Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റിപ്പബ്ലിക് റിപ്പോർട്ടറോട് മൈക്കും കൊണ്ട് പോയ്‌ക്കോയെന്ന് ജിഗ്നേഷ് മെവാനി; പറ്റില്ലെന്നും താങ്കൾ ഇറങ്ങി പൊയ്‌ക്കോളൂവെന്ന് മാധ്യമ പ്രവർത്തകരും; മാധ്യമപ്രവർത്തകർ കർശന നിലപാടെടുത്തതോടെ വാർത്താസമ്മേളനം ബഹിഷ്‌ക്കരിച്ച് ഗുജറാത്ത് എംഎൽഎ

റിപ്പബ്ലിക് റിപ്പോർട്ടറോട് മൈക്കും കൊണ്ട് പോയ്‌ക്കോയെന്ന് ജിഗ്നേഷ് മെവാനി; പറ്റില്ലെന്നും താങ്കൾ ഇറങ്ങി പൊയ്‌ക്കോളൂവെന്ന് മാധ്യമ പ്രവർത്തകരും; മാധ്യമപ്രവർത്തകർ കർശന നിലപാടെടുത്തതോടെ വാർത്താസമ്മേളനം ബഹിഷ്‌ക്കരിച്ച് ഗുജറാത്ത് എംഎൽഎ

ചെന്നൈ: റിപ്പബ്ലിക് ടി.വി റിപ്പോർട്ടറോട് മൈക്കുമെടുത്ത് പുറത്തുപോകാനാവശ്യപ്പെട്ട് ഗുജറാത്ത് എംഎ‍ൽഎ ജിഗ്‌നേഷ് മെവാനി. തന്റെ പ്രസംഗം റിപ്പോർട്ടു ചെയ്യാനെത്തിയ വേളയിലാണ് മേവാനിയുടെ ഭാഗത്തു നിന്നും ഈ പ്രതികരണം ഉണ്ടായത്. തന്റെ പ്രസംഗം റിപ്പോർട്ടു ചെയ്യാനെത്തിയപ്പോഴാണ് സംഭവം.

കൊറേഗാവ് കലാപത്തിനു പിന്നാലെ ജിഗ്‌നേഷിനെയും അനുയായികളെയും തീവ്രവാദികളായി ചിത്രീകരിച്ച് റിപ്പബ്ലിക് ടി.വി ചർച്ച സംഘടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് റിപ്പബ്ലിക് ടി.വിയോട് സംസാരിക്കില്ലെന്ന് ജിഗ്‌നേഷ് അറിയിച്ചിരിക്കുന്നത്. ചൊവ്വാഴ്ച ചെന്നൈയിലെ ഖൈ്വദ് ഇ മില്ലറ്റ് അക്കൗദമി ഓഫ് മീഡിയ സ്റ്റഡീസിലെ ആക്ടിവിസ്റ്റുകളുമായും വിദ്യാർത്ഥികളുമായുമുള്ള സംവാദത്തിനിടെയായിരുന്നു സംഭവം.

രണ്ടുമണിക്കൂർ നീണ്ട സംവാദത്തിനിടെ ജിഗ്‌നേഷുമായി വാർത്താസമ്മേളനം സംഘടിപ്പിച്ചിരുന്നു. വാർത്താസമ്മേളനത്തിനു തൊട്ടുമുമ്പ് റിപ്പബ്ലിക് റിപ്പോർട്ടർ ജിഗ്‌നേഷിന് മുമ്പാകെ മൈക്ക് സ്ഥാപിച്ചു. റിപ്പബ്ലിക് ടി.വിയുടെ മൈക്ക് കണ്ട ജിഗ്‌നേഷ് 'ആരാണ് റിപ്പബ്ലിക് ടി.വി റിപ്പോർട്ടർ? ഞാൻ റിപ്പബ്ലിക്കിനോടു സംസാരിക്കില്ല.' എന്നു പറയുകയായിരുന്നു.

ഇതോടെ ചില മാധ്യമപ്രവർത്തകർ അദ്ദേഹത്തെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും അർണബ് ഗോസ്വാമി നയിക്കുന്ന റിപ്പബ്ലിക് ചാനലിനോട് സംസാരിക്കില്ലെന്നത തന്റെ നയമാണെന്ന് പറഞ്ഞ് ജിഗ്‌നേഷ് റിപ്പോർട്ടറോട് പുറത്തുപോകാൻ ആവശ്യപ്പെടുകയായിരുന്നു. 'ഞാൻ ചോദ്യങ്ങൾക്ക് മറുപടി പറയില്ല. ഈ മൈക്ക് മാറ്റൂ.' എന്നാണ് ജിഗ്‌നേഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞത്.

ജിഗ്‌നേഷിന്റെ നടപടിക്കെതിരെ ടൈംസ് നൗവിലെ റിപ്പോർട്ടറായ ഷാബിർ അഹമ്മദ് രംഗത്തെത്തി. 'ഏതുമൈക്ക് വേണം എതുവേണ്ടയെന്ന് നിർബന്ധം പിടിക്കാൻ നിങ്ങൾക്കാവില്ല. ഈ വാർത്താസമ്മേളനം ഞങ്ങൾക്ക് ആവശ്യമില്ല, നിങ്ങൾക്ക് പോകാം.' എന്നു പറഞ്ഞ് അദ്ദേഹം മറ്റു മാധ്യമപ്രവർത്തകരേയും കൂട്ടി ഇറങ്ങിപ്പോയി. ഇതോടെ വാർത്താസമ്മേളനം അവസാനിപ്പിച്ച് ജിഗ്‌നേഷും പുറത്തിറങ്ങുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP