Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബലാത്സംഗം ചെയ്‌തെന്നും വിവാഹം കഴിച്ച് വഞ്ചിച്ചെന്നും കന്നഡ നടിയുടെ പരാതി; റെയിൽവേ മന്ത്രി സദാനന്ദ ഗൗഡയുടെ മകനെതിരെ പൊലീസ് കേസ്

ബലാത്സംഗം ചെയ്‌തെന്നും വിവാഹം കഴിച്ച് വഞ്ചിച്ചെന്നും കന്നഡ നടിയുടെ പരാതി; റെയിൽവേ മന്ത്രി സദാനന്ദ ഗൗഡയുടെ മകനെതിരെ പൊലീസ് കേസ്

ബാംഗ്ലൂർ: കേന്ദ്ര റെയിൽവേ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ സദാനന്ദ ഗൗഡയുടെ മകൻ കാർത്തികിനെതിരേ ബലാത്സംഗ കേസുമായി കന്നഡ നടി രംഗത്ത്. കാർത്തികിന്റെ വിവാഹ നിശ്ചയം കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷമാണ് താൻ കാർത്തികിന്റെ ഭാര്യയാണെന്ന് അവകാശപ്പെട്ട് മോഡലും നടിയുമായ മൈത്രേയ ഗൗഡ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ബലാത്സംഗം, വഞ്ചന കുറ്റങ്ങളാണ് ഇദ്ദേഹത്തിനെതിരേ ആരോപിക്കപ്പെട്ടിരിക്കുന്നത്. 'ബലാത്സംഗം ചെയ്‌തെന്നും വഞ്ചിച്ചെന്നുമുള്ള നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കാർത്തിക് ഗൗഡയ്‌ക്കെതിരെ ആർ ടി നഗർ പൊലീസ് സ്റ്റേഷനിൽ കേസെടുത്തിട്ടുണ്ട്,' ബാഗ്ലൂർ പൊലീസ് കമ്മീഷണർ എം എൻ റെഡ്ഡി പറഞ്ഞു.

ഒരു വലിയ ഗൂഢാലോചന നടന്നതായി സംശയിക്കുന്നുവെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു. 'സംഭവത്തിൽ വേദനയുണ്ട്. എന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണ്. എനിക്കാരേയും വഞ്ചിക്കേണ്ടതില്ല. ഇതൊരു ബ്ലാക്‌മെയിലാണ്,' മന്ത്രി പറഞ്ഞു. അതേസമയം കാർത്തിക് ഈ ആരോപണങ്ങളെ നിഷേധിച്ചിട്ടുണ്ട്. 'എന്റെ അച്ഛൻ ബഹുമാനിക്കപ്പെടുന്ന ഒരു വ്യക്തിയാണ്. ഞാനെന്തിന് അദ്ദേഹത്തിനു ദുഷ്‌പേരുണ്ടാക്കണം?' കാർത്തികിന്റെ പ്രതികരണം ഇതായിരുന്നു.

പരാതിപ്പെടുന്നതിന് മുമ്പ് യുവതി പ്രാദേശിക ചാനലുകളിൽ പ്രത്യക്ഷപ്പെട്ട് സംഭവം വിവരിച്ചിരുന്നു. ഒരു സുഹൃത്ത് മുഖേനയാണ് കാർത്തികിനെ പരിചയപ്പെട്ടതെന്ന് അവർ പറയുന്നു. 'എന്നെ നേരത്തെ തന്നെ വിവാഹം ചെയ്തിരിക്കെ കാർത്തികിന് എങ്ങനെ മറ്റൊരു പെൺകുട്ടിയുമായി വിവാഹമുറപ്പിക്കാൻ കഴിയും?' യുവതി ചോദിക്കുന്നു. തങ്ങളുടെ വിവാഹം വീട്ടുകാരെ കൊണ്ട് സമ്മതിപ്പിക്കാമെന്നും കാർത്തിക് പറഞ്ഞിരുന്നതായി യുവതി പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP