Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കിസാൻ റാലിക്കിടെ രാഹുൽ ഗാന്ധിക്കു നേരെ ചെരിപ്പേറ്; ഉറി ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിക്കാതെ റാലി നടത്തിയതിൽ പ്രതിഷേധമെന്ന് ഹരി ഓം മിശ്ര

കിസാൻ റാലിക്കിടെ രാഹുൽ ഗാന്ധിക്കു നേരെ ചെരിപ്പേറ്; ഉറി ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിക്കാതെ റാലി നടത്തിയതിൽ പ്രതിഷേധമെന്ന് ഹരി ഓം മിശ്ര

ലക്‌നൗ: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്കു നേരെ ചെരിപ്പേറ്. ഉത്തർപ്രദേശിലെ സീതാപൂരിലാണ് സംഭവം. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സീതാപൂരിൽ സംഘടിപ്പിച്ച കിസാൻ റാലിക്കിടെയാണ് നാടകീയ സംഭവം അരങ്ങേറിയത്. രാഹുൽ നയിക്കുന്ന കിസാൻ യാത്രയുടെ രണ്ടാം ഘട്ടം സീതാപൂരിൽ നിന്ന് രാവിലെയായിരുന്നു ആരംഭിച്ചിരുന്നത്.

തുറന്ന വാഹനത്തിൽ ജനങ്ങളെ അഭിവാദ്യം ചെയ്ത് പോകുന്നതിനിടെയാണ് ജനക്കൂട്ടത്തിൽ നിന്നൊരാൾ ചെരിപ്പെറിഞ്ഞത്. രാഹുൽ ഗാന്ധിയുടെ ദേഹത്തുകൊണ്ടില്ല. തൊട്ടടുത്ത് വീഴുകയായിരുന്നു. ചെരിപ്പെറിഞ്ഞയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാദ്ധ്യമപ്രവർത്തകനായ ഹരി ഓം മിശ്രയാണ് അറസ്റ്റിലായത്.

ഉറി ഭീകരാക്രമണത്തിൽ 18 സൈനികർ കൊല്ലപ്പെട്ടിട്ടും അവർക്ക് ആദരാഞ്ജലി അർപ്പിക്കാതെ റാലി നടത്തിയതിൽ പ്രതിഷേധിച്ചാണ് ചെരിപ്പെറിഞ്ഞതെന്ന് ഇയാൾ പറഞ്ഞു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

നേരത്തെ രാഹുലിന്റെ കിസാൻ യാത്രയെ ബിജെപി നേതാക്കൾ പരിഹസിച്ചിരുന്നു. തെരഞ്ഞെടുപ്പടുക്കുമ്പോഴുള്ള രാഹുലിന്റെ അടവാണ് ഇത്തരം യാത്രകളെന്നായിരുന്നു ബിജെപിയുടെ പരിഹാസം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP