Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗോമാതാവ് ഭാരത മാതാവിന്റെ ഉറക്കം കെടുത്തുന്നു; പശുവിനെ കൊന്നെന്ന് ആരോപിച്ച് ജനക്കൂട്ടം രണ്ട് പേരെ മർദ്ധിച്ച് മൃതപ്രായരാക്കി; രോഷം തീരാതെ കടകൾ അടിച്ചു തകർത്തു; ഉത്തർപ്രദേശിൽ രൂക്ഷമായ ലഹള; വമ്പൻ പൊലീസ് സേന രംഗത്ത്

ഗോമാതാവ് ഭാരത മാതാവിന്റെ ഉറക്കം കെടുത്തുന്നു; പശുവിനെ കൊന്നെന്ന് ആരോപിച്ച് ജനക്കൂട്ടം രണ്ട് പേരെ മർദ്ധിച്ച് മൃതപ്രായരാക്കി; രോഷം തീരാതെ കടകൾ അടിച്ചു തകർത്തു; ഉത്തർപ്രദേശിൽ രൂക്ഷമായ ലഹള; വമ്പൻ പൊലീസ് സേന രംഗത്ത്

ആഗ്ര: ഉത്തർപ്രദേശിൽ വീണ്ടും വർഗ്ഗീയ സംഘർഷം. ഉത്തർപ്രദേശിലെ മൈൻപുരി എന്ന സ്ഥാലത്താണ് സംഘർഷം. ആഗ്രയിൽ നിന്ന് നൂറ് കിലോമീറ്റർ അകലെയാണ് ഈ സ്ഥലം. പശുവിനെ കൊല്ലാൻ ശ്രമിച്ചെന്ന ആരോപണമാണ് സംഘർഷത്തിന് തുടക്കമിട്ടത്. ദാദ്രിയിലെ കൊലയ്ക്ക് ശേഷം വർഗ്ഗീയ വികാരം ആളിക്കത്തുന്നതിനിടെയാണ് പുതിയ പ്രശ്‌നവും ഉത്തർപ്രദേശിലുണ്ടാകുന്നത്. പശുവിനെ കൊന്ന് നാലു പേരെ ജനക്കൂട്ടം ആക്രമിച്ചു. അവരെ മർദ്ധിച്ച് അവശരാക്കിയ ശേഷം കടകളെല്ലാം അടിച്ചു തകർത്തു. വാഹനങ്ങൾക്ക് നേരെയും ആക്രമണം ഉണ്ടായി. ഇതോടെയാണ് സംഘർഷം കത്തിപടർന്നത്.

ജനക്കൂട്ടത്തിന്റെ മർദ്ധനമേറ്റ രണ്ട് പേർ അതീവ ഗുരുതരാവസ്ഥയിലാണ്. നിരവധി കടകൾക്കാണ് അക്രമകാരികൾ തീയിച്ചട്ടത്. പൊലീസ് വാഹനങ്ങളും ആക്രമിക്കപ്പെട്ടു. ഏഴ് പൊലീസുകാർക്കും സംഭവത്തിൽ പരിക്കേറ്റു. നിരവധി തദ്ദേശവാസികൾക്ക് നേരെയും ആക്രമണമുണ്ടായി. സംഘർഷം നിയന്ത്രിക്കാൻ നിരവധി തവണ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. രാത്രി എട്ട് മണിയോടെ തുടങ്ങിയ സംഘർഷത്തിന് ഇനിയും അയവ് വന്നിട്ടില്ല. നാല് പേർ ചേർന്ന് പശുവിന്റെ മാംസത്തിൽ നിന്ന് തൊലി ഉരിയുന്നത് കണ്ടെതാണ് പ്രശ്‌നങ്ങൾക്ക് തുടക്കമെന്നാണ് അഭ്യൂഹം. തുടർന്ന് സംഘടിച്ചെത്തിയ ജനക്കൂട്ടം ആക്രമം തുടങ്ങി. നാല് പേരേയും കൈകാര്യം ചെയ്തു. ഇതിൽ രണ്ട് പേർ രക്ഷപ്പെട്ടു. ബാക്കിയുള്ളവരെ അതിക്രൂരമായി മർദ്ധിച്ചു.

അഞ്ഞൂറ് പേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയത്. പശുവിനെ കൊന്നവർക്ക് ഉടൻ ശിക്ഷ നൽകണമെ്‌ന്ി ജനക്കൂട്ടം പ്രഖ്യാപിച്ചു. എന്നാൽ ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് ആർക്കെതിരെയും നടപടി എടുക്കാനാകില്ലെന്ന് പൊലീസ് പറഞ്ഞു. ഇതോടെ പ്രതിഷേധം പൊലീസുകാർക്ക് നേരെയായി. മണിക്കൂറുകൾക്കകം അവിടെ കലാപ ഭൂമിയായി. തുടർന്ന് നിരോധനാജ്ഞയും പൊലീസ് പുറപ്പെടുവിച്ചു. കേന്ദ്ര സേനയും സ്ഥലത്ത് എത്തിയിട്ടുണ്ട്. എന്നാൽ സംഘർഷത്തിന് അയവില്ലെന്നാണ് സൂചന.

അതിനിടെ മർദ്ധനത്തിന് ഇരായായവർ പശുവിനെ കൊന്നിട്ടില്ലെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. ചത്ത പശുവിന്റെ തൊലി മാറ്റുകയായിരുന്നു അവർ. ഇതു കണ്ടവരാണ് തെറ്റിധാരണ പടർത്തി കലാപം ഉണ്ടാക്കിയത്. ദിവസങ്ങൾക്ക് മുമ്പ് ഉത്തർപ്രദേശിലെ ദാദ്രിയിൽ ബീഫ് കഴിച്ചെന്ന് ആരോപിച്ച് മധ്യവയസ്‌കനെ ജനക്കൂട്ടം അടിച്ചു കൊന്നിരുന്നു. ഇയാളുടെ വീട്ടിൽ ബീഫ് സൂക്ഷിച്ചിരുന്നില്ലെന്ന് അന്വേഷണത്തിൽ പിന്നീട് തെളിഞ്ഞു. മാട്ടിറച്ചിയാണ് ഇയാൾ കഴിച്ചത്. ഈ വിവാദം കത്തുന്നതിനിടെയാണ് പുതിയ സംഘർഷവും ഉത്തർ പ്രദേശിൽ ഉണ്ടാകുന്നത്.

ഈ സാഹചര്യത്തിൽ ജാഗ്രത കർശനമാക്കാൻ മുഖ്യമന്ത്രി അഖിലേഷ് യാദവ് പൊലീസിന് നിർദ്ദേശം നൽകി. കലാപങ്ങളെ അടിച്ചമർത്താനാണ് പൊലീസിന് കിട്ടിയ നിർദ്ദേശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP