Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാഹുൽ ഒളിവു ജീവിതം അവസാനിപ്പിക്കുന്നു; അഞ്ചു ദിവസത്തിനകം മടങ്ങി വരും

രാഹുൽ ഒളിവു ജീവിതം അവസാനിപ്പിക്കുന്നു; അഞ്ചു ദിവസത്തിനകം മടങ്ങി വരും

നാഗ്പൂർ: രാഷ്ട്രീയത്തിൽ നിന്ന് അവധിയെടുത്ത് പോയ രാഹുൽ ഗാന്ധി അഞ്ചു ദിവസത്തിനകം  പ്രവർത്തന രംഗത്തേക്ക് മടങ്ങി വരുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കമൽ നാഥ്. രാഹുൽ എത്തിക്കഴിഞ്ഞാൽ പാർട്ടിയുടെ നേതൃത്വം ഏൽപ്പിച്ചാൽ എല്ലാം നന്നായി തുടങ്ങാനാകുമെന്നും കമൽനാഥ് പ്രത്യാശിച്ചു. പാർട്ടിയെ നയിക്കാൻ രാഹുൽ പ്രാപ്തനാണെന്നും എന്നാൽ അദ്ദേഹത്തിന്റെ അഭാവം അണികളെ താത്ക്കാലിമായി ആശയക്കുഴപ്പത്തിലാക്കിയെന്നും കമൽനാഥ് കൂട്ടിച്ചേർത്തു.

കൽമേശ്വറിനടുത്ത് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ടെക്‌നോളജി സംഘടിപ്പിച്ച ഒരു പരിപാടിക്കിടെ മാദ്ധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു കമൽനാഥ്. കഴിഞ്ഞ ദിവസം ഒരു ടിവി ചാനലിനു നൽകിയ അഭിമുഖത്തിൽ കോൺഗ്രസിൽ രണ്ട് അധികാരകേന്ദ്രങ്ങളുണ്ടെന്നും കമൽനാഥ് പറഞ്ഞിരുന്നു.

പാർലമെന്റ് സമ്മേളനം നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് രാഹുൽ പാർട്ടിയിൽ നിന്നും അവധിയെടുത്ത് അപ്രത്യക്ഷനായത്. എഐസിസി യോഗം വിളിക്കാനിരിക്കെയായിരുന്നു രാഹുലിന്റെ അവധി. പാർട്ടിക്കാര്യങ്ങളിൽ സ്വതന്ത്രമായി കൈകടത്താൻ കഴിയാത്തതിലുള്ള നിരാശയാണ് രാഹുലിനെ അവധിയെടുക്കാൻ പ്രേരിപ്പിച്ചതെന്നും പറയപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP