Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐസ് ബക്കറ്റിനു പകരം റൈസ് ബക്കറ്റ് ചലഞ്ച്; വെള്ളം പാഴാക്കാതെ വിശപ്പകറ്റാനുള്ള വെല്ലുവിളി സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

ഐസ് ബക്കറ്റിനു പകരം റൈസ് ബക്കറ്റ് ചലഞ്ച്;  വെള്ളം പാഴാക്കാതെ വിശപ്പകറ്റാനുള്ള വെല്ലുവിളി സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

മിറ്റ്രോഫിക് ലാറ്ററൽ സ്‌കെലെറോസിസ് എന്ന രോഗത്തെക്കുറിച്ച് അവബോധമുണ്ടാക്കുന്നതിനായി വിദേശ രാജ്യങ്ങളിൽ ആരംഭിച്ച ഐസ് ബക്കറ്റ് ചലഞ്ച് ലോകമെമ്പാടും പ്രചരിക്കുന്നതിനിടെ ഇന്ത്യയിൽ റൈസ് ബക്കറ്റ് ചലഞ്ച് എന്ന പേരിൽ മറ്റൊരു വെല്ലുവിളി സജീവമാകുന്നു. ഹൈദരാബാദ് സ്വദേശിയായ മഞ്ജു ലതാ കലാനിധിയാണ് റൈസ് ബക്കറ്റ് ചലഞ്ചിന് തുടക്കമിട്ടത്. ഇന്ത്യക്കാരുടെ ഏറ്റവും വലിയ ആവശ്യമെന്ന നിലയ്ക്ക് വിശപ്പിന്റെ വിളി മനസിലാക്കിയാണ് റൈസ് ബക്കറ്റ് ചലഞ്ച് അവതരിപ്പിക്കുന്നതെന്ന് മഞ്ജു പറയുന്നു.

ഒരു ബക്കറ്റ് അരി വാങ്ങി വേവിച്ചോ അല്ലാതെയോ ആവശ്യക്കാർക്കു നൽകുന്ന രീതിയാണിത്. ഐസ്ബക്കറ്റ് ചലഞ്ചിലെ പോലെ തന്നെ ഒരാൾ റൈസ് ബക്കറ്റ് ചലഞ്ച് എന്ന ഹാഷ് ടാഗ് ഉപയോഗിച്ച് മറ്റൊരാളെ വെല്ലുവിളിക്കുകയും വേണം. അതോടൊപ്പം നൂറു രൂപയിൽ ഒതുങ്ങുന്ന മരുന്നുകൾ അടുത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് സംഭാവന ചെയ്യാവുന്നതുമാണ്.

തന്റെ നാടിന് ഏറ്റവും ആവശ്യം വിശപ്പ് അകറ്റലാണ് എന്ന ചിന്തയാണ് മഞ്ജുവിനെ ഇത്തരം ഒരു ഉദ്യമത്തിലേക്ക് നയിച്ചത്. വെള്ളം പാഴാക്കി കളയാതെ വിശപ്പിനെ അകറ്റൂ എന്നാണ് മഞ്ജു പറയുന്നത്. ഇതിനോടനുബന്ധിച്ച് റൈസ് ബക്കറ്റ് ചലഞ്ച് എന്ന പേരിൽ ഫേസ്‌ബുക്കിൽ ഒരു പേജും ഇവർ തുടങ്ങിയിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ 150 ഓളം ആൾക്കാരാണ് റൈസ് ബക്കറ്റ് ചലഞ്ച് നടത്തി ഫേസ്‌ബുക്കിൽ ഫോട്ടോ ഷെയർ ചെയ്തത്. രണ്ടു ദിവസം കൊണ്ട് 5000 ത്തോളം ആൾക്കാരാണ് പേജ് ലൈക്ക് ചെയ്തത്. 

വെല്ലുവിളി സ്വീകരിച്ച് അരി സംഭാവന ചെയ്യുന്നവരുടെ ചിത്രവും മറ്റൊരാളുടെ വിശപ്പിനെ മനസിലാക്കേണ്ടതിന്റെ പ്രാധാന്യവും എല്ലാം ചേർത്താണ് പേജ് തയ്യാറാക്കിയിരിക്കുന്നത്.  

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP