Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുപിയിൽ പീഡനശ്രമത്തിനിടെ പൊള്ളലേറ്റ പെൺകുട്ടി മരിച്ചു

ബറേലി: ഉത്തർപ്രദേശിലെ ബറേലിയിൽ പീഡനശ്രമത്തിനിടെ പൊള്ളലേറ്റ 15 വയസുള്ള പെൺകുട്ടി മരിച്ചു. നവംബർ 17നാണ് ആറുപേർ ചേർന്ന് പെൺകുട്ടിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചത്. ചെറുത്തുനിന്ന പെൺകുട്ടിയെ അവർ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. സംഭവ സമയത്ത് പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കായിരുന്നു. നാട്ടുകാർ ചേർന്നാണ് ചികിത്സയ്ക്കുള്ള പണം കണ്ടെത്തിയത്. വിവിധ ആശുപത്രികളിൽ ചികിൽസിച്ചെങ്കിലും രക്ഷിക്കാനായില്ല. കേസിൽ നാലുപേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. മറ്റ് രണ്ടുപേർക്കുവേണ്ടി തെരച്ചിൽ തുടരുകയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP