണ ചോർച്ച കണ്ടെത്തിയിരുന്നു. കൊബാൾട്ട് 60 എന്ന റേഡിയോ ആക്ടീവ് ഐസോടോപ്പിന്റെ സാന്നിദ്ധ്യം കാരണം ഒരാൾ മരിക്കുകയും ഏതാനും പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP