Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാർലമെന്റിൽ പോലും സ്ത്രീകൾ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നു; സിനിമയിൽ മാത്രമല്ല എല്ലായിടത്തുമുണ്ട് പീഡനകഥകളെന്ന് രേണുകാ ചൗധരി; അതിക്രമങ്ങൾക്ക് എതിരെ ഇന്ത്യ ശബ്ദിച്ചേ തീരൂവെന്ന് ആഹ്വാനം ചെയ്ത് കോൺഗ്രസ് നേതാവ്

പാർലമെന്റിൽ പോലും സ്ത്രീകൾ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നു; സിനിമയിൽ മാത്രമല്ല എല്ലായിടത്തുമുണ്ട് പീഡനകഥകളെന്ന് രേണുകാ ചൗധരി; അതിക്രമങ്ങൾക്ക് എതിരെ ഇന്ത്യ ശബ്ദിച്ചേ തീരൂവെന്ന് ആഹ്വാനം ചെയ്ത് കോൺഗ്രസ് നേതാവ്

ന്യൂഡൽഹി: പാർലമെന്റിൽ പോലും സ്ത്രീകൾ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നുവെന്ന് കോൺഗ്രസ് നേതാവ് രേണുക ചൗധരി. സിനിമാ ലോകത്തെ കാസ്റ്റിംകൗച്ച് വിഷയത്തിൽ പ്രതികരിക്കവെയാണ് രേണുകയുടെ അഭിപ്രായപ്രകടനം. അവസരങ്ങൾ ലഭിക്കാൻ ബോളിവുഡിൽ സ്ത്രീകൾക്കു ലൈംഗികമായി വഴങ്ങേണ്ടിവരുന്നതിനെ പരോക്ഷമായി ന്യായീകരിച്ച് നൃത്ത സംവിധായിക സരോജ് ഖാൻ അടുത്തിടെ പരാമർശങ്ങൾ നടത്തിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു രേണുക.

സിനിമാ വ്യവസായത്തിൽ മാത്രമല്ല, ലൈംഗിക ചൂഷണം എല്ലായിടത്തുമുണ്ട്. പാർലമെന്റിൽ പോലും സ്ത്രീകൾ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നു എന്നതാണ് സത്യം. ഹോളിവുഡിലെ ലൈംഗികപീഡനകഥകൾ പുറത്തുകൊണ്ടുവന്ന മീ ടൂ മുന്നേറ്റം പോലെ അതിക്രമങ്ങൾക്കെതിരെ ഇന്ത്യ ശബ്ദിക്കേണ്ട കാലമാണിതെന്നും രേണുക പറഞ്ഞു. മാനഭംഗത്തിനിരയാകുന്ന പെൺകുട്ടികളോടു പീഡിപ്പിക്കാൻ എത്ര പേരുണ്ടായിരുന്നു എന്ന് ചോദിച്ചുകൊണ്ട് ബോളിവുഡ് സിനിമ 'ഷോലെ'യിലെ വില്ലൻ ഗബ്ബർ സിങ്ങിനെ പോലെയാണു പൊലീസ് പെരുമാറുന്നതെന്ന് രേണുക അടുത്തിടെ പറഞ്ഞതും ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് പാർലമെന്റിൽ പോലും പീഡനമുണ്ടെന്ന വെളിപ്പെടുത്തൽ.

സിനിമാ മേഖലയിൽ ലൈംഗിക ചൂഷണമുണ്ടെന്നും പീഡനത്തിനിരയാക്കിയ ശേഷം സ്ത്രീയെ കയ്യൊഴിയാത്ത സിനിമ ചുരുങ്ങിയപക്ഷം ജീവിക്കാനുള്ള വഴി നൽകുന്നെന്നും ആയിരുന്നു ഡാൻസ് ഡയറക്ടർ സരോജ് ഖാൻ പറഞ്ഞത്. ഇതിനെതിരെ വൻ പ്രതിഷേധമാണ് സിനിമാ ലോകത്ത് ഉയർന്നത്. പരാമർശത്തിനെതിരെ ബോളിവുഡ് താരങ്ങളടക്കം രംഗത്തെത്തിയതോടെ സരോജ് ഖാൻ മാപ്പുചോദിച്ചു. ഐശ്വര്യ റായിയും മാധുരി ദീക്ഷിതും പ്രധാനവേഷങ്ങളിലെത്തിയ ദേവദാസ് സിനിമയിലെ നൃത്ത സംവിധാനത്തിനു ദേശീയ പുരസ്‌കാരം ലഭിച്ചയാളാണു സരോജ് ഖാൻ.

ഇതിനിടെ, ഈ വിവാദത്തിൽ നടൻ രൺബീർ കപൂറിനോടു പ്രതികരണം ചോദിച്ചപ്പോൾ അടുത്തുണ്ടായിരുന്ന നിർമ്മാതാവ് വിധു വിനോദ് ചോപ്രയും സംവിധായകൻ രാജ്കുമാർ ഹിരാനിയും അതിനെ ഒരു തമാശയെന്നപോലെ ആസ്വദിച്ചുവെന്നതും ചർച്ചയായിട്ടുണ്ട്. ഇവർക്കെതിരെയും വിമർശനങ്ങൾ ഉയരുകയാണ്. തെലുങ്കു സിനിമയിൽ നടിമാർ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നതായി ആരോപിച്ചു ഹൈദരാബാദിലെ ഫിലിം ചേംബർ ഓഫിസിനു മുന്നിൽ മേൽവസ്ത്രം അഴിച്ച് നടി ശ്രീ റെഡ്ഡി തുടങ്ങിവച്ച വിവാദത്തിന്റെ തുടർച്ചയെന്നോണമാണ് ഈ വിവാദങ്ങൾ കത്തിപ്പടരുന്നതും പ്രതികരണങ്ങൾ വരുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP