Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മതം മാറിയ ഹിന്ദുക്കളെ തിരിച്ചു കൊണ്ടുവരാൻ ഇതുവരെ ആർഎസ്എസ് മുടക്കിയത് 50 ലക്ഷം രൂപ; പ്രതിമാസ ചെലവ് 10 ലക്ഷം

മതം മാറിയ ഹിന്ദുക്കളെ തിരിച്ചു കൊണ്ടുവരാൻ ഇതുവരെ ആർഎസ്എസ് മുടക്കിയത് 50 ലക്ഷം രൂപ; പ്രതിമാസ ചെലവ് 10 ലക്ഷം

ലക്‌നൗ: മറ്റു മതങ്ങളിലേക്ക് പോയ ഹിന്ദുക്കളെ തിരിച്ചു മതം മാറ്റിക്കാൻ ആർഎസ്എസ് പോഷക സംഘടനയായ ധർമ്മ ജാഗര പോലുള്ളവർക്ക് കനത്ത വില തന്നെ നൽകേണ്ടി വരുന്നു. ഈ തിരിച്ചു കൊണ്ടു വരൽ ഏർപ്പാടിന് ധർമ്മ ജാഗര ഉത്തര പ്രദേശിന്റെ പടിഞ്ഞാറൻ മേഖലകളിൽ പ്രതിമാസം മാത്രം മുടക്കുത് ഏഴു മുതൽ പത്ത് ലക്ഷം രൂപ വരേയാണ്. ഇവയിലേറെയും ഇന്ധന ചെലവും മറ്റു ചില്ലറ ചെലവിനത്തിലുമാണ്. ശാരശരി ആയിരം കുടുംബങ്ങൾ വരെ ഒരു മാസം തിരിച്ചു വീണ്ടും ഹിന്ദു വിശ്വാസത്തിലേക്ക് വരുന്നുണ്ടെന്ന് അവകാശപ്പെടുമ്പോൾ ഇതിനു വരുന്ന സാമ്പത്തിക ചെലവ് 50 ലക്ഷത്തോളം രൂപയാണ്. ഓരോ കുടുംബത്തിനും വന്നത് അയ്യായിരത്തോളം രൂപ. ധർമ്മ ജാഗരണിന്റെ ഉത്തര പ്രദേശ് ചുമതല വഹിക്കുന്ന രാജേശ്വർ സിങ് പറഞ്ഞതാണീ കണക്കുകൾ.

മുഴുസമയം രംഗത്തുള്ള നൂറ് വളണ്ടിയർമാരുടെ വകയിലാണ് ഇന്ധന ചെലവിലെ സിംഹഭാഗവും. മറ്റു മതങ്ങളിലേക്ക് പോയ ഹിന്ദുക്കളെ കണ്ടെത്തുകയും അവരെ തിരിച്ചു വരുന്നതിനെക്കുറിച്ച് ബോധവത്കരിക്കുകയുമാണ് ഇവരുടെ ജോലി. പടിഞ്ഞാറൻ യുപി മേഖലയിൽ ധർമ്മ ജാഗരണിന് മൂന്ന് ഘടകങ്ങളുണ്ട്. ബ്രജ്, മീററ്റ്, ഉത്തരാഖണ്ഡ് എിവയാണത്. ഈ മുഴുസമയ വളണ്ടിയർമാർക്ക് നാട്ടിലൂടനീളം നടന്ന് പ്രചാരണം നടത്തുകയാണ് ജോലി. മതം മാറാൻ തയാറാകുന്ന കുടുംബങ്ങളുടെ അതിനുള്ള ചെലവുകളും ഇവരാണ് വഹിക്കുത്. ഇതിനായി സത്യവാങ്മൂലം ഇവർ എഴുതിവാങ്ങുന്നു. ക്രിസ്തു വിശ്വാസികളായി മാറിയതിന്റെ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമാണ് ഈ സത്യവാങ്മൂലം ഇവർ നിർബന്ധമാക്കിയിരിക്കുന്നത്. മറ്റുള്ളവർ രേഖാ മൂലം മതം മാറിയിട്ടില്ലാത്തതിനാൽ ഇവരെ രഹസ്യ ക്രിസ്ത്യാനികൾ എാണ് വിശേഷിപ്പിക്കുത്. രേഖാമൂലം മതം മാറ്റം നടത്തിയവരുടെ എണ്ണം വളരെ കുറവായതിനാൽ സത്യവാങ്മൂലത്തിന് പ്രതിമാസം വരുന്ന ചെലവ് 2000 രൂപ മാത്രമാണെന്ന് ഒരു വളണ്ടിയർ പറയുന്നു.

രാജേശ്വർ സിങ് അവകാശപ്പെടുന്നത് പ്രതിമാസം ആയിരം കുടുംബങ്ങളെ ഇങ്ങനെ ഹിന്ദു മതത്തിലേക്ക് തിരിച്ചു കൊണ്ടു വരുന്നുണ്ട് എാണ്. മതം മാറ്റ ചടങ്ങിന്റെ ഭാഗമായുള്ള 'ശുദ്ധി യജ്ഞ'ത്തിന്റെ ചെലവും ചിലപ്പോൾ ഇവർ വഹിക്കും. ഒരു ജില്ലയിൽ ഇതിനായി വരുന്ന പ്രതിമാസ ചെലവ് 20,000 രൂപയാണെും രാജേശ്വർ പറയുന്നു. സത്യവാങ്മൂലം വാങ്ങലും ശുദ്ധി യജ്ഞം നടത്തുന്നതോടെയും ഇവരുടെ ജോലി അവസാനിക്കുന്നില്ല. മതം മാറിപ്പോയവരെ അവരുടെ ജാതി നേതൃത്വം തിരിച്ച് സ്വീകരിച്ചില്ലെങ്കിൽ ഇതെല്ലാം വെറുതെയാകുമെന്നും അദ്ദേഹം പറയുന്നു. മതം മാറിയവരെ തൃപ്തിപ്പെടുത്താൻ ഒരു സമൂഹ സദ്യയും സംഘടന ഒരുക്കുന്നുണ്ട്. ഇതിന് 40,000 മുതൽ 50,000 രൂപ വരെയാകും.

ധർമ്മ ജാഗരണിന്റെ ഓരോ ഘടകത്തിനും ആർഎസ്എസ് പ്രതിവർഷം 12 മുതൽ 15 ലക്ഷം രൂപ വരെ നൽകുന്നുണ്ടെന്ന് പേരു വെളിപ്പെടുത്താൻ ആഗ്രഹമില്ലാത്ത മീററ്റിലെ ഒരു മുഴുസമയ വളണ്ടിയർ പറഞ്ഞു. മറ്റുള്ളവർ അവരുടെ മതത്തിലേക്ക് ഹിന്ദു മതത്തിൽ നിന്നും ആളെ കൂട്ടാൻ ഒരു കുടുംബത്തിനു മാത്രം മൂന്ന് കോടിയോളം രൂപം ചെലവാക്കുന്നുണ്ടെന്നും രാജേശ്വർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP