Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരാൺകുഞ്ഞിനെ മോഹിച്ച് ഗുജറാത്തിലെ 33-കാരി പ്രസവിച്ചത് 14 പെൺകുട്ടികളെ; പ്രധാനമന്ത്രിയുടെ പെൺമക്കൾക്കൊപ്പം സെൽഫിയിൽ തിളങ്ങുന്ന ഒരു ഗുജറാത്ത് ഗ്രാമീണ കുടുംബത്തിന്റെ കഥ

ഒരാൺകുഞ്ഞിനെ മോഹിച്ച് ഗുജറാത്തിലെ 33-കാരി പ്രസവിച്ചത് 14 പെൺകുട്ടികളെ; പ്രധാനമന്ത്രിയുടെ പെൺമക്കൾക്കൊപ്പം സെൽഫിയിൽ തിളങ്ങുന്ന ഒരു ഗുജറാത്ത് ഗ്രാമീണ കുടുംബത്തിന്റെ കഥ

പെൺകുട്ടികളുടെ സംരക്ഷണാർഥം രാജ്യം മുഴുവൻ പെൺമക്കൾക്കൊപ്പം സെൽഫിയെടുക്കുന്ന തിരക്കിലാണിപ്പോൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സെൽഫി ആശയം രാജ്യം കൊണ്ടാടുമ്പോൾ, അദ്ദേഹത്തിന്റെ നാടായ ഗുജറാത്തിലെ ദമ്പതിമാർ ചിന്തിച്ചത് മറിച്ചാണ്. ഒരു ആൺകുഞ്ഞിനുവേണ്ടി രാംസിങ് സങ്കോദിന്റെ ഭാര്യ കാനു പ്രസവിച്ചത് 14 പെൺകുട്ടികളെ!

വർഷത്തിൽ ഒരു കുഞ്ഞെന്ന നിലയിൽ കാനുവിന്റെയും രാംസിങ്ങിന്റെയും ജീവിതത്തിലേക്ക് പെൺമക്കൾ കടന്നുവന്നുകൊണ്ടിരുന്നു. ഒടുവിൽ രണ്ടുവർഷം മുമ്പ് 15-ാമത്തെ കുട്ടിയായി ഇവർക്ക് ഒരാൺകുഞ്ഞ് പിറന്നു. കാനു ഇപ്പോൾ വീണ്ടും ഗർഭിണിയാണ്. 16-ാമത്തെ കുട്ടിയും ആൺകുഞ്ഞായിരികുന്നുമെന്ന് രാം സിങ് കരുതുന്നു. 14 പെൺമക്കളുടെയും ഉത്തരവാദിത്തം ഏറ്റെടുക്കാൻ പോന്ന ഒരാൺ തരി കൂടി ജനിക്കുമെന്നാണ് ഈ ദമ്പതിമാരുടെ പ്രതീക്ഷ.

ഗുജറാത്തിലെ ദാഹോദ് ജി്ല്ലയിലെ ഝാരിബുജി ഗ്രാമത്തിലാണ് ഈ ജംബോ കുടുംബത്തിന്റെ താമസം. 16-ാമത്തെ കുട്ടി പെൺകുഞ്ഞാണെങ്കിൽ വീണ്ടും ശ്രമിക്കുമെന്നാണ് രാംസിങ് പറയുന്നത്. താനും കാനുവും ചെറുപ്പമാണെന്നും ഇനിയും ഒരു കുട്ടികൂടി ആവുന്നതിൽ ഒരു കുഴപ്പവുമില്ലെന്നും 35-കാരനായ രാംസിങ് പറയുന്നു.

എന്നാൽ കാനുവിന്റെ അഭിപ്രായം നേരെ മറിച്ചാണ്. പ്രസവിച്ച് വയ്യാതായെന്ന് അവർ പറയുന്നു. 'എന്റെ ശരീരം തീരെ ദുർബലമായിക്കഴിഞ്ഞു. ആദ്യത്തെ ഏഴ് കുട്ടികൾ പെൺകുഞ്ഞുങ്ങളായപ്പോൾ ഭർത്താവ് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തുകൊണ്ടുവരുമെന്ന് ഭീഷണിപ്പെടുത്തി. അനാഥയായ തനിക്ക് അത് ആലോചിക്കാൻ പോലുമാകുമായിരുന്നില്ല. ആൺകുഞ്ഞ് ജനിക്കുന്നതുവരെ പ്രസവിച്ചുകൊള്ളാമെന്ന് വാക്കുനൽകുകയായിരുന്നു'-16-മാത്തെ കുഞ്ഞിനെ വയറ്റിൽ ചുമക്കുന്ന കാനു ഇപ്പോൾ ഒമ്പതുമാസം ഗർഭിണിയാണ്.

2013ലാണ് ഇവർക്ക് ആൺകുഞ്ഞ് ജനിക്കുന്നത്. വിജയ് എന്നാണ് കുട്ടിക്ക് പേരിട്ടത്. ആൺകുഞ്ഞിനുവേണ്ടിയുള്ള കാത്തിരിപ്പിന്റെയും കഠിനാധ്വാനത്തിന്റെയും വിജയമെന്ന നിലയ്ക്കാണ് ആ പേര് നൽകിയതെന്ന് രാംസിങ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP