Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബംഗളൂരുവിൽ പൊതുജനമധ്യത്തിൽ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; വീടിനരികിൽ നിന്നു ഫോൺ ചെയ്തുകൊണ്ടു നിന്ന യുവതിയെ അജ്ഞാതൻ കടന്നു പിടിച്ചു കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ; ദിവസങ്ങളായിട്ടും നടപടി എടുക്കാൻ കഴിയാതെ പൊലീസ്

ബംഗളൂരുവിൽ പൊതുജനമധ്യത്തിൽ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; വീടിനരികിൽ നിന്നു ഫോൺ ചെയ്തുകൊണ്ടു നിന്ന യുവതിയെ അജ്ഞാതൻ കടന്നു പിടിച്ചു കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ; ദിവസങ്ങളായിട്ടും നടപടി എടുക്കാൻ കഴിയാതെ പൊലീസ്

ബംഗളൂരു: ബംഗളൂരുവിൽ പൊതുജനമധ്യത്തിൽ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം. താമസസ്ഥലത്തിനു സമീപം റോഡരികിൽ ഫോൺ ചെയ്തുകൊണ്ടു നിന്ന യുവതിയെ അജ്ഞാതൻ കടന്നു പിടിച്ചു കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞതു പുറത്തായതോടെയാണു സംഭവം വിവാദമായത്.

ഇക്കാര്യത്തിൽ ദിവസങ്ങൾ പലതു കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാൻ പൊലീസിനു കഴിഞ്ഞിട്ടില്ലെന്ന പരാതി ഉയർന്നിട്ടുണ്ട്. ബംഗളുരുവിലെ കാട്രിഗുപ്പയിലാണ് സംഭവം.

കഴിഞ്ഞ 23നു രാത്രി 10നാണു യുവതി താമസിക്കുന്ന ഹോസ്റ്റലിനു പുറത്ത് ഫോൺ ചെയ്തുകൊണ്ട് നിൽക്കുമ്പോഴായിരുന്നു അജ്ഞാതൻ ആക്രമിക്കാൻ ശ്രമിച്ചത്. പിന്നിലൂടെ എത്തി യുവതിയെ കടന്നുപിടിച്ച അക്രമി, ഇവരെ തൊട്ടടുത്ത ഒഴിഞ്ഞ കെട്ടിടത്തിലേക്കു വലിച്ചിഴയ്ക്കുകയായിരുന്നു. ഇതുകണ്ടു കൊണ്ടു സമീപത്ത് ആളുകൾ ഉണ്ടായിരുന്നെങ്കിലും ആരും കണ്ടഭാവം നടിച്ചില്ല.

തുടർന്ന് അക്രമിയുടെ കൈയിൽ കടിക്കുകയും ശക്തമായി കുതറിമാറുകയും ചെയ്ത യുവതി താമസിക്കുന്ന ഹോസ്റ്റലിലെത്തി വിവരം ധരിപ്പിക്കുകയായിരുന്നു. അതിനിടെ യുവതി ബഹളംവച്ചതിനെ തുടർന്ന് അക്രമി ഓടി രക്ഷപ്പെടുകയും ചെയ്തു.

അതേസമയം, തിരികെ ഹോസ്റ്റലിലെത്തിയ പെൺകുട്ടിയോട് പൊലീസിൽ പരാതി നൽകേണ്ടെന്ന് ഹോസ്റ്റൽ അധികൃതർ നിർദേശിച്ചതായും, പെൺകുട്ടി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ബംഗളുരുവിൽ ഒരു ബ്യൂട്ടി ക്ലിനിക്കിൽ ജോലി ചെയ്യുന്ന യുവതിയാണ് അതിക്രമത്തിന് ഇരയായത്. സംഭവം നടന്ന് ഒരാഴ്ചയായിട്ടും അക്രമിയെ ഇതുവരെ പൊലീസിനു പിടികൂടാനായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP