Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡിജിറ്റൽ കറൻസിയുടെ സാധ്യതകൾ പരിശോധിക്കാൻ ഒരുങ്ങി റിസർവ് ബാങ്ക്; ബിറ്റ്കോയിൻ ഇടപാടുകൾ സംബന്ധിച്ച വാർത്തകളും ആശങ്കകളും പരിഹരിക്കും; വിവിധ മന്ത്രാലയങ്ങളിൽ നിന്നുള്ളവരെ ചേർത്ത് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കും

ഡിജിറ്റൽ കറൻസിയുടെ സാധ്യതകൾ പരിശോധിക്കാൻ ഒരുങ്ങി റിസർവ് ബാങ്ക്; ബിറ്റ്കോയിൻ ഇടപാടുകൾ സംബന്ധിച്ച വാർത്തകളും ആശങ്കകളും പരിഹരിക്കും; വിവിധ മന്ത്രാലയങ്ങളിൽ നിന്നുള്ളവരെ ചേർത്ത് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ബിറ്റ്കോയിൻ ഇടപാടുകൾ സംബന്ധിച്ച വാർത്തകളും ആശങ്കകളും നിലനിൽക്കെ ഡിജിറ്റൽ കറൻസിയുടെ സാധ്യതകൾ പരിശോധിക്കാൻ റിസർവ് ബാങ്ക് ഒരുങ്ങുന്നു. രണ്ടുദിവസം നീണ്ടുനിന്ന മോണെറ്ററി പോളിസി കമ്മിറ്റി ( Monetary Policy Committee - MPC) യോഗത്തിലാണ് ഡിജിറ്റൽ കറൻസിയേക്കുറിച്ച് നിർദ്ദേശമുയർന്നത്.

സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി സംബന്ധിച്ച ചർച്ചകൾ നടന്ന വിവരം ആർബിഐ സ്ഥിരീകരിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ ഡിജിറ്റൽ കറൻസിയേക്കുറിച്ചുള്ള ചർച്ചകളിലാണ്. വിഷയത്തിൽ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വിവിധ മന്ത്രാലയങ്ങളിൽ നിന്നുള്ളവരെ ചേർത്ത് പ്രത്യേക സംഘം രൂപവത്കരിക്കുമെന്നും ആർബിഐ ഡെപ്യൂട്ടി ഡയറക്ടർ ബി.പി. കനുംഗോ മാധ്യമങ്ങളോട് പറഞ്ഞു.

സമിതി ജൂൺ അവസാനം റിപ്പോർട്ട് സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡിജിറ്റൽ കറൻസിയുടെ പ്രായോഗികത, അതിനുവേണ്ടി നടപ്പിലാക്കേണ്ട ചട്ടങ്ങൾ, മാർഗനിർദ്ദേശങ്ങൾ, ഡിജിറ്റൽ കറൻസി അഭിലഷണീയമാണോ തുടങ്ങിയ കാര്യങ്ങളാകും പുതിയ സമിതി പരിശോധിക്കുക. ഡിജിറ്റൽ കറൻസി അടക്കമുള്ള സാങ്കേതിക സംവിധാനങ്ങൾ കൊണ്ടുവരുന്നത് സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നാണ് ആർബിഐ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം ബിറ്റ്കോയിൻ അടക്കമുള്ള മറ്റ് ഡിജിറ്റൽ കറൻസികളുടെ ഉപയോഗത്തിനെതിരെ നിരവധി മുന്നറിയിപ്പുകൾ ആർബിഐ ബാങ്കുകൾക്കും വ്യക്തികൾക്കും നൽകിയിട്ടുണ്ട്. ഇത്തരം കറൻസികൾ പ്രോത്സാഹിപ്പിക്കില്ലെന്നും വ്യക്തികളൊ സ്ഥാപനങ്ങളൊ നടത്തുന്ന ഡിജിറ്റൽ കറൻസി വഴിയുള്ള ഇടപാടുകളുടെ ഉത്തരവാദിത്വം ആർബിഐയ്ക്ക് ഇല്ലെന്നും നേരത്തെതന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP