Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'കമൽ ഹാസൽ കാര്യപ്രാപ്തിയുള്ള വ്യക്തിയാണ്; ജനങ്ങളുടെ വിശ്വാസം നേടാൻ അദ്ദേഹത്തിന് സാധിക്കും; തന്റെയും കമലിന്റെയും ലക്ഷ്യം ഒന്നാണ്'; രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം നടത്തിയ കമൽഹാസനെ പ്രശംസിച്ച് നടൻ രജനീകാന്ത്

'കമൽ ഹാസൽ കാര്യപ്രാപ്തിയുള്ള വ്യക്തിയാണ്; ജനങ്ങളുടെ വിശ്വാസം നേടാൻ അദ്ദേഹത്തിന് സാധിക്കും; തന്റെയും കമലിന്റെയും ലക്ഷ്യം ഒന്നാണ്'; രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം നടത്തിയ കമൽഹാസനെ പ്രശംസിച്ച് നടൻ രജനീകാന്ത്

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ഔദ്യോഗിക രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം നടൻ കമൽഹാസനെ പ്രശംസിച്ച് നടൻ രജനീകാന്ത്. കമൽ ഹാസൽ കാര്യപ്രാപ്തിയുള്ള വ്യക്തിയാണെന്നും ജനങ്ങളുടെ വിശ്വാസം നേടാൻ അദ്ദേഹത്തിന് സാധിക്കുമെന്നും രജനീകാന്ത് പറഞ്ഞു. തന്റെയും കമലിന്റെയും ലക്ഷ്യം ഒന്നാണെന്നും ജനങ്ങളുടെ ക്ഷേമമാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും രജനീകാന്ത് കൂട്ടിച്ചേർത്തു. കമലിനു പുറമേ രജനീകാന്തും രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചിരുന്നു.

രാഷ്ട്രീയ പ്രഖ്യാപനം നടത്തുന്നതിനു മുന്പുതന്നെ നടൻ രജനീകാന്തുമായി താൻ രഹസ്യ കൂടിക്കാഴ്ച നടത്തിയിരുന്നെന്ന് കമൽഹാസൻ വെളിപ്പെടുത്തിയിരുന്നു. പിന്നീട് എതിരാളികളായാലും പരസ്പരം ബഹുമാനിച്ചു പ്രവർത്തിക്കാൻ തങ്ങൾ തീരുമാനിച്ചതായി തമിഴ് മാസികയായ ആനന്ദവികടനിൽ എഴുതിയ പ്രതിവാര ലേഖനത്തിൽ പറഞ്ഞു. എന്നാണ് കൂടിക്കാഴ്ച നടത്തിയതെന്നു വിശദീകരിക്കാൻ കമൽ തയാറായില്ല.

ബുധനാഴ്ചയാണ് മക്കൾ നീതി മയ്യമെന്ന പേരിൽ കമൽ തന്റെ രാഷ്ട്രീയ പാർട്ടിയുടെ പ്രഖ്യാപനം നടത്തിയത്. വ്യാഴാഴ്ച പാർട്ടി തെരഞ്ഞെടുപ്പ് കമ്മിഷനിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഏപ്രിൽ നാലിന് തിരുച്ചിറപ്പള്ളിയിൽ വൻ രാഷ്ട്രീയ പൊതുയോഗം നടത്തുമെന്നും കമൽ പ്രഖ്യാപിച്ചു. കഴിഞ്ഞ ഞായറാഴ്ച കമൽ ഡിഎംകെ നേതാവ് കരുണാനിധിയെയും സന്ദർശിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP