Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉത്തർ പ്രദേശിൽ ശക്തമായ കാറ്റും മഴയും: 14 മരണം

ലഖ്‌നൗ: ഉത്തർ പ്രദേശിൽ ശക്തമായ കാറ്റിലും മഴയിലും 14 പേർ മരണമടഞ്ഞു. തലസ്ഥാനമായ ലഖ്‌നൗ, ആഗ്ര, കാൺപൂർ, വാരാണസി, ഝാൻസി എന്നിവിടങ്ങിൽ കനത്ത മഴ തുടരുകയാണ്. കൊടുങ്കാറ്റിലും ശക്തമായ മിന്നലിലുമാണ് കൂടുതൽ മരണം. സംസ്ഥാനത്ത് ഒരു സെന്റിമീറ്റർ മുതൽ നാലു സെന്റിമീറ്റർ വരെ മഴ പെയ്‌തെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.

പ്രതാപ്ഗ്രാ ജില്ലയിൽ നാലു പേരും റായ്ബറേറിയിൽ മൂന്നു പേരും മരിച്ചു. ലക്‌നൗ, ബല്ലിയ, അമേഠി എന്നിവിടങ്ങളിൽ രണ്ടു വീതം മരണവും അസംഗട്ടിൽ ഒരാളാളും മരിച്ചെന്ന് സർക്കാർ വക്താവ് അറിയിച്ചു.

4 സെന്റിമീറ്റർ മഴ പെയ്ത പയ്യാനിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. ബഹ്‌റിച്ച് കാമുഗുജ് എന്നിവിടങ്ങളിൽ മൂന്ന് സെന്റിമീറ്റർ വീതവും മഴപെയത്തു. കഴിഞ്ഞ ദിവസം നേപ്പാളിലുണ്ടായ ഭൂചലനത്തിന്റെ തുടർചലനങ്ങൾ ഉത്തർപ്രദേശിലും ഉണ്ടായിരുന്നു. എട്ടു പേരാണ് ഇവിടെ മരിച്ചത്.

പേമാരിയിൽ സംസ്ഥാന കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്ട്. നിരവധി വീടുകൾ തകർന്നു. വൈദ്യുതി പോസ്റ്റുകളും മരങ്ങളും കടപുഴകി. വാരാണസിയിൽ ഗംഗാ നദിക്കു കുറുകെയുള്ള പീപാ പാലം തകർന്നതായി റിപ്പോർട്ടുണ്ട്. അതേസമയം, നാശനഷ്ടങ്ങൾ വിലയിരുത്താൻ പ്രത്യേക സംഘങ്ങളെ ചുമതലപ്പെടുത്തിയിരിക്കുകയാണെന്ന് സർക്കാർ വക്താവ് അറിയിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരമായ 7 ലക്ഷം രൂപ അനുവദിച്ചു. അയൽ സംസ്ഥാനമായ ബിഹാറിലും ശക്തമായ ഇടിയും മിന്നലുമുണ്ടായെന്നാണ് റിപ്പോർട്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP