Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വിശാഖ്-ഡൽഹി രാജധാനി എക്സ്‌പ്രസിന് തീപിടിച്ചു; അഗ്നിനാളം പടർന്നുപിടിച്ചതോടെ ആളപായം കൂടാതെ ഉടനടി യാത്രക്കാരെ രക്ഷപെടുത്തി അധികൃതർ

വിശാഖ്-ഡൽഹി രാജധാനി എക്സ്‌പ്രസിന് തീപിടിച്ചു; അഗ്നിനാളം പടർന്നുപിടിച്ചതോടെ ആളപായം കൂടാതെ ഉടനടി യാത്രക്കാരെ രക്ഷപെടുത്തി അധികൃതർ

ഗ്വാളിയാർ: ഡൽഹിയിൽ നിന്നും വിശാഖപട്ടണത്തേക്ക് വരികയായിരുന്ന വിശാഖ്-ഡൽഹി സൂപ്പർഫാസ്റ്റ് എക്സ്‌പ്രസിന് തീപിടിച്ചു. നാല് കോച്ചുകളിലാണ് തീ പടർന്നത്. മധ്യപ്രദേശിലെ ഗ്വാളിയാറിൽ ബിർലനഗർ സ്റ്റേഷനടുത്തുവച്ചാണ് അപകടമുണ്ടായത്. അഗ്‌നിശമനസേനാ പ്രവർത്തകർ സ്ഥലത്തെത്തി തീയണക്കാൻ ശ്രമിക്കുകയാണ്.

ആളപായമുണ്ടായിട്ടില്ലെന്നും തീപിടിത്തം ഉണ്ടായ ഉടനെ ആളുകളെ സുരക്ഷിതരായി മാറ്റാൻ കഴിഞ്ഞുവെന്നും റെയിൽവെ അറിയിച്ചു. ഒരു കോച്ചിൽ നിന്നും പടർന്ന തീ മറ്റ് കോച്ചുകളിലേക്ക് വ്യാപിക്കുകയായിരുന്നു. ഇലക്ട്രിക് സർക്യൂട്ട് ആയിരിക്കാം അപകട കാരണമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP