Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'എല്ലായ്പോഴും ആയുരാരോഗ്യങ്ങളും സന്തോഷവും ഉണ്ടാവട്ടെ'; ഉദ്ധവ് താക്കറെയ്ക്ക് ജന്മദിനാശംസ നേർന്ന് രാഹുൽ ഗാന്ധി; പുതിയ സഖ്യ നീക്കമോയെന്ന് നിരീക്ഷിച്ച് രാഷ്ട്രീയ ലോകം; രാഷ്ട്രീയമായ ശത്രുതകൾക്കപ്പുറം നേതാക്കളുടെ വ്യക്തിഗത ബന്ധത്തിന് രാഹുൽ ഗാന്ധി പ്രാധാന്യം നൽകുന്നുവെന്ന് കോൺഗ്രസ്

'എല്ലായ്പോഴും ആയുരാരോഗ്യങ്ങളും സന്തോഷവും ഉണ്ടാവട്ടെ'; ഉദ്ധവ് താക്കറെയ്ക്ക് ജന്മദിനാശംസ നേർന്ന് രാഹുൽ ഗാന്ധി; പുതിയ സഖ്യ നീക്കമോയെന്ന് നിരീക്ഷിച്ച് രാഷ്ട്രീയ ലോകം; രാഷ്ട്രീയമായ ശത്രുതകൾക്കപ്പുറം നേതാക്കളുടെ വ്യക്തിഗത ബന്ധത്തിന് രാഹുൽ ഗാന്ധി പ്രാധാന്യം നൽകുന്നുവെന്ന് കോൺഗ്രസ്

മറുനാടൻ മലയാളി ഡസ്‌ക്‌

മുംബൈ: ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയ്ക്ക് ജന്മദിനാശംസ നേർന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. വെള്ളിയാഴ്ച രാവിലെയാണ് 58-ാം ജന്മദിനം ആഘോഷിക്കുന്ന ഉദ്ധവ് താക്കറെയ്ക്ക് ജന്മദിനാശംസ നേർന്ന് രാഹുൽ ട്വീറ്റ് ചെയ്തത്. 'ഉദ്ധവ് താക്കറെജിക്ക് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ എല്ലാ ആശംസകളും നേരുന്നു. അദ്ദേഹത്തിന് എല്ലായ്പോഴും ആയുരാരോഗ്യങ്ങളും സന്തോഷവും ഉണ്ടാവട്ടെ'- രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

രാഷ്ട്രീയമായ ശത്രുതകൾക്കപ്പുറം നേതാക്കൾത്തമ്മിലുള്ള വ്യക്തിഗത ബന്ധത്തിന് രാഹുൽ ഗാന്ധി പ്രാധാന്യം നൽകുന്നു. താക്കറെയ്ക്ക് ജന്മദിനാശംസ നേരുന്നതിലൂടെ ഇതാണ് അദ്ദേഹം പ്രകടിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് മഹാരാഷ്ട്ര കോൺഗ്രസ് വക്താവ് സച്ചിൻ സാവന്ത് പറഞ്ഞു. കോൺഗ്രസ് അധ്യക്ഷനായ രാഹുൽ ഗാന്ധി മറ്റൊരു രാഷ്ട്രീയ കക്ഷിയുടെ നേതാവിന് ജന്മദിനാശംസ നേർന്നു. അതിൽ കൂടുതലൊന്നും ഈ സംഭവത്തിലില്ലെന്നും അദ്ദേഹം പറഞ്ഞു.

അവിശ്വാസ പ്രമേയ ചർച്ചയ്ക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആലിംഗനം ചെയ്ത രാഹുൽ ഗാന്ധിയുടെ നടപടി വലിയ ചർച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് എതിർപക്ഷ കക്ഷിയുടെ നേതാവിന് രാഹുൽ ഗാന്ധി ജന്മദിനാശംസ നേർന്നത്. എൻഡിഎയുടെ ഭാഗമാണെങ്കിലും ബിജെപിക്കെതിരെ നിരന്തര വിമർശനം ഉന്നയിക്കുന്ന ശിവസേന അടുത്തിടെ നടന്ന അവിശ്വാസ പ്രേമയ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP