Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിമാന ജീവനക്കാരനെ ചെരിപ്പൂരി അടിച്ച ശിവസേന എംപി എ.ടി.എമ്മിൽ പണമില്ലാത്തതിന് പൊലീസിനെ തെറി പറഞ്ഞ് വീണ്ടും വിവാദത്തിൽ; ലാത്തൂരിലെ എ.ടി.എമ്മിന് മുന്നിൽ രവീന്ദ്ര ഗെയ്ക് വാദ് പ്രതിഷേധിക്കുന്ന വീഡിയോ വൈറൽ; പണം നിറയ്ക്കായ്ക്കാത്തത് കേന്ദ്ര സംസ്ഥാന ധനമന്ത്രിമാരുടെ കളിയാണെന്നും എംപി

വിമാന ജീവനക്കാരനെ ചെരിപ്പൂരി അടിച്ച ശിവസേന എംപി എ.ടി.എമ്മിൽ പണമില്ലാത്തതിന് പൊലീസിനെ തെറി പറഞ്ഞ് വീണ്ടും വിവാദത്തിൽ; ലാത്തൂരിലെ എ.ടി.എമ്മിന് മുന്നിൽ രവീന്ദ്ര ഗെയ്ക് വാദ് പ്രതിഷേധിക്കുന്ന വീഡിയോ വൈറൽ; പണം നിറയ്ക്കായ്ക്കാത്തത് കേന്ദ്ര സംസ്ഥാന ധനമന്ത്രിമാരുടെ കളിയാണെന്നും എംപി

മുംബൈ: എയർ ഇന്ത്യ ജീവനക്കാരനെ ചെരുപ്പൂരിയടിച്ച് വിവാദം സൃഷ്ടിച്ച ശിവസേന എംപി രവീന്ദ്ര ഗെയ്ക് വാദ് വീണ്ടും വിവാദത്തിൽ. എടിഎം പ്രവർത്തിക്കാത്തതിന്റെ പേരിൽ പൊലീസുകാരനോട് കയർത്തു സംസാരിക്കുന്ന ഗെയ്ക് വാദിന്റെ വീഡിയോയാണ് വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ വീഡിയോയിൽ ലത്തൂരിലെ ഒരു എടിഎമ്മിന് മുന്നിൽ ഗെയ്ക് വാദ് പ്രതിഷേധം നടത്തുന്നതും പൊലീസുകാരനോട് തർക്കിക്കുന്നതും കാണാം. 

എടിഎമ്മിൽ നിന്ന് പണം ലഭിക്കാതിരുന്നതാണ് ശിവസേന എംപിയെ പ്രകോപിതനാക്കിയത്. പണം എടുക്കാനായി ഗെയ്ക് വാദ് സഹായിയെ അയച്ചെങ്കിലും പണമില്ലാത്തതിനാൽ അയാൾ വെറും കൈയോടെയാണ് മടങ്ങിയെത്തിയത്. മറ്റു ചില എടിഎമ്മുകളിൽ കയറി നോക്കിയെങ്കിലും ഇത് തന്നെയായിരുന്നു അവസ്ഥ. ഇതോടെയാണ് അനുയായികളുമായി എടിഎമ്മിന് പുറത്ത് ഗെയ്ക് വാദ് പ്രതിഷേധം സംഘടിപ്പിച്ചത്.

ഗതാഗത തടസം സൃഷ്ടിക്കുന്നതിനാൽ പ്രതിഷേധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടെങ്കിലും എം പി അത് നിരാകരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എന്നാൽ വിഷയത്തിൽ രൂക്ഷമായാണ് ഗെയക് വാദ് പ്രതികരിച്ചത്. എടിഎമ്മുകളിൽ കഴിഞ്ഞ 15 ദിവസമായി പണമില്ല. ഞങ്ങൾ എന്താണ് ചെയ്യേണ്ടത്. നോട്ടു നിരോധനത്തിന് ശേഷം പണം ലഭ്യത ഉറപ്പാക്കാൻ 50 ദിവസമാണ് ബിജെപി ആവശ്യപ്പെട്ടത്. ഞങ്ങൾ 100 ദിവസം നൽകി. ഇത് കേന്ദ്ര ധനമന്ത്രിയുടെയും മഹാരാഷ്ട്ര ധനമന്ത്രിയുടെയും കളിയാണെന്നും ഗെയ്ക് വാദ് ആരോപിച്ചു.

ജീവനക്കാരനെ മർദിച്ച സംഭവത്തിൽ ഗെയ്ക് വാദിനെതിരെ നടപടി സ്വീകരിക്കാത്തതിനെ ചോദ്യം ചെയ്ത് എയർ ഇന്ത്യ ഡൽഹി പൊലീസിന് കത്തെഴുതിയ ദിവസമാണ് സംഭവം അരങ്ങേറിയത്.

#WATCH: Shiv Sena MP Ravindra Gaikwad argues with a police officer in Latur (Maharashtra) during a protest over a non-functioning ATM pic.twitter.com/k1rCa12aGc

— ANI (@ANI_news) 19 April 2017

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP