Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംവരണ പ്രക്ഷോഭം രാജ്യവ്യാപകമാക്കും; സമാന അവഗണന അനുഭവിക്കുന്ന മറ്റു സമുദായങ്ങളുമായി കൈകോർക്കുമൊന്നും ഹർദിക് പട്ടേൽ

സംവരണ പ്രക്ഷോഭം രാജ്യവ്യാപകമാക്കും; സമാന അവഗണന അനുഭവിക്കുന്ന മറ്റു സമുദായങ്ങളുമായി കൈകോർക്കുമൊന്നും ഹർദിക് പട്ടേൽ

ന്യൂഡൽഹി: പട്ടേൽ സമുദായത്തിനു സംവരണം ആവശ്യപ്പെട്ടു ഗുജറാത്തിൽ നടത്തുന്ന സമരം രാജ്യവ്യാപകമാക്കുമെന്നു പട്ടേൽ സംവരണസമരസമിതി കൺവീനർ ഹർദിക് പട്ടേൽ. സമാനമായി അവഗണന അനുഭവിക്കുന്ന മറ്റു സമുദായങ്ങളുമായി ചേർന്നാകും പ്രക്ഷോഭമെന്നും പട്ടേൽ പറഞ്ഞു.

ഡൽഹിയിലെ പ്രധാന പട്ടേൽ നേതാക്കളെ ഇന്ന് ഹർദിക് കാണും. ഗുജറാത്ത് മുഖ്യമന്ത്രിയെയും പ്രധാനമന്ത്രിയെയും കണ്ടു സംസാരിക്കൻ ശ്രമിക്കുകയാണെന്നും 22കാരനായ ഹർദിക് പറഞ്ഞു.

പ്രധാനമന്ത്രിയുടെ സംസ്ഥാനം കൂടിയായ ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷാവസ്ഥയുണ്ടെങ്കിലും അക്രമങ്ങൾ കുറഞ്ഞു. വ്യവസായ സൗഹൃദ സംസ്ഥാനമെന്ന പേരുള്ള ഗുജറാത്തിന് 25,000 കോടിയിലേറെ രൂപയുടെ നഷ്ടമാണ് കലാപം വരുത്തിവച്ചത്. ശനിയാഴ്ച രക്ഷാബന്ധൻ ആഘോഷത്തിനായി അഹമ്മദാബാദിൽ കർഫ്യൂ ഇളവ് ചെയ്തിരുന്നു.

മുതിർന്ന മന്ത്രിമാരായ നിതിൻ പട്ടേൽ, രജനികാന്ത് പട്ടേൽ എന്നിവരുടെയടക്കം 16 ബിജെപി. നേതാക്കളുടെ വീടുകൾ കലാപത്തിനിടെ ആക്രമിക്കപ്പെട്ടു. എങ്കിലും ഒക്ടോബറിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് മാറ്റിവെക്കില്ലെന്നും ആത്മവിശ്വാസത്തോടെ ജനങ്ങളെ സമീപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഗുജറാത്തിലെ പട്ടേൽ സമരത്തിന് രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയില്ലെന്നാണു ഹർദിക് പറഞ്ഞത്. തനിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളില്ല. നിലവിലിരിക്കുന്ന സംവരണ നിയമങ്ങൾ രാജ്യത്തെ 35 വർഷം പിന്നോട്ട് കൊണ്ടുപോയെന്നും ഹർദിക് ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP