Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

രണ്ടായിരം നോട്ടിന്റെ അച്ചടി റിസർവ് ബാങ്ക് നിർത്തി വച്ചു; പുതിയ ഇരുനൂറു രൂപ നോട്ട് അടുത്ത മാസത്തോടെ; വിപണിയിലെ ബുദ്ധിമുട്ട് പരിഹരിക്കാൻ കൂടുതൽ അഞ്ഞൂറു രൂപ നോട്ടുകളുടെ അച്ചടി പുരോഗമിക്കുന്നു

രണ്ടായിരം നോട്ടിന്റെ അച്ചടി റിസർവ് ബാങ്ക് നിർത്തി വച്ചു; പുതിയ ഇരുനൂറു രൂപ നോട്ട് അടുത്ത മാസത്തോടെ; വിപണിയിലെ ബുദ്ധിമുട്ട് പരിഹരിക്കാൻ കൂടുതൽ അഞ്ഞൂറു രൂപ നോട്ടുകളുടെ അച്ചടി പുരോഗമിക്കുന്നു

ന്യൂ ഡൽഹി: 2000 രൂപ നോട്ടിന്റെ അച്ചടി റിസർവ് ബാങ്ക് നിർത്തി വച്ചു. 200 അടക്കമുള്ള ചെറിയ രൂപയുടെ നോട്ടുകൾ അച്ചടിക്കുന്നതിന് വേണ്ടി അഞ്ച് മാസം മുമ്പ് തന്നെ റിസർവ് ബാങ്ക് 2000 രൂപ നോട്ടുകളുടെ അച്ചടി റിസർവ് ബാങ്ക് നിർത്തിവെച്ചതായി ചൊവ്വാഴ്‌ച്ചയാണ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയത്. ഈ സാമ്പത്തിക വർഷം 2000 രൂപയുടെ കൂടുതൽ അച്ചടിക്കേണ്ടെന്നാണ് ഉന്നത തീരുമാനം എന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

500, 1000 രൂപ നോട്ട് പൊടുന്നനെ പിൻവലിച്ചതിനെ തുടർന്നാണ് തിരക്കിട്ട് റിസർവ് ബാങ്ക് 2000 രൂപ നോട്ടുകൾ അച്ചടിച്ചത്. പക്ഷെ ആവശ്യത്തിന് ചില്ലറിയില്ലാത്തത് മൂലം ജനം വലയുന്നതിനാലാണ് ചെറിയ മൂല്യമുള്ള നോട്ടുകൾ കൂടുതൽ അടിച്ചിറക്കാൻ റിസർവ് ബാങ്ക് തീരുമാനിക്കുന്നത്. നോട്ട് പിൻവലിച്ചത് മൂലമുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ഊർജിത ശ്രമത്തിലാണ് കേന്ദ്ര ബാങ്ക്.

370 കോടി 2000 രൂപ നോട്ടുകളാണ് അച്ചടിച്ചിട്ടുള്ളത്. 740000 കോടി രൂപയുടെ മുല്യമുള്ള നോട്ടുകളാണ് ഇത്. 630 കോടി രൂപ മൂല്യമുള്ള 1000 രൂപ നോട്ടുകളാണ് നവംബർ 8ലെ പ്രഖ്യാപനത്തോടെ അസാധുവായത്. നിലവിൽ അച്ചടിക്കുന്നതിൽ 90 ശതമാനവും 500 രൂപ നോട്ടുകളാണ്. 1400 കോടി 500 രൂപ നോട്ടുകളാണ് ഇത് വരെയും അച്ചടിച്ചിട്ടുള്ളതെന്നും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത റിസർവ് ബാങ്ക് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു. 1570 കോടി 500 രൂപയുടെ നോട്ടുകളാണ് അസാധുവായിരുന്നത്. അച്ചടിച്ച നോട്ടുകളെല്ലാം തന്നെ ക്രയവിക്രയത്തിനെത്തിയിട്ടില്ല.

ജൂലൈ 14 ലെ കണക്ക് പ്രകാരം 1522000 രൂപ മുല്യമുള്ള നോട്ടുകൾ വിപണയിലുണ്ട്.  2016 നവംബറിൽ ഇത് 1770000 കോടി രൂപ മൂല്യമുള്ള നോട്ടുകളായിരുന്നു വിപണിയിലുണ്ടായിരുന്നത്. റിസർവ് ബാങ്കിന്റെ മൈസൂർ കേന്ദ്രത്തിൽ അച്ചടിക്കുന്ന 200 രൂപ നോട്ട് അടുത്ത മാസത്തോടെ ക്രമയവിക്രയത്തിന് ലഭിക്കുമെന്നാണ് സൂചന. എന്നാൽ ഇക്കാര്യത്തോട് റിസർവ് ബാങ്ക് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP