Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്ത്രീധനബാക്കിയായ 51,000 രൂപ ലഭിക്കാൻ ഭർത്താവും സഹോദരന്മാരും ചേർന്ന് യുവതിയെ ബലാൽസംഗം ചെയ്തു; രാജസ്ഥാനിൽനിന്നും ഒരു ദുരന്തകഥ

സ്ത്രീധനബാക്കിയായ 51,000 രൂപ ലഭിക്കാൻ ഭർത്താവും സഹോദരന്മാരും ചേർന്ന് യുവതിയെ ബലാൽസംഗം ചെയ്തു; രാജസ്ഥാനിൽനിന്നും ഒരു ദുരന്തകഥ

സ്ത്രീധന ബാക്കിയായ 51,000 രൂപ ലഭിക്കാത്തതിന് 30-കാരിയെ ഭർത്താവും രണ്ട് സഹോദരന്മാരും ചേർന്ന് കൂട്ടബലാൽസംഗം ചെയ്തു. രാജസ്ഥാനിലെ അൽവാർ ജില്ലയിലാണ് സംഭവം. യുവതിയുടെ നെറ്റിയിലും കൈയിലും അശ്ലീല വാക്കുകൾ പച്ചകുത്തുകയും ചെയ്തു.

റേനി ഗ്രാമത്തിലെ ജഗന്നാഥിന്റെ ഭാര്യയാണ് ക്രൂരമായ പീഡനങ്ങൾക്കിരയായത്. 2015 ജനുവരിയിലാണ് ജഗന്നാഥ് ഇവരെ വിവാഹം കഴിച്ചത്. സ്ത്രീധന ബാക്കി ചോദിച്ച് തുടക്കം മുതലേ ക്രൂരമായ മർദനങ്ങൾ നേരിട്ടിരുന്നുവെന്നും ഭർത്താവിന്റെ മാതാപിതാക്കൾ ഇതിന് കൂട്ടുനിന്നതായും യുവതിയുടെ പരാതിയിൽപ്പറയുന്നു.

ഭർത്താവും സഹോദരന്മാരും ചേർന്ന് കൂട്ടബലാൽസംഗം ചെയ്യുകയും മുഖത്തും കൈകളിലും അസഭ്യം പച്ചകുത്തുകയുമായിരുന്നു. പച്ചകുത്തൽ നീക്കം ചെയ്യാൻ യുവതിയുടെ മാതാപിതാക്കൾ ശ്രമിച്ചെങ്കിലും പൂർണമായും വിജയിച്ചിട്ടില്ല. സംഭവത്തിനുശേഷം സ്വന്തം രക്ഷിതാക്കൾക്കൊപ്പമാണ് യുവതി താമസിക്കുന്നത്.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജഗന്നാഥിനും സഹോദരങ്ങൾക്കും മാതാപിതാക്കൾക്കുമെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP