Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രണ്ടര വർഷത്തിനിടെ മോദി പ്രധാനമന്ത്രിയെന്ന് തോന്നിയത് ഇപ്പോൾ; ഉറി ഭീകരാക്രമണത്തിന് നിയന്ത്രണരേഖ കടന്നുള്ള മറുപടിയിൽ പ്രധാനമന്ത്രിക്ക് പൂർണ്ണ പിന്തുണയുമായി രാഹുൽ ഗാന്ധി

രണ്ടര വർഷത്തിനിടെ മോദി പ്രധാനമന്ത്രിയെന്ന് തോന്നിയത് ഇപ്പോൾ; ഉറി ഭീകരാക്രമണത്തിന് നിയന്ത്രണരേഖ കടന്നുള്ള മറുപടിയിൽ പ്രധാനമന്ത്രിക്ക് പൂർണ്ണ പിന്തുണയുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: അധികാരത്തിലേറി രണ്ടര വർഷമായെങ്കിലും നരേന്ദ്ര മോദിയിൽനിന്ന് പ്രധാനമന്ത്രിക്ക് ചേരുന്ന ഒരു നടപടി ഉണ്ടാകുന്നത് ഇതാദ്യമാണെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ഉറിയിൽ നിയന്ത്രണ രേഖ കടന്നു നടത്തിയ ആക്രമണത്തിൽ പ്രധാനമന്ത്രിയെ പിന്തുണച്ചു കൊണ്ടാണ് രാഹുലിന്റെ പ്രസ്ഥാവന.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറയാൻ ഈ അവസരം ഞാൻ വിനിയോഗിക്കുകയാണ്. അധികാരത്തിലേറി രണ്ടര വർഷം പിന്നിട്ടെങ്കിലും പ്രധാനമന്ത്രിയെന്ന നിലയിൽ തന്റെ പദവിക്കു ചേരുന്ന ഒരു നടപടി അദ്ദേഹത്തിൽനിന്നുണ്ടാകുന്നത് ഇപ്പോഴാണ് ഇതായിരുന്നു രാഹുലിന്റെ പരാമർശം. അതേസമയം, ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ പ്രധാനമന്ത്രിക്ക് സമ്പൂർണ പിന്തുണ പ്രഖ്യാപിക്കാനും രാഹുൽ മറന്നില്ല. ഭീകരതയ്‌ക്കെതിരായ തുറന്ന യുദ്ധത്തിൽ പ്രധാനമന്ത്രിക്ക് എന്റെ പൂർണ പിന്തുണയുണ്ട്. കോൺഗ്രസ് പാർട്ടിയും ഈ രാജ്യം മുഴുവനായും ഇക്കാര്യത്തിൽ അദ്ദേഹത്തോട് ചേർന്നു നിൽക്കുമെന്നും രാഹുൽ പറഞ്ഞു.

അതിർത്തിയിലെ ഇന്ത്യൻ നടപടിയെക്കുറിച്ച് അറിഞ്ഞതിനു തൊട്ടുപിന്നാലെ പ്രധാനമന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രംഗത്തെത്തിയിരുന്നു. ഭാവിയിലെ നുഴഞ്ഞുകയറ്റ ശ്രമങ്ങളും നമ്മുടെ സുരക്ഷാ സേനയ്ക്കും പൗരന്മാർക്കുമെതിരായ ആക്രമണങ്ങളും തടയുന്നതിൽ ഇന്ത്യ ബദ്ധശ്രദ്ധരാണെന്ന ശക്തമായ സന്ദേശമാണ് ഈ പ്രത്യാക്രമണം നൽകുന്നതെന്നായിരുന്നു സോണിയ ഗാന്ധിയുടെ പ്രതികരണം. മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയും സൈനിക നടപടിയെ സ്വാഗതം ചെയ്തിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP