Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്റ്റെന്റുകളുടെ വിലനിയന്ത്രണം അട്ടിമറിക്കാൻ ശ്രമിച്ച ഡൽഹിയിലേയും മുംബൈയിലേയും ഹരിയാനയിലേയും മൂന്ന് ആശുപത്രികൾക്ക് കാരണം കാണിക്കൽ നോട്ടീസ്; ഹൃദ്രോഗചികിത്സയിൽ ചെലവ് കുറയ്ക്കാൻ കർശന നിരീക്ഷണവുമായി കേന്ദ്രം

സ്റ്റെന്റുകളുടെ വിലനിയന്ത്രണം അട്ടിമറിക്കാൻ ശ്രമിച്ച ഡൽഹിയിലേയും മുംബൈയിലേയും ഹരിയാനയിലേയും മൂന്ന് ആശുപത്രികൾക്ക് കാരണം കാണിക്കൽ നോട്ടീസ്; ഹൃദ്രോഗചികിത്സയിൽ ചെലവ് കുറയ്ക്കാൻ കർശന നിരീക്ഷണവുമായി കേന്ദ്രം

ന്യൂഡൽഹി: ഹൃദ്രോഗചികിത്സയ്ക്കുപയോഗിക്കുന്ന സ്റ്റെന്റുകളുടെ വിലനിയന്ത്രണം അട്ടിമറിക്കാൻ ശ്രമിച്ച മൂന്ന് ആശുപത്രികൾക്ക് കാരണംകാണിക്കൽ നോട്ടീസ്. ദേശീയ ഔഷധവില നിയന്ത്രണസമിതിയാണ് നോട്ടീസ് നൽകിയത്. ന്യൂഡൽഹിയിലെ മാക്സ് ഹോസ്പിറ്റൽ, ഹരിയാണയിലെ നിദാൻ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, മുംബൈയിലെ ഒരു ആശുപത്രി എന്നിവയ്ക്കാണ് നോട്ടീസ് നൽകിയതെന്നാണ് വിവരം.

ചികിത്സയ്ക്കാവശ്യമായ മറ്റ് ഘടകങ്ങളുടെ നിരക്കുകൂട്ടി സ്റ്റെന്റിന്റെ വിലക്കുറവ് പരിഹരിക്കാൻ ചില ആശുപത്രികൾ ശ്രമിക്കുന്നതായി ആരോപണമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി. സമീപകാലത്തെ ആൻജിയോപ്ലാസ്റ്റി നിരക്കുകൂടി പരിശോധിക്കാനും സമിതി തീരുമാനിച്ചു. അതിനിടെ സ്റ്റെന്റുകൾക്കായി ഈടാക്കിയ അമിതവില ഡിമാൻഡ് നോട്ടീസിനുമുമ്പ് (പണം തിരിച്ചടയ്ക്കാൻ നിർദേശിക്കുന്ന നോട്ടീസ്) രോഗികൾക്ക് തിരിച്ചുനൽകിയാൽ ആശുപത്രികൾക്കെതിരേ നടപടിയുണ്ടാവില്ലെന്ന് ദേശീയ ഔഷധവിലനിയന്ത്രണസമിതി അറിയിച്ചു.

തുടർന്ന് പരാതികൾ ഉണ്ടായില്ലെങ്കിൽ ഇത്തരം ആശുംപത്രികൾക്കെതിരായ നടപടികൾ അവിടെ അവസാനിക്കും. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അടുത്തുതന്നെ ഇത്തരം ആശുപത്രികളിലെ ആൻജിയോപ്ലാസ്റ്റി ബില്ലുകൾ പരിശോധിക്കുമെന്നും രോഗികളുടെ സ്വകാര്യത മാനിച്ച് വിശദാംശങ്ങൾ പുറത്തുവിടാനാകില്ലെന്നും സമിതി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP