Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീഡിയോകോൺ വായ്പ അഴിമതി കേസിൽ ചന്ദ കോച്ചറിന്റെ ഭർതൃസഹോദരൻ രാജീവ് കോച്ചർ പൊലീസ് കസ്റ്റഡിയിൽ; പിടിയിലായത് മുംബൈ വിമാനത്താവളത്തിൽ നിന്നും രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ; രാജീവ് കോച്ചറിനെ സിബിഐ ചോദ്യം ചെയ്യുന്നു

വീഡിയോകോൺ വായ്പ അഴിമതി കേസിൽ ചന്ദ കോച്ചറിന്റെ ഭർതൃസഹോദരൻ രാജീവ് കോച്ചർ പൊലീസ് കസ്റ്റഡിയിൽ; പിടിയിലായത് മുംബൈ വിമാനത്താവളത്തിൽ നിന്നും രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ; രാജീവ് കോച്ചറിനെ സിബിഐ ചോദ്യം ചെയ്യുന്നു

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ഐ.സിഐ.സിഐ ബാങ്ക് മേധാവി ചന്ദകോച്ചാറിെന്റ ഭർതൃസഹോദരൻ രാജീവ് കോച്ചാറിനെ സിബിഐ ചോദ്യം ചെയ്തു. മുംബൈ എയർപോർട്ട് വഴി ദക്ഷിണേഷ്യൻ രാജ്യത്തിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെ അദ്ദേഹത്തെ തടഞ്ഞുവെച്ച് സിബിഐ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വീഡിയോകോൺ ഇടപാടുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തെ സിബിഐ ചോദ്യം ചെയ്യുന്നത്. നേരത്തെ പ്രാഥമിക അന്വേഷണത്തിെന്റ ഭാഗമായി സിബിഐ ഐ.സിഐ.സിഐ ബാങ്ക് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തിരുന്നു. വീഡിയോകോണിന് 3654 കോടി വായ്പ അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്നാണ് പരാതിയിലാണ് സിബിഐ അന്വേഷണം നടത്തുന്നത്.

ഐസിഐസിഐ ബാങ്ക് വീഡിയോകോൺ ഗ്രൂപ്പിനു നല്കിയ 3,250 കോടി രൂപയുടെ വായ്പയ്ക്കു പ്രത്യുപകാരമായി ചന്ദയുടെ ഭർത്താവ് ദീപക് കോച്ച റിനു ഗണ്യമായ സാമ്പത്തികനേട്ടം ലഭിച്ചെന്നാണ് ആരോപണം. വീഡിയോകോൺ ഗ്രൂപ്പ് മേധാവി വേണുഗോപാൽ ധൂത് ഒരു സ്വന്തം കമ്പനിക്ക് 64 കോടി രൂപ വായ്പ നൽകുകയും ആ കമ്പനിയെ ദീപകിനു കൈമാറുകയും ചെയ്തു എന്നാണ് ആക്ഷേപം. ന്യൂ പവർ റിന്യുവബിൾസ് എന്നാണ് ഈ കമ്പനിയുടെ പേര്.

ദീപക് കോച്ചറുമായി ബന്ധമുള്ള ഒരു വിദേശ കൺസൾട്ടൻസി സ്ഥാപനമായ അവിസ്റ്റ ഐസിഐസിഐ ബാങ്കിലെ വായ്പകൾ പുനഃക്രമീകരിച്ചു നല്കി പണം തട്ടിയിരുന്നതായും ആക്ഷേപമുയർന്നിട്ടുണ്ട്. വിദേശനാണയ വായ്പ എടുത്തവരുടെ കടം തിരിച്ചടവ് ബുദ്ധിമുട്ടിലായാൽ പുനഃക്രമീകരിച്ചു നല്കാൻ ഈ സ്ഥാ പനം അഞ്ചു ശതമാനം കമ്മീഷൻ ഈടാക്കിയിരുന്നത്രേ.

ദീപക് കോച്ചർ ജംനലാൽ ബജാജ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചന്ദയുടെ എംബിഎ സഹപാഠിയായിരുന്നു. പിന്നീട് ഹാർവഡ് ബിസിനസ് സ്‌കൂളിൽ പഠിച്ച ദീപക് കൺസൾ ട്ടൻസി മുതൽ ഊർജമേഖല വരെയുള്ള വ്യത്യസ്ത രംഗങ്ങളിൽ സംരംഭങ്ങൾ നടത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP