Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റഫേൽ ഇടപാടിൽ മോദിക്ക് കണ്ണുകളിൽ നോക്കി സംസാരിക്കാൻ ഭയം; ഇടപാടിൽ സംവാദത്തിനായി പ്രധാനമന്ത്രിയെ ക്ഷണിച്ച് രാഹുൽ ഗാന്ധി

റഫേൽ ഇടപാടിൽ മോദിക്ക് കണ്ണുകളിൽ നോക്കി സംസാരിക്കാൻ ഭയം; ഇടപാടിൽ സംവാദത്തിനായി പ്രധാനമന്ത്രിയെ ക്ഷണിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: റഫാൽ പോർവിമാന ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംവാദത്തിന് വെല്ലുവിളിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. റഫാൽ ഇടപാടിൽ സംവാദത്തിനായി പ്രധാനമന്ത്രി മോദിയെ ക്ഷണിക്കുന്നുവെന്നും അദ്ദേഹത്തിന് വിഷയം വിശദീകരിക്കാൻ എത്ര സമയം വേണമെങ്കിലും അനുവദിക്കാമെന്നും രാഹുൽ പറഞ്ഞു.

'റഫാൽ ഇടപാടിനെ കുറിച്ച് താനുമായുള്ള സംവാദത്തിൽ മോദിക്ക് എത്ര മണിക്കൂറുകൾ വേണമെങ്കിലും സംസാരിക്കാം. എന്നാൽ വിഷയത്തിൽ ഒരു സെക്കന്റു പോലും അദ്ദേഹത്തിന് തന്റെ മുഖത്തുനോക്കി സംസാരിക്കാനാവില്ലെന്നും 'രാഹുൽ വിമർശിച്ചു. വൻകൊള്ള നടത്തിയ ഒരാൾക്ക് മുഖത്തു നോക്കി സംസാരിക്കാൻ കഴിയില്ല. മോദിക്ക് തന്റെ കണ്ണുകളിലേക്ക് നോക്കി സംസാരിക്കാൻ ഭയമാണ്. അദ്ദേഹം എവിടെയൊക്കെ നോക്കിയാലും തന്റെ കണ്ണിലേക്ക് നോക്കാറില്ലെന്നും രാഹുൽ പറഞ്ഞു. കർണാടകയിലെ ബിദറിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ നികുതിദായകരുടെ പണം റഫേൽ ഇടപാട് കടലാസ് കമ്പനിയുണ്ടാക്കി കൈക്കലാക്കിയ പ്രധാനമന്ത്രിയുടെ സുഹൃത്തിന് നൽകുകയാണെന്നും മോദിക്കെതിരേ രാഹുൽ ആഞ്ഞടിച്ചു. അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയല്ല. രാജ്യത്തെ 15 ശതകോടീശ്വരന്മാരുടെ പ്രധാനമന്ത്രിയാണെന്നും രാഹുൽ കുറ്റപ്പെടുത്തി.

റഫാൽ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനംപാലിക്കുന്നതിനെതിരെ കോൺഗ്രസ് മുന്നോട്ടുവന്നിരുന്നു. ഇടപാടിൽ സംയുക്ത പാർലമന്റെറി സമിതി (ജെ.പി.സി) അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പാർലമന്റെിലും പുറത്തും പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു.

36 യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനായി 58,000 കോടി രൂപയാണ് ചെലവഴിച്ചതെന്നാണ് കണക്കുകൾ. അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഡിഫെൻസ് എന്ന കമ്പനിയുമായി കൂടിചേർന്നാണ് ഈ സാമ്പത്തിക ഇടപാട് നടത്തുന്നത്. കഴിഞ്ഞ ഏപ്രിൽ 10 ന് ഫ്രാൻസിൽ സന്ദർശനത്തിനിടെയാണ് പ്രധാനമന്ത്രി റഫേൽ കരാറിൽ ഒപ്പുവെച്ചത്. പ്രതിരോധ മന്ത്രിപോലും അറിയാതെയായിരുന്നു അദ്ദേഹത്തിന്റെ ഈ തീരുമാനവും പ്രഖ്യാപനവും എന്നും പ്രഖ്യാപനം നടത്തുമ്പോൾ അനിൽ അംബാനി ഫ്രാൻസിൽ മോദിക്കൊപ്പമുണ്ടായിരുന്നു എന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടിയിരുന്നു.

കരാർ പ്രകാരം മുപ്പതിനായിരം കോടി രൂപയുടെ നേട്ടമാണ് റിലയൻസ് കമ്പനിക്ക് ഉണ്ടായിട്ടുള്ളത് എന്നും പൊതു ഖജനാവിന് വൻ നഷ്ടമാണ് ബിജെപി സർക്കാർ വരുത്തിവെച്ചിരിക്കുന്നത് എന്നും കോൺഗ്രസ് വക്താവായ രൺദീപ് സുർജേവാല മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP