Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോദിക്കും ബിജെപിക്കും മറുപടിയുമായി രാഹുൽ; കോൺഗ്രസിന് ജാതിയും മതവും ഇല്ല; പാവപ്പെട്ടവന്റേയും ചൂഷണം ചെയ്യപ്പെട്ടവന്റെയും ഒപ്പം നിന്ന് ഭയമകറ്റുകയാണ് ഉത്തരവാദിത്വമെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ

മോദിക്കും ബിജെപിക്കും മറുപടിയുമായി രാഹുൽ; കോൺഗ്രസിന് ജാതിയും മതവും ഇല്ല; പാവപ്പെട്ടവന്റേയും ചൂഷണം ചെയ്യപ്പെട്ടവന്റെയും ഒപ്പം നിന്ന് ഭയമകറ്റുകയാണ് ഉത്തരവാദിത്വമെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ

ഡൽഹി: കോൺഗ്രസ് മുസ്ലിംങ്ങളുടെ പാർട്ടിയാണെന്ന ആരോപണത്തിന് മറുപടിയുമായി പാർട്ടി അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്ത്. താനൊരു കോൺഗ്രസുകാരനാണെന്നും അതിനാൽ തന്നെ പാർട്ടിക്ക് ജാതിയും മതവുമൊന്നും പ്രശ്‌നമല്ലെന്നും രാഹുൽ മറുപടി പറഞ്ഞു.ട്വിറ്ററിലൂടെ രാഹുൽ നയം വ്യക്തമാക്കി രംഗത്ത് വന്നത്

രാജ്യത്തെ പാവപ്പെട്ടവന്റേയും ചൂഷണം ചെയ്യപ്പെട്ടവന്റേയും പാർശ്വവത്കരിക്കപ്പെട്ടവന്റേയുമൊക്കെ ഒപ്പമാണ് ഞാനും കോൺഗ്രസും നിലകൊള്ളുന്നത്. വെറുപ്പും ഭയവും ഇല്ലാതാക്കുകയാണ് എന്റെ ജോലി. എല്ലാ മനുഷ്യരേയും ഞാൻ സ്‌നേഹിക്കുന്നു- രാഹുൽ പറഞ്ഞത് ഇപ്രകാരമാണ്

കോൺഗ്രസ് മുസ്ലിങ്ങളുടെ പാർട്ടിയാണെന്ന് രാഹുൽ പറഞ്ഞതായി ഒരു ഉറുദു പത്രം റിപ്പോർട്ട് ചെയ്തിരുന്നു. ഇത് പിന്നീട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും ആയുധമാക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തിൽ അത്ഭുതപ്പെടാനൊന്നുമില്ലെന്ന് പറഞ്ഞ മോദി, കോൺഗ്രസ് മുസ്‌ലിം പുരുഷന്മാർക്ക് വേണ്ടിയുള്ള പാർട്ടി മാത്രമാണോ അതോ സ്ത്രീകളുടേത് കൂടിയാണോ എന്ന് കൂടി അറിഞ്ഞാൽ കൊള്ളാമെന്നും പറഞ്ഞിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP