Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിദേശിയുടെ ഛായയുള്ള രാഹുലിനെ പ്രധാനമന്ത്രിയാക്കാൻ കഴിയില്ല; രാജീവ് ഗാന്ധിയെക്കാൾ സോണിയയുടെ മുഖമാണ് രാഹുലിന്; പ്രധാനമന്ത്രിയാകാൻ യോഗ്യത മായാവതിക്കെന്നും ബിഎസ്‌പി; ഒരു സീറ്റുപോലുമില്ലാത്തവരാണ് പ്രധാനമന്ത്രിയാകാൻ നടക്കുന്നതെന്ന് പരിഹസിച്ച് ബിജെപി

വിദേശിയുടെ ഛായയുള്ള രാഹുലിനെ പ്രധാനമന്ത്രിയാക്കാൻ കഴിയില്ല; രാജീവ് ഗാന്ധിയെക്കാൾ സോണിയയുടെ മുഖമാണ് രാഹുലിന്; പ്രധാനമന്ത്രിയാകാൻ യോഗ്യത മായാവതിക്കെന്നും ബിഎസ്‌പി; ഒരു സീറ്റുപോലുമില്ലാത്തവരാണ് പ്രധാനമന്ത്രിയാകാൻ നടക്കുന്നതെന്ന് പരിഹസിച്ച് ബിജെപി

ലഖ്‌നൗ: 2019 ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിയാൻ വിശാല പ്രതിപക്ഷത്തിന് വിവിധ പാർട്ടികൾ തയ്യാറെടുക്കുന്നുണ്ട്. തന്ത്രങ്ങൾ ഒന്നും ആവിഷ്‌കരിച്ച് മോദിയെ അധികാരത്തിൽ നിന്ന് അകറ്റാൻ കാര്യമായ ചർച്ചകളൊന്നും നടക്കുന്നില്ലെങ്കിലും അടുത്ത പ്രധാനമന്ത്രി ആരെന്നതിനെ ചൊല്ലി സംസാരം പുരോഗമിക്കുകയാണ്. മുന്നണി യാഥാർഥ്യമായാൽ തന്നെ അതിന് നേതൃത്വം നൽകുക കോൺഗ്രസ് ആയിരിക്കും. സ്വാഭാവികമായും ഉയർന്ന് വരിക രാഹുൽ ഗാന്ധിയുടെ പേരാണ്. എന്നാൽ സോണിയാ ഗാന്ധിയുടെ ഛായയാണ് രാഹുലിനെന്നും വിദേശിയായ രാഹുലിനെ പ്രധാനമന്ത്രിയാക്കാൻ കഴിയില്ലെന്നും ബിഎസ്‌പി.

കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയുടെ മാതാവ് വിദേശിയായതിനാൽ അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാൻ സാധിക്കില്ലെന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തന്ത്രങ്ങൾ ആവിഷ്‌ക്കരിക്കാൻ വിളിച്ചു ചേർത്ത പാർട്ടി പ്രവർത്തരുടെ യോഗത്തിലാണ് ഈ അഭിപ്രായം. പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാൻ യോഗ്യതയുള്ളത് മായാവതിക്കാണെന്നും യോഗം വിലയിരുത്തി.മായാവതിയെ ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലെത്തിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിരോധിക്കാൻ കഴിവുള്ള ഏക നേതാവ് മായാവതിയാണെന്നും ബിഎസ്‌പി ദേശീയ കോഓർഡിനേറ്റർമാരിലൊരാളായ വിർ സിങ് അഭിപ്രായപ്പെട്ടു.

എച്ച്.ഡി. കുമാരസ്വാമിയെ കർണാടക മുഖ്യമന്ത്രി പദത്തിലെത്തിച്ചതിലൂടെ രാജ്യത്തെ ഏറ്റവും കരുത്തയായ രാഷ്ട്രീയ നേതാവാണ് താനെന്ന് മായവതി തെളിയിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് യുദ്ധത്തിൽ മോദിയുടെയും അമിത് ഷായുടെയും കുതിപ്പ് തടയാൻ പ്രാപ്തിയുള്ള നേതാവ് അവരാണെന്നും മറ്റൊരു ദേശീയ കോഓർഡിനേറ്ററായ ജയ് പ്രകാശ് സിങ് അവകാശപ്പെട്ടു.ദളിത് വിഭാഗത്തിന്റെ മാത്രമല്ല, രാജ്യത്തെ എല്ലാ വിഭാഗങ്ങളുടെയും പിന്തുണ നേടിയിട്ടുള്ള നേതാവാണ് മായാവതി. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ അവർ പ്രധാനമന്ത്രി സ്ഥാനത്തെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുലിനെയാണ് പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തി കാട്ടുന്നത്. പക്ഷെ, രാഹുലിന് അച്ഛനെക്കാൾ കൂടുതൽ അമ്മയുടെ മുഖഛായയാണുള്ളതെന്നും ജയ് പ്രകാശ് സിങ് അഭിപ്രായപ്പെട്ടു. എന്നാൽ, ഈ പരാമർശങ്ങളോട് പ്രതികരിക്കാൻ കോൺഗ്രസ് തയാറായില്ല. നാല് തവണ ഉത്തർപ്രദേശ് മുഖ്യമന്ത്രി പദത്തിലെത്തിയതിലൂടെ താഴേക്കിടയിൽ പ്രവർത്തിക്കാൻ കഴിയുമെന്ന് മായാവതി തെളിയിച്ചിട്ടുണ്ട്. കോൺഗ്രസ് അധ്യക്ഷനെക്കാൾ പ്രധാനമന്ത്രിയാകാൻ യോഗ്യത ബിഎസ്‌പി മേധാവിക്കാണെന്ന് ജയ് പ്രകാശ് സിങ് പറഞ്ഞു.

പ്രധാനമന്ത്രി സ്ഥാനം ആർക്കുവേണമെങ്കിലും സ്വപ്നം കാണാം. എന്നാൽ, എന്നാൽ ഇവർക്ക് ലോക്സഭയിൽ ഒരു സീറ്റ് പോലും ലഭിക്കില്ലെന്ന് ബിജെപി രാജ്യസഭാഗം അനിൽ ബാലുനി പറഞ്ഞു. ലോക്സഭയിൽ 44 സീറ്റുള്ള രാഹുൽ ഗാന്ധിയും ഒരു സീറ്റ് പോലുമില്ലാത്ത മായവതിയും പ്രധാനമന്ത്രി സ്ഥാനം സ്വപ്നം കാണുകയാണെന്നും അദ്ദേഹം പരിഹസിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP