Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാഷ്ട്രീയത്തിൽ സജീവമായപ്പോൾ വിദ്യാഭ്യാസ യോഗ്യത വെറും ഏഴാം ക്ലാസ്; മണ്ഡലത്തിലെ പെൺകുട്ടികൾക്ക് പഠനമുറപ്പാക്കുന്ന പദ്ധതികൾ നിറവേറ്റിയപ്പോൾ സ്വന്തം യോഗ്യതയെ കുറിച്ചോർത്തത് വഴിത്തിരിവായി; രാജസ്ഥാനിലെ ഒരു എംഎൽഎ ബിരുദ വിദ്യാർത്ഥിയായ കഥ

രാഷ്ട്രീയത്തിൽ സജീവമായപ്പോൾ വിദ്യാഭ്യാസ യോഗ്യത വെറും ഏഴാം ക്ലാസ്; മണ്ഡലത്തിലെ പെൺകുട്ടികൾക്ക് പഠനമുറപ്പാക്കുന്ന പദ്ധതികൾ നിറവേറ്റിയപ്പോൾ സ്വന്തം യോഗ്യതയെ കുറിച്ചോർത്തത് വഴിത്തിരിവായി; രാജസ്ഥാനിലെ ഒരു എംഎൽഎ ബിരുദ വിദ്യാർത്ഥിയായ കഥ

ജയ്പുർ: പഠനത്തിന് അങ്ങനെ പാരയപരിധിയൊന്നുമില്ലെന്ന് പറയാറുണ്ട്. എന്നാൽ ഒരു പ്രായം കഴിഞ്ഞാൽ പിന്നെ ഓരോ തിരക്കുകളല്ലേ എന്ന് പറയുന്നവർ രാജസ്ഥാനിലെ ഈ എംഎൽഎയെ ഒന്ന് നോക്കു. രാജ്യത്തെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസമുറപ്പാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പദ്ധതി ഗുണംചെയ്തവരിൽ രാജസ്ഥാനിലെ 59-കാരനായ ഒരു ജനനേതാവും ഉൾപ്പെടും. ഏഴാംക്ലാസ് യോഗ്യതയുമായി രാഷ്ട്രീയത്തിലിറങ്ങിയ രാജസ്ഥാനിലെ ഉദയ്പുർ എംഎ‍ൽഎ. ഫൂൽ സിങ് മീന ഇപ്പോൾ ബിരുദ വിദ്യാർത്ഥിയാണ്.

'ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ' പ്രചാരണത്തിന്റെ ഭാഗമായി മണ്ഡലത്തിലെ പെൺകുട്ടികൾക്ക് പഠനം ഉറപ്പാക്കാൻ ഒട്ടേറെ പദ്ധതികളാണ് ഈ ബിജെപി. എംഎ‍ൽഎ. നടത്തിവരുന്നത്. മറ്റുള്ളവരെ പഠിക്കാൻ പ്രചോദിപ്പിക്കുമ്പോൾ സ്വന്തംവിദ്യാഭ്യാസം പൂർത്തിയാക്കാനായില്ലല്ലോ എന്ന ദുഃഖം വേദനിപ്പിച്ചുതുടങ്ങിയെന്ന് സിങ് പറയുന്നു. അച്ഛന്റെ മരണത്തോടെ പഠനം ഉപേക്ഷിച്ച് കൃഷിയിലേക്ക് ഇറങ്ങേണ്ടിവന്നതിനാലാണ് പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നത്.

തുടർന്നുപഠിക്കാനുള്ള അച്ഛന്റെ ആഗ്രഹം തിരിച്ചറിഞ്ഞ നാലുപെൺമക്കളാണ് ഫൂൽ സിങ്ങിനെ പഠിക്കാൻ സഹായിച്ചത്. 2013-ൽ ഓപ്പൺ സ്‌കൂളിലൂടെ പത്താംക്ലാസിലെത്തിയെങ്കിലും ഔദ്യോഗിക തിരക്കുമൂലം പരീക്ഷയെഴുതാനായത് മൂന്നുവർഷത്തിനുശേഷമാണ്. 2017-ൽ പ്ലസ്ടു പാസായി. ഏതാനുംമാസങ്ങൾക്കുമുമ്പ് എഴുതിയ ബി.എ. ഒന്നാംവർഷ പരീക്ഷയുടെ ഫലംകാത്തിരിക്കുകയാണ് ഫൂൽ സിങ് മീന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP