Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബീഹാറിലും അസമിലും ബംഗാളിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുന്നു; പ്രളയക്കെടുതിയിൽ ബീഹാറിൽ മാത്രം മരിച്ചത് 56 പേർ; തീവണ്ടി ഗതാഗതവും അവതാളത്തിൽ

ബീഹാറിലും അസമിലും ബംഗാളിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുന്നു; പ്രളയക്കെടുതിയിൽ ബീഹാറിൽ മാത്രം മരിച്ചത് 56 പേർ; തീവണ്ടി ഗതാഗതവും അവതാളത്തിൽ

പാട്ന: ബിഹാറിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 56 ആയി. പതിമൂന്നു ജില്ലകളിലായി 69.81 ലക്ഷം പേരെയാണ് ദുരന്തം വലച്ചത്. നേപ്പാളിലെയും ബിഹാറിന്റെ വടക്കൻജില്ലയിലെയും കനത്തമഴയാണ് വില്ലനായത്. ബിഹാറിലെ പല നദികളും കര കവിഞ്ഞൊഴുകുകയാണ്. ഇനിയും ദുരന്ത വ്യാപ്തി കൂടാൻ ഇടയുണ്ട്.

പ്രളയബാധിത പ്രദേശങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്നലെ രണ്ടാംവട്ടവും വ്യോമനിരീക്ഷണം നടത്തി. 1.62 ലക്ഷം ആളുകളെ മാറ്റിപ്പാർപ്പിച്ചതായി സംസ്ഥാന ദുരന്തനിവാരണ വിഭാഗം സ്പെഷൽ സെക്രട്ടറി അനിരുദ്ധ് കുമാർ അറിയിച്ചു. 98 ബ്ലോക്കുകളിലായി 1070 പഞ്ചായത്തുകളാണ് പ്രളയത്തിന്റെ പിടിയിലായത്. മുസാഫർപുർ കൂടിയുൾപ്പെട്ടതോടെ പ്രളയബാധിത ജില്ലകളുടെ എണ്ണം പതിമൂന്നായി ഉയർന്നു.

റെയിൽഗതാഗതത്തെയും പ്രളയം ബാധിച്ചിട്ടുണ്ട്. കത്യാറിന് അപ്പുറം വടക്കുകിഴക്കൻ ഭാഗത്തേക്ക് ട്രെയിനുകളൊന്നും പോകുന്നില്ലെന്ന് ഈസ്റ്റേൺ സെൻട്രൽ റെയിൽവേ അധികൃതർ അറിയിച്ചിട്ടുണ്ട്. ബിഹാറിനു പുറമേ വടക്കു കിഴക്കൻ സംസ്ഥാനങ്ങളായ അസം, പശ്ചിമബംഗാൾ എന്നിവിടങ്ങളിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കനത്തമഴ തുടരുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP