Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരെ സ്‌കൂളിൽ പഠിക്കുന്ന അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു വിദ്യാർത്ഥികൾ; ആളുകൾ അറിയാതിരിക്കാൻ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു; വീട്ടിൽ നിന്ന് പുക ഉയരുന്ന കണ്ട അയൽവാസികൾ കണ്ടത് ഗുരുത നിലയിലുള്ള പെൺകുട്ടിയെ

ഒരെ സ്‌കൂളിൽ പഠിക്കുന്ന അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു വിദ്യാർത്ഥികൾ; ആളുകൾ അറിയാതിരിക്കാൻ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു; വീട്ടിൽ നിന്ന് പുക ഉയരുന്ന കണ്ട അയൽവാസികൾ കണ്ടത് ഗുരുത നിലയിലുള്ള പെൺകുട്ടിയെ

ഗുവാഹത്തി: ഒരെ സ്‌കൂളിൽ പഠിക്കുന്ന അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് തീയിട്ട് കൊന്ന് വിദ്യാർത്ഥികൾ. അസമിലെ നാഗാവ് എന്ന സ്ഥലത്തായിരുന്നു നാടിനെ നടുക്കിയ ദുരന്തം സംഭവിച്ചത്.

സ്‌കൂൾ വിട്ട് വീട്ടിലെത്തിയ പെൺകുട്ടി തനിച്ചായിരുന്നു. ഈ സമയത്ത് വീട്ടിലെത്തിയ മുതിർന്ന വിദ്യാർത്ഥികൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പെൺകുട്ടി ശബ്ദമുണ്ടാക്കിയതോടെ വിദ്യാർത്ഥികൾ പെൺകുട്ടിയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നു.

വീട്ടിൽ നിന്നു പുക ഉയരുന്നത് കണ്ട അയൽവാസികളെത്തിയപ്പോൾ കുട്ടിയെ ഗുരുതര നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു.സ്‌കൂളിൽ പഠിക്കുന്ന ആൺകുട്ടികളാണ് തന്നെ ബലാത്സംഗം ചെയ്തതെന്ന് പെൺകുട്ടി മൊഴി നൽകിയിരുന്നു.

ആശുപത്രിയിൽ എത്തുമ്പോഴേക്കും പെൺകുട്ടി മരിച്ചിരുന്നു. സംഭവത്തിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP