Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജില്ലാ തലസ്ഥാനങ്ങളെ ബന്ധപ്പെടുത്താൻ ഹൈവേ; 60,000 കോടി രൂപ മുതൽ മുടക്കി 100 ജില്ലാ കേന്ദ്രങ്ങളെ ബന്ധിപ്പിക്കും; അടിസ്ഥാന സൗകര്യവികസനത്തിന് പുതിയ പദ്ധതിയുമായി മോദി സർക്കാർ

ജില്ലാ തലസ്ഥാനങ്ങളെ ബന്ധപ്പെടുത്താൻ ഹൈവേ; 60,000 കോടി രൂപ മുതൽ മുടക്കി 100 ജില്ലാ കേന്ദ്രങ്ങളെ ബന്ധിപ്പിക്കും; അടിസ്ഥാന സൗകര്യവികസനത്തിന് പുതിയ പദ്ധതിയുമായി മോദി സർക്കാർ

ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുത്ത 100 ജില്ലാ തലസ്ഥാനങ്ങളെ ബന്ധിപ്പിച്ച് വൻ ഹൈവേശൃംഖല വരുന്നു. നിലവിലുള്ള 6600 കി.മി. ഹൈവേ വികസിപ്പിച്ച് ലോകനിലവാരമുള്ള ദേശീയപാത നിർമ്മിക്കുകയാണ് ലക്ഷ്യം. 'രാഷ്ട്രീയ രാജ്മാർഗ് ജില്ലാ സംജ്യോക്ത പര്യോജന' (ആർ.ആർ.ഇ െസഡ്.എസ്‌പി) എന്ന് പേരിട്ടിരിക്കുന്ന പദ്ധതി അഞ്ചുവർഷംകൊണ്ട് പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഇതിൽ ഉൾപ്പെടുത്തേണ്ട ജില്ലകളെ സംസ്ഥാനസർക്കാറുകൾക്ക് നിശ്ചയിക്കാം. പദ്ധതിക്ക്് മൊത്തം 60,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

റോഡുവികസനവുമായി ബന്ധപ്പെട്ട് ഈയിടെ പ്രഖ്യാപിച്ച 'ഭാരത് മാല' പദ്ധതിക്ക് തുടർച്ചയായിട്ടാണ് ജില്ലകളെ ബന്ധിപ്പിക്കുന്ന ആർ.ആർ.ഇ െസഡ്.എസ്‌പി. ആസൂത്രണം ചെയ്തിരിക്കുന്നത്. നിശ്ചിതമാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ജില്ലകളെ നിശ്ചയിക്കുക. ഹൈവേ വികസനത്തിന് സ്ഥലം ഏറ്റെടുത്തുനൽകേണ്ടത് അതത് സംസ്ഥാനങ്ങളുടെ ഉത്തരവാദിത്വമാണ്.

ഇതുമായി ബന്ധപ്പെട്ട് കേന്ദ്രം സംസ്ഥാന ഉദ്യോഗസ്ഥരുടെ യോഗം വൈകാതെ വിളിച്ചേക്കും. റോഡ്, റെയിൽ മേഖലയിലെ അടിസ്ഥാന സൗകര്യവികസനത്തിനാണ് മോദി സർക്കാർ മുഖ്യമായും ഊന്നൽനൽകുന്നത്. ഈ രണ്ടു മേഖലകളുടെയും വികസനം നടന്നാൽ സാമ്പത്തിക വികസനത്തിന് അത് ആക്കംകൂട്ടുമെന്നാണ് പ്രതീക്ഷ. നിലവിലെ റോഡുകളുടെ വീതികൂട്ടിയുള്ള വികസനമാണ് രാഷ്ട്രീയ രാജ്മാർഗ് ജില്ലാ സംജ്യോക്ത പര്യോജനയുടെ ലക്ഷ്യം.

കിഴക്ക്, പടിഞ്ഞാറൻ തീരപ്രദേശങ്ങൾ ചുറ്റി രാജ്യത്തിന്റെ എല്ലാ അതിർത്തികളിലൂടെയും ഒരു മാലയുടെ രൂപത്തിലുള്ള ഹൈവേ ശൃംഖലയാണ് ഭാരത് മാല. ബംഗ്ലാദേശ്, നേപ്പാൾ, ഭൂട്ടാൻ, ചൈന, പാക്കിസ്ഥാൻ അതിർത്തികളിലൂടെ ഇത് കടന്നുപോകും. 5000 കി.മീ. നീളമുള്ള ഈ ശൃംഖല നിർമ്മിക്കാൻ 50,000 കോടിരൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. രാജസ്ഥാൻ, തമിഴ്‌നാട്, ഒഡിഷ എന്നീ സംസ്ഥാനങ്ങൾക്കാവും 'ഭാരത്മാല' പദ്ധതിയിൽനിന്ന് കൂടുതൽ നീളമുള്ള റോഡ് ലഭിക്കുക. രാജ്യത്തെ തുറമുഖങ്ങളെ ഗുണനിലവാരമുള്ള റോഡുമാർഗം ബന്ധിപ്പിക്കുന്നതിനുള്ള 'സാഗർമാല' പദ്ധതി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

ഈ രണ്ടുപദ്ധതികളും 100 ജില്ലാ ആസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയപാതാ ശൃംഖലയും വരുമ്പോൾ രാജ്യത്തെ ഹൈവേകൾ ലോകനിലവാരത്തിലേക്ക് വരുമെന്നാണ് മോദി സർക്കാരിന്റെ പ്രതീക്ഷ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP