Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശ്രീദേവിയുടെ മൃതദേഹത്തിൽ ത്രിവർണ പതാക പുതപ്പിച്ചതിനെ വിമർശിച്ച് രാജ് താക്കറെ

മുംബയ്: അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹത്തിൽ ത്രിവർണ പതാക പുതപ്പിച്ചതിനെ വിമർശിച്ച് മഹാരാഷട്ര നവനിർമ്മാൺ സേന തലവൻ രാജ് താക്കറെ രംഗത്ത്. ശ്രീദേവിയുടെ അന്ത്യകർമ്മത്തിന് ഇത്രയും പ്രാധാന്യം നൽകിയത് പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമായിരുന്നെന്നും താക്കറെ ആരോപിച്ചു.

നീരവ് മോദി വിഷയം ആളികത്തുന്ന സമയത്താണ് ശ്രീദേവിയുടെ മരണം. അവരുടെ മരണത്തിന് ഇത്രയും പ്രാധാന്യം കൊടുത്തതിന് പിന്നിൽ നീരവ് വിഷയം മറയ്ക്കുക എന്നതായിരുന്നു. ശ്രീദേവിക്ക് പത്മശ്രീ ലഭിച്ചതാണ് അവരുടെ മൃതദേഹത്തിൽ ത്രിവർണ പതാക പുതപ്പിക്കാൻ കാരണമെന്ന് പറയുന്നു. എന്നാൽ ഇതെല്ലാം സർക്കാർ ചെയ്യുന്ന തെറ്റുകളാണ് താക്കറെ പറഞ്ഞു.

അടുത്തിടെ ഇറങ്ങിയ ബോളിവുഡ് ചിത്രങ്ങളായ ടോയിലറ്റ് ഏക് പ്രേം കഥ, പാഡ്മാൻ തുടങ്ങിയവയെല്ലാം കേന്ദ്ര സർക്കാർ പദ്ധതികളുടെ പ്രചരണങ്ങളായിരുന്നെന്നും രാജ് താക്കറെ ആരോപിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP