Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മണപ്പുറം ഫിനാൻസ് കമ്പനിയെ വിടാതെ പിന്തുടരുന്ന കള്ളന്മാർ; ഹരിയാനയിലെ ഗുരുഗ്രാം ശാഖയിൽ നടന്ന കൊള്ളയിൽ നഷ്ടമായത് 32 കിലോ സ്വണ്ണവും ലക്ഷങ്ങളും;ആറുമാസത്തിനിടയിൽ മണപ്പുറം കൊള്ളയടിക്കപ്പെടുന്നത് ആറാം തവണ

മണപ്പുറം ഫിനാൻസ് കമ്പനിയെ വിടാതെ പിന്തുടരുന്ന കള്ളന്മാർ; ഹരിയാനയിലെ ഗുരുഗ്രാം ശാഖയിൽ നടന്ന കൊള്ളയിൽ നഷ്ടമായത് 32 കിലോ സ്വണ്ണവും ലക്ഷങ്ങളും;ആറുമാസത്തിനിടയിൽ മണപ്പുറം കൊള്ളയടിക്കപ്പെടുന്നത് ആറാം തവണ

മണപ്പുറം ഫിനാൻസിൽ വീണ്ടും കൊള്ളക്കാരുടെ ആക്രമം. മണപ്പുറം ഫിനാൻസിന്റെ ഗുരുഗ്രാം ശാഖയിൽ നിന്നും 32 കിലോ സ്വർണ്ണവും 32 ലക്ഷംരൂപയുമാണ് കഴിഞ്ഞ ദിവസം കള്ളന്മാർ കൊണ്ട് പോയത്. കഴിഞ്ഞ ആറുമാസത്തിനിടയിൽ മണപ്പുറത്തിന്റെ ശാഖകൾ കൊള്ളയടിക്കപ്പെടുന്നത് ഇത് ആറാം തവണയാണ്. ഒൻപത് കോടി രൂപയുടെ സ്വർണ്ണവും 7.8ലക്ഷം രൂപ പണമായിട്ടുമാണ് കള്ളന്മാർ കൊണ്ട് പോയത്.

ഇന്നലെ ഉച്ചയ്ക്ക് ആയുധധാരികളായ എട്ടംഗസംഘം ബ്രാഞ്ചിലേക്ക് അതിക്രമിച്ച് കടക്കകയും പിന്നീട് സ്വത്തുമായി കടന്നു കളയുകയുമായിരുന്നു.മണപ്പുറം ഫിനാൻസിന്റെ ഓൾ ഗുർഗാവ് റെയിൽവേ സ്റ്റേഷന് സമീപമുള്ള ശാഖയിലാണ് അക്രമം നടന്നത്.

ഹോളീവുഡ് സിനിമയെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് കൊള്ളക്കാർ അക്രമം നടത്തിയത്. ലാൽ നഴ്‌സിങ്ങ് ഹോമിന്റെ എതിരെയുള്ള രണ്ടാമത്തെ നിലയിലാണ് ശാഖ പ്രവർത്തിച്ചിരുന്നത്. ഇവിടേക്കെത്തിയ അക്രമികൾ ആദ്യം കാവൽക്കാരനെ അക്രമിച്ചു. പിന്നീട് അയാളുടെ കയ്യിലുള്ള തോക്ക് നശിപ്പിക്കുകയും പിന്നീട് സിസിടിവി ക്യാമറകൾ തകർത്ത് അകത്തേക്ക് പ്രവേശിക്കുകയുമായിരുന്നു. പിന്നീട് അവശേഷിച്ചിരുന്ന ക്യാമറകളിലേക്ക് ഹോളിക്ക് ഉപയോഗിക്കു്‌നനത് പോലെയുള്ള കളർ പൊടി വിതറിയ ശേഷം വിരണ്ട് നിന്ന ജീവനക്കാരെ തോക്ക് ചൂണ്ടി നിർത്തി കൊള്ള പൂർത്തിയാക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP