Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202408Wednesday

'റഫാൽ കരാറിൽ മോദി സർക്കാർ വെള്ളം ചേർത്തതിലൂടെ രാജ്യതാൽപര്യങ്ങളെ ബലി കഴിച്ചു'; ' മോദിയുമായി സംവാദത്തിന് കളമൊരുങ്ങിയാൽ മണിക്കൂറുകളോളം തനിക്ക് ഇതേക്കുറിച്ച് പറയാനാകും'; 'മോദി ഇന്ത്യക്കാരുടേതല്ല അതിസമ്പന്നരുടെ പ്രധാനമന്ത്രിയാണ്'; നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി

'റഫാൽ കരാറിൽ മോദി സർക്കാർ വെള്ളം ചേർത്തതിലൂടെ രാജ്യതാൽപര്യങ്ങളെ ബലി കഴിച്ചു'; ' മോദിയുമായി സംവാദത്തിന് കളമൊരുങ്ങിയാൽ മണിക്കൂറുകളോളം തനിക്ക് ഇതേക്കുറിച്ച് പറയാനാകും'; 'മോദി ഇന്ത്യക്കാരുടേതല്ല അതിസമ്പന്നരുടെ പ്രധാനമന്ത്രിയാണ്';  നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി

മറുനാടൻ ഡെസ്‌ക്‌

ബീദർ : റഫാൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കരാറിനെ പറ്റി പൊതു വേദിയിൽ സംവാദം നടത്താനും കർണാടകയിലെ സഖ്യസർക്കാർ എഴുതിത്ത്തള്ളിയ കാർഷിക വായ്പയുടെ 50% സാമ്പത്തിക ബാധ്യത ഏറ്റെടുക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഹുൽ ഗാന്ധി വെല്ലു വിളിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബീദറിലെ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന 'ജനധ്വനി' പൊതുജന റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഫ്രഞ്ച് യുദ്ധവിമാന കമ്പനിയുമായി യുപിഎ സർക്കാർ ചർച്ചചെയ്തുണ്ടാക്കിയ റഫാൽ കരാറിൽ മോദി സർക്കാർ വെള്ളംചേർത്തതിലൂടെ രാജ്യതാൽപര്യങ്ങളെ ബലികഴിച്ചെന്നു രാഹുൽ ആരോപിച്ചു. വിഷയത്തിൽ മോദിയുമായി സംവാദത്തിനു കളമൊരുങ്ങിയാൽ, മണിക്കൂറുകളോളം തനിക്ക് ഇതേക്കുറിച്ചു പറയാനാകുമെന്നും രാഹുൽ പറഞ്ഞു. മോദി ഇന്ത്യക്കാരുടെ പ്രധാനമന്ത്രിയല്ല. മറിച്ച് അതിസമ്പന്നരുടേതാണ്. നികുതിദായകരുടെ പണം കവർന്നു സമ്പന്ന 'സുഹൃത്തിന്റെ' സ്ഥാപനത്തിനു നൽകുകയാണ് ചെയ്യുന്നത് - രാഹുൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP