Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓൺലൈനായി തീവണ്ടി മുഴുവൻ ബുക്ക് ചെയ്യാം വ്യാഴാഴച മുതൽ; സ്‌റ്റേഷൻ വഴിയുള്ള ബുക്കിങ് നിർത്തലാക്കും; ആറ് മാസം മുൻപ് വരെ ബുക്ക് ചെയ്യാൻ സൗകര്യം;

ഓൺലൈനായി തീവണ്ടി മുഴുവൻ ബുക്ക് ചെയ്യാം വ്യാഴാഴച മുതൽ; സ്‌റ്റേഷൻ വഴിയുള്ള ബുക്കിങ് നിർത്തലാക്കും; ആറ് മാസം മുൻപ് വരെ ബുക്ക് ചെയ്യാൻ സൗകര്യം;

കാസർകോട്: ഓൺലൈൻ വഴി തീവണ്ടി മുഴുവൻ ബുക്ക് ചെയ്യാൻ സർക്കാർ നടപ്പാക്കിയ പദ്ധതി ഇന്ത്യൻ മുഴുവൻ വ്യാപിപ്പിക്കുന്നു. സൗകര്യം വ്യഴാഴ്ച മുതൽ പ്രവൃത്തിപ്പിക്കും. ഐആർടിസിയുടെ വെബ്‌സൈറ്റിൽ സൗകര്യം ലഭ്യമാകും. പശ്ചിമറെയിൽവെ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ പദ്ധതിയാണ് വ്യാഴാഴ്ച മുതൽ ഇന്ത്യൻ മുഴുവൻ വ്യാപിപ്പിക്കുന്നു. ഐ.ആർ.സി.ടി.സി.യുടെ ഏകജാലക ബുക്കിങ് സംവിധാനം ഇതിന് ഉപയോഗിക്കാം. പരമാവധി ആറുമാസം മുൻപ് വരെ ഇത്തരത്തിൽ ബുക്ക് ചെയ്യാൻ സാധിക്കും.

യാത്രയുടെ 30 ദിവസം മുൻപു മുതലാണ് ഈ സൗകര്യം വിനിയോഗിച്ച് ബുക്ക് ചെയ്യാൻ സാധിക്കുന്നത്. പ്രത്യേകതീവണ്ടിയാണ് ആവശ്യമെങ്കിൽ മിനിമം 18 കോച്ചുകളെങ്കിലും ബുക്ക് ചെയ്യണം. കോച്ചിന് കരുതൽ നിക്ഷേപം, ടിക്കറ്റ് നിരക്കിന്റെ അധികശതമാനം നികുതി, സേവന നികുതി എന്നിവയും നൽകണം. ദക്ഷിണ റെയിൽവേയിൽ ഈ കാര്യങ്ങൾ നിയന്ത്രിക്കുന്നത്  ചെന്നൈയിൽനിന്നാണ്.

കോച്ചുകൾ, സലൂണുകൾ അടക്കമുള്ളവ ഫുൾ താരിഫ് റേറ്റ് (എഫ്.ടി.ആർ.) പ്രകാരമാണ് ബുക്ക് ചെയ്യാനാവുക. ഇതനുസരിച്ച് തീവണ്ടി ബുക്ക് ചെയ്യുന്ന സ്റ്റേഷൻതൊട്ട് യാത്ര അവസാനിക്കുന്ന സ്റ്റേഷൻവരെയുള്ള മുഴുവൻ നിരക്കുനൽകണം.

നിലവിൽ കോച്ചുകളോ തീവണ്ടികളോ ബുക്ക് ചെയ്യണമെങ്കിൽ ചീഫ് ബുക്കിങ് സൂപ്പർവൈസർ വഴി അതത് ഡിവിഷൻതലത്തിൽ ബന്ധപ്പെടണം. പുതിയ സംവിധാനം വരുന്നതോടെ ഇനി സ്റ്റേഷൻവഴിയുള്ള ബുക്കിങ് നിർത്തലാക്കും. വർഷങ്ങളായി തുടർന്നു വന്ന സംവിധാനം നിർത്തുന്നതും നൂതന സംവിധാനം തുടങ്ങിയതും യാത്രക്കാർക്ക് ഏളുപ്പം കാര്യങ്ങൾ നിർവഹിക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് റെയിൽവെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP