Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽഗാന്ധി; തമിഴ് ജനതയുടെ വികാരത്തെ തകർക്കാൻ മോദിയുടെ വെടിയുണ്ടകൾക്ക് ആകില്ല; ഞങ്ങളുണ്ട് നിങ്ങളോടൊപ്പം; ട്വീറ്റ് തമിഴിൽ

ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽഗാന്ധി; തമിഴ് ജനതയുടെ വികാരത്തെ തകർക്കാൻ മോദിയുടെ വെടിയുണ്ടകൾക്ക് ആകില്ല; ഞങ്ങളുണ്ട് നിങ്ങളോടൊപ്പം; ട്വീറ്റ് തമിഴിൽ

തമിഴ്‌നാട്ടിലെ തൂത്തുക്കുടി സ്റ്റെർലൈറ്റ് പ്ലാന്റിന് എതിരായ സമരത്തിന് പിന്തുണയുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ആർഎസ്എസിന്റെ സൈദ്ധാന്തികതയെ പിന്തുടരാൻ ആഗ്രഹിക്കാത്തതിനാലാണ് തമിഴ് ജനത കൊല്ലപ്പെടുന്നതെന്ന് രാഹുൽ പറഞ്ഞു. കോൺഗ്രസ് പാർട്ടി സമരക്കാർക്ക് ഒപ്പമുണ്ടെന്ന് രാഹുൽ ട്വീറ്റ് ചെയ്തു.

''ആർഎസ്എസ് ആശയങ്ങളെ എതിർക്കുന്നതുകൊണ്ടാണ് തമിഴരെ കൂട്ടക്കൊല ചെയ്യുന്നത്.ആർഎസ്എസിനും മോദിയുടെ വെടിയുണ്ടകൾക്കും തമിഴ് ജനതയുടെ വികാരത്തെ തകർക്കാനാകില്ല. സഹോദരി സഹോദരന്മാരേ ഞങ്ങൾ നിങ്ങളോട് കൂടെയുണ്ട്. ' രാഹുൽ ട്വീറ്റ് ചെയ്തു. തമിഴിലായിരുന്നു രാഹുലിന്റെ ട്വീറ്റ്.

 സമർക്കാർക്കെതിരെ ഇന്നലെ പൊലീസ് നടത്തിയ വെടിവയ്പിൽ 11 പേരാണ് മരിച്ചത്. വെടിവയ്പിനെക്കുറിച്ച് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സമരക്കാരെ വെടിവെയ്ക്കുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കപ്പെട്ടിരുന്നു. പൊലീസിന്റെ നടപടിക്കെതിരെ വൻപ്രതിഷേധമാണുയർത്തുന്നത്. രാഹുൽ ഗാന്ധിയെ കൂടാതെ രജനീകാന്തും പൊലീസ് നടപടിയെ രുക്ഷമായി വിമർശിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP