Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പീഡനക്കേസ് പ്രതിക്കെതിരായ പ്രതിഷേധം അവഗണിക്കാനായില്ല; 'മഹാനായ' ആശാറാം ബാപ്പുവിനെ പാഠപുസ്തകത്തിൽ നിന്നു രാജസ്ഥാൻ സർക്കാർ പിൻവലിക്കും

പീഡനക്കേസ് പ്രതിക്കെതിരായ പ്രതിഷേധം അവഗണിക്കാനായില്ല; 'മഹാനായ' ആശാറാം ബാപ്പുവിനെ പാഠപുസ്തകത്തിൽ നിന്നു രാജസ്ഥാൻ സർക്കാർ പിൻവലിക്കും

ജയ്പൂർ: വിവിധ കോണുകളിൽ നിന്നുള്ള പ്രതിഷേധം ശക്തമായതോടെ ആശാറാം ബാപ്പുവിനെ വിശുദ്ധരുടെ ഗണത്തിൽ ഉൾപ്പെടുത്തിയുള്ള പാഠപുസ്തകം രാജസ്ഥാൻ സർക്കാർ പിൻവലിക്കുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനു വിധേയമാക്കിയ കേസിൽ ജയിലിൽ കഴിയുകയാണ് ആൾദൈവമെന്നു സ്വയം അവകാശപ്പെടുന്ന ആശാറാം ബാപ്പു.

ഇയാളെ മഹാന്മാരുടെ ഗണത്തിൽപെടുത്തിയാണു രാജസ്ഥാനിലെ ബിജെപി സർക്കാർ മൂന്നാം ക്ലാസിലേക്കുള്ള പുസ്തകം അച്ചടിച്ചത്. സംഭവം വിവാദമായതോടെയാണു പുസ്തകം പിൻവലിച്ചു വിവാദത്തിൽ നിന്നു തലയൂരാൻ വിദ്യാഭ്യാസവകുപ്പ് ശ്രമിക്കുന്നത്.

ജോധ്പുർ ജില്ലയിൽ മൂന്നാംക്ലാസ് വിദ്യാർത്ഥികൾക്കുള്ള സന്മാർഗ വിദ്യാഭ്യാസവും പൊതുവിജ്ഞാനവും എന്ന പുസ്തകത്തിലാണ് ആശാറാമിനെ വിശുദ്ധനാക്കിയത്. പുസ്തകത്തിലെ നാൽപ്പതാം പേജിലാണ് ബാപ്പുവിനെ കുറിച്ചുള്ള പാഠമുള്ളത്. സ്വാമി വിവേകാനന്ദൻ, മദർ തെരേസ, ശ്രീരാമകൃഷ്ണ പരമഹംസർ തുടങ്ങിയവർക്കൊപ്പമാണ് ആശാറാമിനെയും ചേർത്തിരിക്കുന്നത്.

പുസ്തകം പ്രസിദ്ധീകരിച്ച കാലത്ത് ആശാറാമിനെതിരേ കേസുകൾ ഇല്ലായിരുന്നുവെന്നാണു പുസ്തകം പുറത്തിറക്കിയ ഡൽഹിയിലെ ഗുരുകുൽ എജ്യുക്കേഷൻ ബുക്‌സിന്റെ അവകാശവാദം. എന്നാൽ കേസുകൾ ഇല്ലെങ്കിലും ആശാറാമിനെ പോലെ ഒരു ആൾദൈവത്തെ എന്ത് അടിസ്ഥാനത്തിലാണു പ്രഗൽഭർക്കൊപ്പം ഉൾപ്പെടുത്തിയത് എന്ന ചോദ്യത്തിനു പ്രസാധകർക്ക് മറുപടിയില്ല.

ആശ്രമത്തിലെ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടുവർഷം മുമ്പ് ആസാറാം ബാപ്പുവും മകനും അറസ്റ്റിലായിരുന്നു. ഇതിനു പുറമെ ഭൂമിതട്ടിപ്പ്, കൊലപാതകം ഉൾപ്പെടെയുള്ള ആരോപണങ്ങളും ഇയാൾക്കെതിരെ നിലവിലുണ്ട്.

2013 സെപ്റ്റംബർ മുതൽ ജയിലിലാണ് 73കാരനായ ആശാറാം ബാപ്പു. സൂറത്തിലെ രണ്ട് സഹോദരിമാരാണ് ബാപ്പുവിനെതിരെയും മകൻ നാരായൺ സായിക്കെതിരെയും പരാതി നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP