Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാഹുൽ ഗാന്ധി സഞ്ചരിച്ച വിമാനം അപകടത്തിൽ നിന്നും രക്ഷപെട്ടത് തലനാരിഴയ്ക്ക്; ഡൽഹിയിൽ നിന്നും കർണാടകയിലേക്ക് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി വരുന്നതിനിടെ വിമാനത്തിന് സാങ്കേതിക തകരാർ; കാലാവസ്ഥ അനുകൂലമായിട്ടും മൂന്ന് തവണ ലാന്റ് ചെയ്യാൻ ശ്രമിച്ചിട്ടും റൺവേയിൽ നിന്ന് വിമാനം തെന്നി മാറി; അപകടം അസ്വഭാവികമെന്ന് കോൺഗ്രസ്; ചൈനയിൽ നിന്ന് രാഹുലിനെ ഫോണിൽ വിളിച്ച് വിവരം ആരാഞ്ഞ് മോദി

രാഹുൽ ഗാന്ധി സഞ്ചരിച്ച വിമാനം അപകടത്തിൽ നിന്നും രക്ഷപെട്ടത് തലനാരിഴയ്ക്ക്; ഡൽഹിയിൽ നിന്നും കർണാടകയിലേക്ക് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി വരുന്നതിനിടെ വിമാനത്തിന് സാങ്കേതിക തകരാർ; കാലാവസ്ഥ അനുകൂലമായിട്ടും മൂന്ന് തവണ ലാന്റ് ചെയ്യാൻ ശ്രമിച്ചിട്ടും റൺവേയിൽ നിന്ന് വിമാനം തെന്നി മാറി; അപകടം അസ്വഭാവികമെന്ന് കോൺഗ്രസ്; ചൈനയിൽ നിന്ന് രാഹുലിനെ ഫോണിൽ വിളിച്ച് വിവരം ആരാഞ്ഞ് മോദി

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സഞ്ചരിച്ച പ്രത്യേക വിമാനം റൺവെയിൽ തെന്നി. തലനാരിഴയ്ക്കാണ് രാഹുൽഗാന്ധി രക്ഷപ്പെട്ടത്. കർണാടകയിലെ ഹൂബ്ലി വിമാനത്താവളത്തിലായിരുന്നു ചാർട്ടേർഡ് വിമാനം തെന്നിയത്. സംഭവവുമായി ബന്ധപ്പെട്ട് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലിന് കോൺഗ്രസ് പരാതി നൽകി. പൈലറ്റിനെ പൊലീസ് ചോദ്യം ചെയ്യുന്നു. വിമാനം അപകടത്തിൽപ്പെട്ടത് സ്വാഭാവികമല്ലെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് പരാതി നൽകി.

പെട്ടെന്ന് തന്നെ അന്വേഷണം നടത്താൻ ഏവിയേഷൻ അഥോറിറ്റി ഉത്തരവിട്ടു. ടെക്‌നിക്കൽ പ്രശ്‌നങ്ങൾ കാരണം റൺവെയിൽ വിമാനം തെന്നുകയായിരുന്നെവെന്നാണ് നിഗമനം. പ്രധാനമന്ത്രി നരേന്ദ്ര മോദി രാഹുൽ ഗാന്ധിയെ വിളിച്ച് സംഭവം ആരാഞ്ഞെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. വ്യാഴാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം നടന്നത്. ഡൽഹിയിൽ നിന്ന് കർണാടകയിലേക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്നതാണ് രാഹുൽ ഗാന്ധി.

ഹുബ്ലി എയർപോർട്ടിൽ ഇറങ്ങുമ്പോൾ റൺവെയിൽ വെച്ച് വിമാനം തെന്നുകയായിരുന്നു. എന്നാൽ കാലാവസ്ഥ പ്രശ്‌നങ്ങൾ ഒന്നും തന്നെ അപകടത്തിന് കാരണമായിരുന്നില്ലെന്നാണ് വിലയിരുത്തൽ. കോൺഗ്രസിന്റെ പരാതിയിന്മേൽ ശക്തമായ അന്വേഷണം നടക്കുമെന്നാണ് സൂചന. അപകടം സ്വാഭാവികമല്ലെന്നാണ് കോൺഗ്രസ് പരാതിയിൽ വ്യക്തമാക്കുന്നത്.

കോൺഗ്രസിന്റെ പരാതിയിന്മേൽ അന്വേഷണം ഊർജിതമാക്കാനാണ് ശ്രമം. രണ്ട് തവണ താഴേക്ക് വിമാനം ലാന്റ് ചെയ്യാൻ ശ്രമിച്ചെങ്കിലും കുലുക്കം അനുഭവപ്പെടുകയായിരുന്നു. മൂന്നാം തവണയുള്ള ശ്രമത്തിലാണ് വിമാനം ലാന്റ് ചെയ്തത്. വിമാന യാത്രയിൽ അസ്വഭാവിക തോന്നിയ രാഹുൽ ഗാന്ധി കോക്ക്പിറ്റിൽ എത്തി പൈലറ്റുമാരോട് കാര്യം തിരക്കി. സംഭവത്തിന്റെ യഥാർഥ കാരണം വ്യക്തമാകുന്നതിനായി പൈലറ്റുമാരെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP