Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജ്യത്തെ പ്രശ്‌നങ്ങളിലല്ല..സ്വന്തം കാര്യത്തിൽ മാത്രമാണ് മോദിക്ക് താൽപര്യം; ബേട്ടീ ബച്ചാവോ ബേട്ടീ പഠാവോ പ്രചാരണം ബിജെപി നേതാക്കളിൽ നിന്നും പെൺകുട്ടികൾ രക്ഷ നേടൂവെന്നാണോ അർഥമെന്നും രാഹുൽ ഗാന്ധി

രാജ്യത്തെ പ്രശ്‌നങ്ങളിലല്ല..സ്വന്തം കാര്യത്തിൽ മാത്രമാണ് മോദിക്ക് താൽപര്യം; ബേട്ടീ ബച്ചാവോ ബേട്ടീ പഠാവോ പ്രചാരണം ബിജെപി നേതാക്കളിൽ നിന്നും പെൺകുട്ടികൾ രക്ഷ നേടൂവെന്നാണോ അർഥമെന്നും രാഹുൽ ഗാന്ധി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വന്തം കാര്യത്തിൽ മാത്രമാണ് താൽപര്യമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. രാജ്യത്തെ പ്രശ്‌നങ്ങളിൽ പ്രധാനമന്ത്രിക്ക് താൽപര്യമില്ല. ഭരണഘടന സംരക്ഷിക്കുക എന്ന പ്രചാരണമുയർത്തി കോൺഗ്രസ് ദേശവ്യാപകമായി നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായി ഡൽഹിയിൽ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ സ്ത്രീകളെ സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിക്കുകയാണ്. രാജ്യത്തെ ഞെട്ടിക്കുന്ന ബലാത്സംഗ കേസുകൾ ഓരോ ദിവസവും വർധിച്ച് കൊണ്ടിരിക്കുന്നു. 'സ്ത്രീകളെ ബലാത്സംഗം ചെയ്യുകയാണ് പെൺകുട്ടികളെ ബലാത്സംഗം ചെയ്യുകയാണ്'. ബേട്ടീ ബച്ചാവോ ബേട്ടീ പഠാവോ എന്ന പ്രചാരണത്തിലൂടെ ബിജെപി എംഎൽഎമാരിൽ നിന്നും നേതാക്കളിൽ നിന്നും നിങ്ങളുടെ പെൺകുട്ടികളെ സംരക്ഷിക്കൂ എന്നാണോ പറയുന്നതെന്നും ഉന്നാവ് പീഡനകേസിനെ ചൂണ്ടിക്കാട്ടി രാഹുൽ പറഞ്ഞു. ദളിതുകൾക്ക് നേരെ ആക്രമണം തുടർക്കഥയായിട്ടും ഒന്നും മിണ്ടാതിരുന്നയാളാണ് മോദിയെന്നും കോൺഗ്രസ് അധ്യക്ഷൻ കൂട്ടിച്ചേർത്തു.

ഭരണഘടനയെ സംരക്ഷിക്കുക എന്ന കോൺഗ്രസിന്റെ പ്രചാരണ പരിപാടി പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്തു. 2019 ഏപ്രിൽ 14 വരെ ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലും ഈ പ്രചാരണം നടക്കും. ബിജെപി എത്ര ശ്രമിച്ചാലും നമ്മുടെ ഭരണഘടനയെ മാറ്റാൻ അനുവദിക്കില്ലെന്ന് രാഹുൽ പറഞ്ഞു.

മോദി 15 മിനിറ്റ് താനുമായി ചർച്ചയ്ക്കു തയാറായാൽ അദ്ദേഹത്തെ തുറന്നു കാട്ടും. റഫാൽ ഇടപാടിലും നീരവ് മോദി വിഷയത്തിലും മോദിക്കു വാ തുറക്കാനാവില്ല. മോദി പറയുന്നത് എംപിമാരും എംഎൽഎമാരും ഒന്നും സംസാരിക്കരുതെന്നാണ്. എല്ലാവരും മോദിയുടെ മൻ കി ബാത് മാത്രം കേട്ടാൽ മതി- രാഹുൽ കൂട്ടിച്ചേർത്തു. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് കേന്ദ്രസർക്കാരിനെതിരെയുള്ള കോൺഗ്രസിന്റെ പ്രതിഷേധപരിപാടികൾക്ക് തുടക്കം കുറിച്ചാണ് രാഹുൽ ഗാന്ധി കേന്ദ്രസർക്കാരിനെതിരെ രംഗത്തെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP