Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താത്പര്യം സ്വന്തം കാര്യത്തിൽ മാത്രം; രാജ്യത്തെ ഞെട്ടിക്കുന്ന ബലാത്സംഗ കേസുകൾ ഓരോ ദിവസവും വർധിച്ച് കൊണ്ടിരിക്കുന്നു'; പ്രധാനമന്ത്രിയുടെ ബേട്ടീ ബച്ചാവോ ബേട്ടീ പഠാവോ ക്യാമ്പയിനെ പരിഹസിച്ച് രാഹുൽ ഗാന്ധി

'പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താത്പര്യം സ്വന്തം കാര്യത്തിൽ മാത്രം; രാജ്യത്തെ ഞെട്ടിക്കുന്ന ബലാത്സംഗ കേസുകൾ ഓരോ ദിവസവും വർധിച്ച് കൊണ്ടിരിക്കുന്നു'; പ്രധാനമന്ത്രിയുടെ ബേട്ടീ ബച്ചാവോ ബേട്ടീ പഠാവോ ക്യാമ്പയിനെ പരിഹസിച്ച് രാഹുൽ ഗാന്ധി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്ത്. രാജ്യത്തെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലല്ല സ്വന്തം കാര്യത്തിൽ മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താത്പര്യമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്തെ സ്ത്രീകളെ സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിക്കുകയാണ്. രാജ്യത്തെ ഞെട്ടിക്കുന്ന ബലാത്സംഗ കേസുകൾ ഓരോ ദിവസവും വർധിച്ച് കൊണ്ടിരിക്കുകയാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

ഭരണഘടന സംരക്ഷിക്കുക എന്ന പ്രചാരണമുയർത്തി കോൺഗ്രസ് ദേശവ്യാപകമായി നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി ഡൽഹിയിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 'അന്താരാഷ്ട്ര നാണയ നിധി അധ്യക്ഷ പോലും പറഞ്ഞു, മോദീ...താങ്കൾ സ്ത്രീകളുടെ പുരോഗതിക്കായി ഒന്നും ചെയ്യുന്നില്ലെന്ന്, എന്നാൽ മോദിക്കതിനെ കുറിച്ചൊന്നും പറയാനില്ല. മോദിക്ക് മോദിയിൽ മാത്രമാണ് താത്പര്യം'രാഹുൽ ഗാന്ധി പറഞ്ഞു.

രാജ്യത്തെ സ്ത്രീകളെ സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിക്കുകയാണ്. രാജ്യത്തെ ഞെട്ടിക്കുന്ന ബലാത്സംഗ കേസുകൾ ഓരോ ദിവസവും വർധിച്ച് കൊണ്ടിരിക്കുന്നു. 'സ്ത്രീകളെ ബലാത്സംഗം ചെയ്യുകയാണ് പെൺകുട്ടികളെ ബലാത്സംഗം ചെയ്യുകയാണ്'. പ്രധാനമന്ത്രിയുടെ ബേട്ടീ ബച്ചാവോ ബേട്ടീ പഠാവോ എന്ന ക്യാമ്പയിനെ പരിഹസിച്ച് കൊണ്ട് രാഹുൽ പറഞ്ഞു.

ബേട്ടീ ബച്ചാവോ ബേട്ടീ പഠാവോ എന്നാ ക്യാമ്പയിനിലൂടെ ബിജെപി എംഎൽഎമാരിൽ നിന്നും നേതാക്കളിൽ നിന്നും നിങ്ങളുടെ പെൺകുട്ടികളെ സംരക്ഷിക്കൂ എന്നാണോ പറയുന്നതെന്നും ഉന്നാവ് പീഡനകേസിനെ ചൂണ്ടിക്കാട്ടി രാഹുൽ പറഞ്ഞു. ദളിതുകൾക്ക് നേരെ ആക്രമണം തുടർക്കഥയായിട്ടും ഒന്നും മിണ്ടാതിരുന്നയാളാണ് മോദിയെന്നും കോൺഗ്രസ് അധ്യക്ഷൻ കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP